Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐഎസ്എല്‍; എടികെ മുംബൈ പോരാട്ടം ഇന്ന്, ജയപ്രവചനം

കൊല്‍ക്കത്ത: ഐഎസ്എല്‍ ആറാം സീസണില്‍ എടികെയും മുംബൈ സിറ്റിയും തമ്മിലുള്ള പോരാട്ടം ശനിയാഴ്ച നടക്കും. കൊല്‍ക്കത്തയുടെ മൈതാനമായ സാള്‍ട്ട് ലേക്ക് സ്‌റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം ആരംഭിക്കുക. കഴിഞ്ഞ സീസണിലെ മോശം പ്രകടനം മറന്ന് ഇത്തവണ മികവുറ്റ കളി കാഴ്ചവെക്കുന്ന എടികെ 5 കളികള്‍ കഴിയുമ്പോള്‍ പോയന്റ് നിലയില്‍ ഒന്നാമതാണ്. മുംബൈ സിറ്റിയാകട്ടെ ഏഴാം സ്ഥാനത്തും.

ആദ്യ മത്സരത്തിലെ തോല്‍വിക്കുശേഷം തുടരെ മൂന്ന് കളികള്‍ ജയിച്ച കൊല്‍ക്കത്ത ടീമിന് അവസാന മത്സരത്തില്‍ ഒഡിഷയുമായി സമനിലയില്‍ പിരിയേണ്ടിവന്നിരുന്നു. റോയ് കൃഷ്ണയും സംഘവും നയിക്കുന്ന ആക്രമണത്തിന് മൂര്‍ച്ചകൂട്ടുകയായിരിക്കും പരിശീലകന്‍ അന്റോണിയോ ഹബാസ് ടീമിനെ ഇറക്കുക. പ്രതിരോധത്തിലും ടീം സീസണില്‍ മികവു കാട്ടുന്നുണ്ട്. മുംബൈയ്‌ക്കെതിരെ ജയിക്കാവുന്ന തന്ത്രങ്ങള്‍ തനിക്കറിയാമെന്നും പരിശീലകന്‍ പറയുന്നു.

atk-mumbaicityfc

ജയത്തോടെ പോയന്റ് പട്ടികയില്‍ മുന്നേറാനാകും മുംബൈയുടെ ശ്രമം. നോര്‍ത്ത് ഈസ്റ്റിനെ അവസാന മത്സരത്തില്‍ സമനിലയില്‍ തളച്ചതിന്റെ ആത്മവിശ്വാസം ടീമിന് കൂട്ടായി ഉണ്ടാകും. അമിനി ചെര്‍മിനറ്റി ഫോമിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. ഒപ്പം ഡീഗോ കാര്‍ലോസും പൗളോ മച്ചാഡോയുംകൂട്ടിനുണ്ട്. എന്നാല്‍, പ്രതിരോധത്തില്‍ ടീമിന് മികവുകാട്ടാനാകുന്നില്ല. മുംബൈ ടീമിനെ സിറ്റി ഫുട്ബോള്‍ ഗ്രൂപ്പ് ഏറ്റെടുത്ത ശേഷമുള്ള ആദ്യ മത്സരമാണിത്. എടികെയ്ക്കാണ് മത്സരത്തില്‍ ജയസാധ്യതയെന്നാണ് പ്രവചനം.

Story first published: Saturday, November 30, 2019, 11:40 [IST]
Other articles published on Nov 30, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+