Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐഎസ്എല്ലിലെ ചാമ്പ്യന്‍ ക്ലബ്ബുകള്‍ ഇന്ന് മുഖാമുഖം

കൊല്‍ക്കത്ത: ഐഎസ്എല്ലില്‍ ഇന്ന് ചാമ്പ്യന്‍മാരുടെ പോരാട്ടം. പ്രഥമ എഡിഷനിലെ ജേതാക്കളായ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയും നിലവിലെ ചാമ്പ്യന്‍മാരായ ചെന്നൈയിന്‍ എഫ് സിയും തമ്മിലാണ് ആവേശപ്പോരാട്ടം. അത്‌ലറ്റിക്കോ അവരുടെ പുതിയ ഹോംഗ്രൗണ്ടായ രബീന്ദ്ര സരോബര്‍ സ്റ്റേഡിയത്തില്‍ ആദ്യ ഐ എസ് എല്‍ മത്സരത്തിനിറങ്ങുന്നത് വിജയമധുരം നുകരാന്‍ തന്നെയാണ്. സ്പാനിഷ് കോച്ച് ജോസ് ഫ്രാന്‍സിസ്‌കോ മൊളീനയാണ് കൊല്‍ക്കത്തയുടെ കോച്ച്. ചെന്നൈയിന്‍ എഫ് സിയുടെ മച്ചാന്‍സിനെ പരിശീലിപ്പിക്കുന്നത് ഇറ്റാലിയന്‍ കോച്ച് മാര്‍കോ മറ്റെരാസിയാണ്.

കഴിഞ്ഞ സീസണിലും അത്‌ലറ്റിക്കോയുടെ ആദ്യ എതിരാളി ചെന്നൈയിന്‍ ആയിരുന്നു. അന്ന് ചെന്നൈയിലായിരുന്നു മത്സരം. ഹോം ടീമിനെ ക്ലാസിക് പോരില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് മറിച്ചിടാന്‍ അത്‌ലറ്റിക്കോക്ക് സാധിച്ചു.

aatleticodekolkata

കഴിഞ്ഞ രണ്ട് സീസണുകളിലായി ഇവര്‍ തമ്മില്‍ ഏറ്റുമുട്ടിയത് ആറ് തവണ. മൂന്ന് ജയങ്ങളുമായി കൊല്‍ക്കത്തന്‍ ടീം ലീഡ് ചെയ്യുന്നു. ചെന്നൈയിന്‍ എഫ് സിക്ക് ഒരു ജയം. രണ്ടെണ്ണം സമനില.

ചെന്നൈയിന്റെ ഏക ജയം കഴിഞ്ഞ സീസണില്‍ സെമിഫൈനലില്‍ ആദ്യ പാദത്തിലായിരുന്നു. എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കായിരുന്നു ജയം. ഇതോടെ, രണ്ടാം പാദ സെമി കളിക്കാനിറങ്ങും മുമ്പെ ചെന്നൈയിന്‍ ഫൈനല്‍ ഉറപ്പിച്ചു. കലാശപ്പോരില്‍ എഫ് സി ഗോവയെ വീഴ്ത്തി കിരീടം നേടുകയായിരുന്നു.

സൂപ്പര്‍ ലീഗില്‍ ഏറ്റവുമധികം ഗോളുകള്‍ നേടിയ ഇന്ത്യന്‍ താരം ജെജെ ലാല്‍പെഖുലയും ലീഗിലെ മികച്ച ഇന്ത്യന്‍ ഡിഫന്‍ഡര്‍ അര്‍നാബ് മൊണ്ടലും തമ്മില്‍ ഉശിരന്‍ പോരാട്ടം പ്രതീക്ഷിക്കാം. അര്‍നാബ് ആദ്യ സീസണ്‍ മുതല്‍ക്ക് അത്‌ലറ്റിക്കോയുടെ പാളയത്തിലുണ്ട്.

മറ്റൊരു ശ്രദ്ധേയ താരപ്പോരാട്ടം മധ്യനിരയിലാണ്. അത്‌ലറ്റിക്കോയുടെ ബോറിയ ഫെര്‍നാണ്ടസും ചെന്നൈയിന്‍ എഫ് സിയുടെ ബ്രസീലിയന്‍ താരം റാഫേല്‍ അഗസ്റ്റോയും. സഹതാരങ്ങളിലേക്ക് പോസിറ്റീവ് എനര്‍ജി പകര്‍ന്നു നല്‍കുവാന്‍ കഴിയുന്ന താരമാണ് ബോറിയ ഫെര്‍നാണ്ടസ്.

2014 സീസണില്‍ ചെന്നൈയിന്‍ എഫ് സിയുടെ പ്രധാന താരമായിരുന്നു റാഫേല്‍ അഗസ്റ്റോ. കഴിഞ്ഞ വര്‍ഷം അധികം മത്സരങ്ങളില്‍ അഗസ്റ്റോ കളിച്ചില്ല.

ഇയാന്‍ ഹ്യൂമും ബെര്‍നാഡ് മെന്‍ഡിയും തമ്മിലുള്ളതാണ് മറ്റൊരു ശ്രദ്ധേയ പോരാട്ടം. ഐ എസ് എല്ലിന്റെ ആദ്യ എഡിഷനില്‍ കേരള ബ്ലാസ്റ്റേഴ്‌സിലും രണ്ടാം സീസണില്‍ അത്‌ലറ്റിക്കോ മാഡ്രിഡിലും വെട്ടിത്തിളങ്ങിയ ഇയാന്‍ ഹ്യൂം ഐ എസ് എല്ലിലെ മികച്ച താരമാണ്. കഴിഞ്ഞ സീസണില്‍ പതിനൊന്ന് ഗോളുകളാണ് ഹ്യൂം നേടിയത്.ചെന്നൈയിന്‍ എഫ് സിയുടെ പ്രതിരോധത്തിലെ ശക്തിദുര്‍ഗമാണ് ബെര്‍നാര്‍ഡ് മെന്‍ഡി. കാണികളുടെ താരം. കഴിഞ്ഞ രണ്ട് സീസണിലും മെന്‍ഡിക്ക് പകരക്കാരനില്ലായിരുന്നു ടീമില്‍. ഗ്രൗണ്ടില്‍ ലീഡറാണ് മെന്‍ഡി.

മത്സരം രാത്രി 7.00ന് സ്റ്റാര്‍ സ്‌പോര്‍ട്‌സ് 2 ല്‍

കൂടുതല്‍ വാര്‍ത്തകള്‍:

ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് തോല്‍വിത്തുടക്കം

സിസോകോ മാര്‍ക്വു പ്ലെയര്‍; എഫ് സി പൂനെ സിറ്റിക്ക് ഇനി പേടിക്കേണ്ട

Story first published: Sunday, October 2, 2016, 11:59 [IST]
Other articles published on Oct 2, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+