Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കേരള ബ്ലാസ്റ്റേഴ്‌സിന് സ്വന്തം മണ്ണിലും തോല്‍വിത്തുടക്കം, തുടര്‍ച്ചയായ രണ്ടാം തോല്‍വി

കൊച്ചി: കഷ്ടം ! അമ്പത്തയ്യായിരത്തിലേറെ വരുന്ന നാട്ടുകൂട്ടത്തിന് മുന്നില്‍ വെച്ച് അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയോട് കേരള ബ്ലാസ്റ്റേഴ്‌സ് 1-0ന് തോറ്റു. ജാവി ലാറ നേടിയ ഏക ഗോളിന് ജയിച്ച് കൊല്‍ക്കത്ത ഐ എസ് എല്‍ മൂന്നാം സീസണിലെ ആദ്യ ജയം കൊച്ചിയില്‍ കുറിച്ചു. ആദ്യകളിയില്‍ നോര്‍ത്ത് ഈസ്റ്റിനോടും ഇതേ മാര്‍ജിനില്‍ തോറ്റ കേരളം കഴിഞ്ഞ സീസണിലേത് പോലെ തുടക്കത്തിലേ നിരാശയില്‍ മുങ്ങുകയാണ്. ആദ്യകളിയില്‍ ചെന്നൈയിന്‍ എഫ് സിക്കെതിരെ സമനില പിടിച്ച കൊല്‍ക്കത്തക്ക് രണ്ട് മത്സരങ്ങളില്‍ നാല് പോയിന്റായി.

atletico de kolkata

ഗോള്‍ രഹിതമായ ആദ്യപകുതിക്ക് ശേഷം സ്പാനിഷ് മിഡ്ഫീല്‍ഡര്‍ ജാവി ലാറയുടെ ഗോളില്‍ അത്‌ലറ്റിക്കോ മത്സരം പൂര്‍ണമായും വരുതിയിലാക്കി. ഡി സര്‍ക്കിളിന് പുറത്ത് നിന്ന് ലാറ തൊടുത്ത ഷോട്ട് ജിങ്കാന്റെ ദേഹത്ത് തട്ടിയാണ് വലയില്‍ കയറിയത്. അതുവരെ മികച്ചു നിന്ന ഗോളി ഗ്രഹാം സ്റ്റാക്ക് നിസഹായനായി.

തിരിച്ചടിക്കാന്‍ ഇരമ്പിക്കളിച്ചെങ്കിലും ബ്ലാസ്റ്റേഴ്‌സിന്റെ നീക്കങ്ങള്‍ ഭാവനാശൂന്യമായിരുന്നു. കൊല്‍ക്കത്തയാകട്ടെ മികച്ച പ്രതിരോധവും മധ്യനിരയില്‍ നിന്നുള്ള ലോംഗ് ബോളുകളുമായി തങ്ങള്‍ക്ക് വ്യക്തമായ ഗെയിം പ്ലാനുണ്ടെന്നറിയിച്ചു കൊണ്ടിരുന്നു.

Kerala Blaster's Fans

കോച്ച് സ്റ്റീവ് കോപല്‍ രണ്ട് സ്‌ട്രൈക്കര്‍മാരെ നിരത്തി. ഹെയ്തിയുടെ ഡക്കന്‍സ് നാസനും ഇംഗ്ലണ്ടിന്റെ അന്റോണിയോ ജെര്‍മനും. മധ്യനിരയില്‍ ഇടത് വിംഗില്‍ മുഹമ്മദ് റഫീഖും വലത് വിംഗില്‍ ഫാറൂഖ് ചൗദരിയും. മധ്യനിര നിയന്ത്രിക്കാനുള്ള പൂര്‍ണ ചുമതല മെഹ്താബ് ഹൂസൈനും സെനഗലിന്റെ എല്‍ഹാദിക്കും. പ്രതിരോധത്തില്‍ സെന്റര്‍ ബാക്കില്‍ സന്ദേശ് ജിങ്കാനും ക്യാപ്റ്റന്‍ സെഡ്രിച് ഹെംഗ്ബര്‍ടും. ഇടത് വിംഗില്‍ സ്പാനിഷ് താരം ജോസു കുരിയാസും വലത് വിംഗില്‍ പ്രതീക് ചൗദരിയും. ഗോള്‍വല കാത്തത് പരിചയ സമ്പന്നനായ ഗ്രഹാം സ്റ്റാക്ക്.

സ്പാനിഷ്അറ്റാക്കര്‍ ജോസു കുരിയാസിന്റെ പ്രത്യേകത തന്നെ വേഗതയാണ്. ആ വേഗമായിരുന്നു ഇന്നലെ ബ്ലാസ്റ്റേഴ്‌സിന്റെ വിംഗുകള്‍ക്ക് ഇല്ലാതിരുന്നത്. മാര്‍ക്വു താരം ഹ്യൂസ് നാട്ടിലേക്ക് മടങ്ങിയതോടെ പ്രതിരോധത്തില്‍ വന്ന ഒഴിവിലേക്കാണ് കോച്ച് സ്റ്റീവ് പരിഗണിച്ചത്. പന്ത് കാലില്‍ കിട്ടിയപ്പോഴെല്ലാം ജോസു കുതിച്ചു. എന്നാല്‍, സ്പാനിഷ് മിഡ്ഫീല്‍ഡറുടെ ശ്രമങ്ങള്‍ക്ക് മധ്യനിരയില്‍ നിന്ന് വേണ്ടത്ര പിന്തുണ ലഭിച്ചതുമില്ല. ജോസു തന്നിലെ അറ്റാക്കറെ പുറത്തെടുത്ത് ഹാഫ് പിന്നിടുമ്പോള്‍ ഗ്യാലറിയില്‍ ആരവും ഉയരും. എന്നാല്‍, ഡിഫന്‍സില്‍ ഹെംഗ്ബര്‍ട്ടിന്റെ ചങ്കിടിപ്പേറി.

കോച്ച് ജോസ് ഫ്രാന്‍സിസ്‌കോ മൊളീന മധ്യനിരക്കാണ് പ്രാധാന്യം നല്‍കിയത്. അഞ്ച് പേരാണ് ഏക സ്‌ട്രൈക്കര്‍ പോര്‍ച്ചുഗലിന്റെ ഹെല്‍ഡര്‍ പോസ്റ്റിഗക്ക് പിറകില്‍ അണിനിരന്നത്. രണ്ടാം സ്‌ട്രൈക്കറുടെ റോളായിരുന്നു കനേഡിയന്‍ താരം ഇയാന്‍ ഹ്യൂമിന്. ഇടത് വിംഗില്‍ സ്പാനിഷ് താരം ജാവിയര്‍ ലാറയും വലത് വിംഗില്‍ ദക്ഷിണാഫ്രിക്കയുടെ സമീഹ് ദൗത്തിയും. മധ്യഭാഗത്ത് ജുവെല്‍ രാജ ഷെയ്കും ക്യാപ്റ്റന്‍ ബോറി ഫെര്‍നാണ്ടസും. പ്രതിരോധത്തില്‍ നാല് പേര്‍. ഇടത് വിംഗില്‍ പ്രബിര്‍ ദാസും വലത് വിംഗില്‍ പ്രിതം കോത്തലും. സെന്റര്‍ബാക്കില്‍ ജോസ് അരായോയും അര്‍നാബ് മൊണ്ടലും. ദേബ്ജിത് മജൂംദറാണ് വല കാത്തത്.

Story first published: Thursday, October 6, 2016, 6:25 [IST]
Other articles published on Oct 6, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+