ബ്ലാസ്‌റ്റേഴ്‌സിനെതിരെ കണക്കുതീര്‍ക്കാന്‍ എടികെ; ഐഎസ്എല്ലില്‍ ത്രില്ലര്‍ പോരാട്ടം
കൊല്‍ക്കത്ത: ഐഎസ്എല്‍ ആറാം സീസണ്‍ ഉദ്ഘാടന മത്സരത്തില്‍തന്നെ കേരള ബ്ലാസ്‌റ്റേഴ്‌സിനോട് തോല്‍വി വഴങ്ങിയ എടികെ കണക്കുതീര്‍ക്കാന്‍ സ്വന്തം മൈതാനത്തിറങ്ങുന്നു. കൊല്‍ക്കത്തയില്‍ രാത്രി 7.30 നടക്കുന്ന മത്സരത്തില്‍ എടികെ ബ്ലാസ്‌റ്റേഴ്‌സുമായി ഏറ്റുമുട്ടും. സീസണില്‍ വമ്പന്‍ തിരിച്ചുവരവ് നടത്തിയ എടികെയും പ്ലേ ഓഫിലെത്താന്‍ പാടുപെടുന്ന ബ്ലാസ്റ്റേഴ്‌സും തമ്മില്‍ വീറുറ്റ പോരാട്ടം നടക്കുമെന്നാണ് പ്രതീക്ഷ.
പതിനൊന്ന് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ എടികെ 21 പോയിന്റുമായി മൂന്നാം സ്ഥാനത്താണ്. പഴയ പരിശീലകന്‍ അന്റോണിയോ ഹബാസ് വീണ്ടുമെത്തിയതിന്റെ ആവേശം കൊല്‍ക്കത്ത നിരയിലുണ്ട്. ബ്ലാസ്‌റ്റേഴ്‌സിനെതിരായ ജയത്തോടെ ഒന്നാംസ്ഥാനത്തേക്ക് തിരിച്ചുകയറാനും ടീമിനു കഴിയും. റോയ് കൃഷ്ണയും ഡേവിഡ് വില്യംസും ചേര്‍ന്നുള്ള ആക്രമണമാണ് കൊല്‍ക്കത്തയുടെ മുഖ്യ ആയുധം. കളിക്കാര്‍ക്ക് പരിക്കില്ലെന്നും കൊല്‍ക്കത്ത ടീമിന് മേല്‍ക്കൈ നല്‍കും.

അവസാന മത്സരത്തില്‍ ഹൈദരാബാദിനെതിരെ 5-1 എന്ന സ്‌കോറില്‍ ജയിക്കാനായത് ബ്ലാസ്‌റ്റേഴ്‌സിന് ആത്മവിശ്വാസമേകുന്നതാണ്. ശേഷിക്കുന്ന മത്സരങ്ങളില്‍ ജയിച്ചാല്‍ മാത്രമേ ടീമിന് പ്ലേഓഫിലെത്താന്‍ കഴിയൂ. അതുകൊണ്ടുതന്നെ കൊല്‍ക്കത്തയില്‍ രണ്ടും കല്‍പ്പിച്ചുള്ള പോരാട്ടമായിരിക്കുമെന്ന് പരിശീലകന്‍ എല്‍ക്കോ ഷട്ടോരി വ്യക്തമാക്കിക്കഴിഞ്ഞു. മെസ്സിയും ഒഗ്‌ബെച്ചെയും താളം വീണ്ടെടുത്തിട്ടുണ്ട്. സ്വന്തം മൈതാനത്ത് നടക്കുന്ന മത്സരത്തില്‍ എടികെയ്ക്കാണ് വിജയസാധ്യതയെന്നാണ് പ്രവചനം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications