Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ISL; ഫൈനലിലേക്ക് ബെംഗളുരുവോ എടികെയോ, പോരാട്ടം തീപാറും

കൊല്‍ക്കത്ത: ഐഎസ്എല്‍ ആറാം സീസണിലെ രണ്ടാം ഫൈനലിസ്റ്റ് ആരാണെന്ന് അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. കൊല്‍ക്കത്തയുടെ മൈതാനത്ത് നടക്കുന്ന രണ്ടാം സെമി ഫൈനലിന്റെ രണ്ടാം പാദത്തില്‍ എടികെയും ബെംഗളുരുവും ഇറങ്ങുമ്പോള്‍ ജയം അപ്രവചനീയമാകും. ബെംഗളുരുവില്‍ നടന്ന ആദ്യപാദ മത്സരത്തില്‍ 1-0 എന്ന നിലയില്‍ ജയിച്ചെങ്കിലും നിലവിലെ ചാമ്പ്യന്മാര്‍ക്ക് ഫൈനല്‍ പ്രവേശം എളുപ്പമാകില്ല. ജയത്തിനൊപ്പം ഗോളടിക്കാതെ ബെംഗളുരുവിനെ തടഞ്ഞിടുകയും ചെയ്യേണ്ടതുണ്ട്. രാത്രി 7.30നാണ് മത്സരം ആരംഭിക്കുക.

ബെംഗളുരുവില്‍ നടന്ന ആദ്യപാദ മത്സരത്തില്‍ എവേ ഗോള്‍ കണ്ടെത്താനാകാത്തത് കൊല്‍ക്കത്തയ്ക്ക് തിരിച്ചടിയാകുമോ എന്ന് ആശങ്കയുണ്ട്. രണ്ടാം പാദത്തില്‍ ബെംഗളുരുവിനെ ഗോളടിക്കാന്‍ അനുവദിച്ചാല്‍ തിരിച്ചുവരിക മുന്‍ ചാമ്പ്യന്മാര്‍ക്ക് എളുപ്പമാകില്ല. മുന്നേറ്റ നിരയില്‍ റോയ് കൃഷ്ണ, ഡേവിഡ് വില്യംസ്, എഡു ഗാര്‍സിയ സഖ്യം ഗോളടിച്ചുകൂട്ടുന്നുണ്ടെങ്കിലും പ്രതിരോധത്തില്‍ വിള്ളലുകളുണ്ട്. സ്വന്തം മൈതാനത്ത് സീസണിലെ ഒന്‍പത് കളികളില്‍നിന്നും ആറെണ്ണത്തില്‍ ജയിച്ചതിന്റെ ആത്മവിശ്വാസം എടികെയ്ക്കുണ്ടാകും. ആരാധകരുടെ അകമഴിഞ്ഞ പിന്തുണയും നേട്ടമാക്കാമെന്ന കണക്കുകൂട്ടലിലാണ് എടികെ.

banglr-atk-isl

മുന്നേറ്റനിര ദുര്‍ബലമാകുമ്പോഴും പ്രതിരോധത്തില്‍ കോട്ടകെട്ടിയാണ് ബെംഗളുരുവിന്റെ മുന്നേറ്റം. 19 കളികളില്‍ നിന്നും സീസണില്‍ ആകെ 13 ഗോള്‍ മാത്രം വഴങ്ങിയ ബെംഗളുരുവിനെതിരെ ഗോളടിക്കുക കൊല്‍ക്കത്തയ്ക്ക് ദുഷ്‌കരമാകും. ആദ്യ പാദത്തിലെ ഒരു ഗോളിനൊപ്പം ഒന്നോ രണ്ടോ എവേ ഗോള്‍ കൂടി കണ്ടെത്താനായാല്‍ വിജയം എളുപ്പുമാകുമെന്നാണ് ബെംഗളുരുവിന്റെ പ്രതീക്ഷ. സുനില്‍ ഛേത്രി ഉള്‍പ്പെടെയുള്ളവര്‍ ഫോമിലേക്കുയരുമെന്നും ബെംഗളുരു കണക്കുകൂട്ടുന്നു. അത്ഭുതങ്ങള്‍ സംഭവിച്ചില്ലെങ്കില്‍ ബെംഗളുരുവിന് തുടര്‍ച്ചയായ രണ്ടാം കിരീടം വിജയത്തിലേക്ക് ഒരു പടികൂടി അടുക്കാം. കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ ചെന്നൈയിന്‍ എഫ്‌സി ഗോവയെ അട്ടിമറിച്ച് ഫൈനലില്‍ ഇടം നേടിയിരുന്നു.

Story first published: Sunday, March 8, 2020, 9:40 [IST]
Other articles published on Mar 8, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+