Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ISL; ഒഡിഷ പ്ലേ ഓഫിലെത്തുമോ?, കൊല്‍ക്കത്തയില്‍ കാത്തിരിക്കുന്നത് വമ്പന്മാര്‍

കൊല്‍ക്കത്ത: ഐഎസ്എല്‍ ആറാം സീസണിലെ തങ്ങളുടെ 16-ാം മത്സരത്തില്‍ എടികെയും ഒഡിഷ എഫ്‌സിയും ഏറ്റുമുട്ടലിനിറങ്ങുന്നു. പ്ലേ ഓഫ് ഉറപ്പിച്ച എടികെയ്ക്ക് ജയിക്കുകയാണെങ്കില്‍ ഒന്നാംസ്ഥാനത്തെത്താം. അതേസമയം, പ്ലേ ഓഫില്‍ സാധ്യതകള്‍ മങ്ങിയ ഒഡിഷയ്ക്ക് ജയം അനിവാര്യമാണ്. കൊല്‍ക്കത്തയിലെ മൈതാനത്ത് രാത്രി 7.30ന് ഇരു ടീമുകളും പോരാട്ടത്തിനിറങ്ങുമ്പോള്‍ ജയപ്രവചനം അസാധ്യമാകും.

സീസണില്‍ 10 ഗോളുകള്‍ നേടിക്കഴിഞ്ഞ കൊല്‍ക്കത്തയുടെ റോയ് കൃഷ്ണ തകര്‍പ്പന്‍ ഫോമിലാണ്. അന്റോണിയോ ഹബാസിന് കീഴില്‍ റോയ് കൃഷ്ണയും എഡു ഗാര്‍ഷ്യയും ചേര്‍ന്ന് ആക്രമണ ഫുട്‌ബോള്‍ പുറത്തെടുക്കുമ്പോള്‍ ഒഡിഷന്‍ പ്രതിരോധത്തിന് എളുപ്പമാകില്ല. 15 കളികളില്‍നിന്നും 30 പോയന്റുള്ള എടികെയ്ക്ക് ജയിക്കുകയാണെങ്കില്‍ ഗോവയെ മറികടന്ന് ഒന്നാമതെത്താം. കഴിഞ്ഞ സീസണില്‍ പിന്നോക്കം പോയ കൊല്‍ക്കത്ത ടീം ഇത്തവണ കിരീടപ്രതീക്ഷയോടെയാണ് അവസാന കളികള്‍ക്കിറങ്ങുന്നത്.

islatkvsodishafc

ഒഡിഷയ്ക്കാവട്ടെ എടികെയ്‌ക്കെതിരെ ജയം അനിവാര്യമാണ്. തോല്‍വി പ്ലേ ഓഫ് പ്രതീക്ഷകള്‍ ഏറെക്കുറെ അവസാനിപ്പിക്കും. 15 കളികളില്‍ നിന്നും 21 പോയന്റുമായി ഒഡിഷ ആറാം സ്ഥാനത്താണ്. 26 പോയന്റുമായി മുംബൈ സിറ്റിയും 21 പോയന്റുമായി ചെന്നൈയിനും ഒപ്പത്തിനൊപ്പമുണ്ട്. അതുകൊണ്ടുതന്നെ ശേഷിക്കുന്ന 3 കളികളില്‍ ജയിച്ചാല്‍ മാത്രമേ ഒഡിഷയ്ക്ക് പ്ലേഓഫിലെത്താന്‍ സാധ്യതയുള്ളൂ.

Story first published: Saturday, February 8, 2020, 10:59 [IST]
Other articles published on Feb 8, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+