ഐഎസ്എല്‍: മുംബൈയില്‍ ഗോളില്ല... മുംബൈ- എടിക്കെ പോരാട്ടം സമനിലയില്‍

മുംബൈ: ഐഎസ്എല്ലില്‍ മുന്‍ ചാംപ്യന്‍മാരായ എടിക്കെയും മുംബൈ സിറ്റിയും തമ്മിലുള്ള മല്‍സരം സമനിലയില്‍ കലാശിച്ചു. മുംബൈയില്‍ നടന്ന കളിയിലാണ് ഇരുടീമുകളും ഗോള്‍രഹിത സമനില സമ്മതിച്ച് പിരിഞ്ഞത്. ഈ മല്‍സരഫലം പോയിന്റ് പട്ടികയിലും ഒരു മാറ്റവും വരുത്തിയില്ല. ഓരോ പോയിന്റ് വീതം നേടിയതൊഴിച്ചാല്‍ മുംബൈ ലീഗില്‍ നാലാംസ്ഥാനത്തും എടിക്കെ ആറാംസ്ഥാനത്തും തുടരുകയാണ്. ഈ മല്‍സരത്തില്‍ ജയിച്ചിരുന്നെങ്കില്‍ 16 പോയിന്റോടെ മൂന്നാംസ്ഥാനത്തേക്കു കയറാന്‍ മുംബൈക്കാവുമായിരുന്നു.
നിരവധി ആക്രമണ- പ്രത്യാക്രമണങ്ങള്‍ കണ്ട മല്‍സരത്തില്‍ ഇരുടീമും തുടരെ മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ഗോളവസരങ്ങള്‍ കുറവായിരുന്നു. പല നീക്കങ്ങളും പാതിയില്‍ തന്നെ മുറിയുന്ന കാഴ്ചയാണ് മുംബൈയില്‍ കണ്ടത്. 49ാം മിനിറ്റില്‍ മുംബൈക്കു ലീഡ് നേടാന്‍ മികച്ചൊരു അവസരം ലഭിച്ചിരുന്നു. എന്നാല്‍ ഇസോക്കോയുടെ ക്രോസില്‍ ബാസ്‌റ്റോസ് ഹെഡ്ഡറിലൂടെ മറിച്ചു നല്‍കിയ പന്ത് പിടിച്ചെടുത്ത് മക്കാഡോ തൊടുത്ത വോളി എടിക്കെ പ്രതിരോധത്തില്‍ തട്ടി വിഫലമായി. തുടര്‍ന്നും രണ്ടു ടീമുകളും ഗോളിനായി ഇരമ്പിക്കളിച്ചെങ്കിലും വല മാത്രം കുലുങ്ങിയില്ല.
76ാം മിനിറ്റില്‍ എടിക്കെയ്ക്കു അക്കൗണ്ട് തുറക്കാന്‍ നല്ലൊരു അവസരം. ബോസ് തൊടുത്ത ലോങ്‌റേഞ്ചര്‍ വോളി മുംബൈ ഗോള്‍കീപ്പര്‍ അരിന്ദം ക്രോസ് ബാറിനു മുകളിലൂടെ കുത്തിയകറ്റി അപകടമൊഴിവാക്കുകയായിരുന്നു. മൂന്നു മിനിറ്റിനുള്ളില്‍ അരിന്ദം വീണ്ടും പരീക്ഷിക്കപ്പെട്ടു. ഇത്തവണ ലാന്‍സറോറ്റെയുടെ മികച്ചൊരു ഫ്രീകിക്ക് ഗോളി കുത്തിയകറ്റുകയായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications