ഐഎസ്എല്ലില്‍ എടികെ മുംബൈ പോരാട്ടം; ജയപ്രവചനം ആര്‍ക്കൊപ്പം
കൊല്‍ക്കത്ത: ഐഎസ്എല്‍ ആറാം സീസണില്‍ മുംബൈ സിറ്റി എടികെയുമായി ഏറ്റുമുട്ടുന്നു. ശനിയാഴ്ച രാത്രി 7.30ന് മുംബൈയുടെ മൈതാനത്ത് വെച്ചാണ് മത്സരം. തുടര്‍ച്ചയായി മൂന്നു മത്സരങ്ങള്‍ ജയിച്ച് സീസണ്‍ തുടക്കത്തിലെ പരിമിതികള്‍ മറികടന്ന മുംബൈയും മികച്ച പ്രകടനം കാഴ്ചവെക്കുന്ന കൊല്‍ക്കത്തയും തമ്മില്‍ ഉജ്വല പോരാട്ടം നടക്കുമെന്നാണ് ആരാധകരുടെ കണക്കുകൂട്ടല്‍.
10 കളികളില്‍നിന്നും 16 പോയന്റുമായി മുംബൈ നാലാം സ്ഥാനത്താണ്. ഒടുവിലത്തെ അഞ്ച് കളികളും ടീം തോറ്റിട്ടില്ല. മൊദോവു സൗഗൗവിന്റെ ഗോളടി തുടര്‍ന്നാല്‍ മുംബൈ ജയിച്ചുകയറും. അമിനി ചെര്‍മിറ്റി, സെര്‍ജി കെവിന്‍, മുഹമ്മദ് ലാബ്രി തുടങ്ങിയവരെല്ലാം ഫോമിലാണ്. പരിക്കില്‍നിന്നും മോചിതനായ ചെര്‍മിറ്റ കൊല്‍ക്കത്തയ്‌ക്കെതിരെ കളിച്ചേക്കും. അതേസമയം, പ്രതിരോധത്തിലെ പാളിച്ചകള്‍ പരിഹരിച്ചില്ലെങ്കില്‍ കൊല്‍ക്കത്തയുടെ മുന്നേറ്റനിര അത് മുതലെടുക്കുമെന്നുറപ്പാണ്.

തുടര്‍വിജയങ്ങളുമായി കുതിച്ച എടികെയ്ക്ക് അവസാന അഞ്ചു കളികളില്‍നിന്നും രണ്ട് ജയം മാത്രമേ സ്വന്തമാക്കാനായിട്ടുള്ളൂ. മുംബൈയുടെ തട്ടകത്തില്‍ ജയിച്ചുകയറുക മുന്‍ ചാമ്പ്യന്മാര്‍ക്ക് എളുപ്പമാകില്ല. മുന്നേറ്റനിരയുടെ ഫോമിലാണ് കൊല്‍ക്കത്തയുടെ ജയപ്രതീക്ഷ. റോയ് കൃഷ്ണ, ഡേവിഡ് വില്യംസ്, മൈക്കിള്‍ സൂസൈരാജ്, തുടങ്ങിയ കളിക്കാര്‍ ഒന്നാന്തരം പ്രകടനമാണ് കാഴ്ചവെക്കുന്നത്. സീസണില്‍ എട്ട് ഗോളുകളാണ് റോയ് കൃഷ്ണ നേടിയത്. മലയാളി താരം അനസ് ഇടത്തൊടിക അണിനിരക്കുന്ന പ്രതിരോധവും കരുത്തുറ്റതാണ്. ഇരു ടീമുകളും ഫോമിലാണെങ്കിലും സ്വന്തം തട്ടകത്തില്‍ കളിക്കുന്നതിന്റെ ആനുകൂല്യം മുതലെടുത്ത് മുംബൈ ജയിച്ചേക്കുമെന്നാണ് പ്രവചനം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications