ഐഎസ്എല്ലില്‍ എടികെ ഗോവ സൂപ്പര്‍ പോരാട്ടം; ജയപ്രവചനം
കൊല്‍ക്കത്ത: ഐഎസ്എല്‍ ആറാം സീസണില്‍ മികവുറ്റ പ്രകടനം കാഴ്ചവെക്കുന്ന എടികെയും എഫ്‌സി ഗോവയും തമ്മില്‍ നേര്‍ക്കുനേര്‍ വരുന്നു. ഒന്നാംസ്ഥാനത്തിനുവേണ്ടിയുള്ള മത്സരം കടുപ്പുമുള്ളതാകുമ്പോള്‍ ഇരുടീമുകളും തമ്മിലുള്ള പോരാട്ടം ഗംഭീരമാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. കൊല്‍ക്കത്തയില്‍ രാത്രി 7.30നാണ് മത്സരം. മോഹന്‍ ബഗാനുമായി ലയിക്കാനുള്ള തീരുമാനത്തിനുശേഷം എടികെയുടെ ആദ്യ മത്സരംകൂടിയാണിത്.
ഒടുവിലത്തെ മത്സരത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനോട് തോറ്റാണ് എടികെയുടെ വരവ്. 12 കളികളില്‍നിന്നും 21 പോയന്റുമായി മൂന്നാം സ്ഥാനത്തുള്ള എടികെയ്ക്ക് പ്ലേ ഓഫ് ഉറപ്പിക്കാന്‍ സ്ഥിരതകാട്ടേണ്ടതുണ്ട്. ശേഷിക്കുന്ന മത്സരങ്ങള്‍ ടീമിന് നിര്‍ണായകമാണ്. ഒഡിഷയും മുംബൈ സിറ്റിയും ഒപ്പത്തിനൊപ്പമുള്ളതിനാല്‍ എടികെ അവസാനവട്ട കുതിപ്പിനാണ് ഒരുങ്ങുന്നത്. ഗോളടിക്കാരായ റോയ് കൃഷ്ണയും സംഘവും ടീമിന് ജയമെത്തിക്കുമെന്നാണ് പ്രതീക്ഷ.

കഴിഞ്ഞ സീസണില്‍ കൈവിട്ട കിരീടമോഹം ഇത്തവണയെങ്കിലും എത്തിപ്പിടിക്കാനുള്ള ശ്രമത്തിലാണ് ഗോവ. 12 കളികളില്‍നിന്നും 24 പോയന്റുമായി ഒന്നാംസ്ഥാനത്തുള്ള ടീമിന് ഇനി ആറ് കളികളാണ് ശേഷിക്കുന്നത്. ഇതേ ഫോമില്‍ കളിതുടര്‍ന്നാല്‍ പ്ലേ ഓഫ് ഉറപ്പിക്കാം. കൊറോമിനാസ് ഇത്തവണയും ഗോള്‍വേട്ട നടത്തുന്നത് ടീമിന് ആശ്വാസകരമാണ്. മധ്യനിരയില്‍ ബ്രണ്ടന്‍ ഫെര്‍ണാണ്ടസും മിന്നുന്ന കളിയാണ് പുറത്തെടുക്കുന്നത്. മുന്‍ മത്സരങ്ങളിലെ കളി വിലയിരുത്തുകയാണെങ്കില്‍ ഗോവ എടികെയെ തോല്‍പ്പിക്കുമെന്നാണ് പ്രതീക്ഷ.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications