Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ISL; നിര്‍ണായക കളിക്ക് ചെന്നൈ ഇറങ്ങുന്നു, മുംബൈയ്ക്കും നെഞ്ചിടിപ്പ്

കൊല്‍ക്കത്ത: ഐഎസ്എല്‍ ആറാം സീസണിലെ ഒരു നിര്‍ണായക മത്സരത്തില്‍ എടികെയും ചെന്നൈയിനും ഏറ്റുമുട്ടുമ്പോള്‍ നെഞ്ചിടിപ്പ് മുംബൈ സിറ്റിക്കും. ഇത്തവണ പ്ലേ ഓഫില്‍ ആരൊക്കെയന്നത് ഫോട്ടോ ഫിനിഷിലേക്ക് നീങ്ങവെ ചെന്നൈയിന്‍ എഫ്‌സിക്ക് ജയം അനിവാര്യമാണ്. അതേസമയം, പ്ലേ ഓഫ് നേരത്തെ ഉറപ്പിച്ച എടികെ മുന്‍നിര കളിക്കാര്‍ക്ക് വിശ്രമം നല്‍കിയേക്കും. കൊല്‍ക്കത്തയില്‍ രാത്രി 7.30നാണ് മത്സരം.

16 കളിയില്‍നിന്നും 33 പോയന്റുള്ള എടികെ രണ്ടാം സ്ഥാനത്താണുള്ളത്. ജയിക്കുകയാണെങ്കില്‍ ഗോവയെ മറികടന്ന് ഒന്നാമതെത്താം. പ്ലേ ഓഫ് ഉറപ്പിച്ചതിനാല്‍ മുന്‍നിര കളിക്കാര്‍ക്ക് പരിക്കേല്‍ക്കാതിരിക്കാനാകും ഇപ്പോള്‍ ടീമിന്റെ ശ്രദ്ധ. ഗോളടിക്കാരനായ റോയ് കൃഷ്ണയാണ് ഇക്കുറി ടീമിനെ മുന്‍നിരയിലെത്തിച്ചത്. 13 ഗോളുമായി ടോപ് സ്‌കോറര്‍മാരുടെ പട്ടികയില്‍ റോയ് കൃഷ്ണയുണ്ട്. ചെന്നൈയിനെതിരെയും മികച്ച കളിയാണ് ലക്ഷ്യമിടുന്നതെന്ന് പരിശീലകന്‍ അന്റോണിയോ ഹബാസ് പറഞ്ഞു.

islatkvschennaiyinfc

15 കളികളില്‍നിന്നും 22 പോയന്റുള്ള ചെന്നൈയിന് ശേഷിക്കുന്ന മൂന്നു കളികളും ജയിച്ചാല്‍ പ്ലേ ഓഫ് ഉറപ്പിക്കാം. കഴിഞ്ഞ അഞ്ചു കളികളില്‍ ടീം നാലെണ്ണത്തില്‍ ജയിച്ചു. ബെംഗളുരുവിനെതിരായ അവസാന മത്സരം സമനിലയിലായി. പ്ലേ ഓഫ് സാധ്യതകളിലേക്ക് അവസാന മത്സരങ്ങളിലൂടെ തിരിച്ചെത്തിയ ചെന്നൈ പ്ലേ ഓഫിലെത്തുകയാണെങ്കില്‍ അത്ഭുതമാകും. മുന്നേറ്റനിരയുടെ കരുത്തും പുതിയ പരിശീലകനുമാണ് ചെന്നൈയിക്ക് അപ്രതീക്ഷിത കുതിപ്പ് നല്‍കിയത്. പ്ലേ ഓഫ് സാധ്യതയുള്ള ഒഡിഷ, മുംബൈ സിറ്റി ടീമുകളാണ് ചെന്നൈയിയുമായി അവസാന സ്ഥാനത്തിനായി മത്സരിക്കാനുള്ളത്.

Story first published: Sunday, February 16, 2020, 11:44 [IST]
Other articles published on Feb 16, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+