Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പേരുമാറ്റിയെങ്കിലും ജേഴ്‌സി മാറ്റില്ല, ജേഴ്‌സിയും ലോഗോയും നിലനിര്‍ത്തുമെന്ന് എടികെ-മോഹന്‍ ബഗാന്‍

കൊല്‍ക്കത്ത: കഴിഞ്ഞിടെയാണ് എടികെയും മോഹഗന്‍ ബഗാനും ഒന്നാക്കാനുള്ള തീരുമാനം പുറത്തുവന്നത്. ഇന്ത്യന്‍ ഫുട്‌ബോളിന്റെ ചരിത്രത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ചിട്ടുള്ള മോഹന്‍ ബഗാന്‍ എടികെയില്‍ ലയിച്ച് എടികെ മോഹന്‍ ബഗാന്‍ എന്ന പേരിലാണ് ഇപ്പോള്‍ അറിയപ്പെടുന്നത്. ടീമിന്റെ പേരുമാറ്റിയെങ്കിലും ചരിത്ര പ്രാധാന്യമുള്ള മോഹന്‍ ബഗാന്റെ ജേഴ്‌സി നിലനിര്‍ത്താന്‍ തീരുമാനിച്ചിരിക്കുകയാണ് എടികെ മോഹന്‍ ബഗാന്‍ ബോര്‍ഡ്. പച്ചയും മറൂണും ചേര്‍ന്ന ജേഴ്‌സി ക്ലബ്ബിന്റെ 131 വര്‍ഷത്തെ ചരിത്രത്തെ പ്രതിനിധീകരിക്കുന്നതാണെന്നും ആരാധകര്‍ക്ക് ഇതിനോട് വൈകാരികമായ അടുപ്പമുണ്ടെന്നും മനസിലാക്കിയാണ് ബോര്‍ഡ് ഇത്തരമൊരു നടപടി സ്വീകരിച്ചത്.

കൂടാതെ മോഹന്‍ ബഗാന്റെ ലോഗോയും ജേഴ്‌സിയില്‍ പതിപ്പിക്കും. ലോകോത്തര നിലവാരമുള്ള ഒരു ക്ലബ്ബിലെ രൂപീകരിക്കുന്നതിനാണ് ഇത്തരമൊരു നീക്കം കൊല്‍ക്കത്തന്‍ ഫുട്‌ബോള്‍ ഫെഡറേഷന്റെ നേതൃത്വത്തില്‍ നടത്തിയിരിക്കുന്നത്. ബംഗാളില്‍ ലോകോത്തര നിലവാരമുള്ള ഫുട്‌ബോള്‍ അക്കാദമി പണിയുമെന്നും നേരത്തെ ക്ലബ്ബിന്റെ ഭാരവാഹികള്‍ പ്രഖ്യാപിച്ചിരുന്നു. ചെറുപ്പകാലം മുതല്‍ മോഹന്‍ ബഗാന്‍ ഹൃദയത്തില്‍ അലിഞ്ഞുചേര്‍ന്നതാണ്. പച്ചയിലും മെറൂണ്‍ കളറും ചേര്‍ന്ന ജേഴ്‌സി ധരിച്ച് അവര്‍ മികച്ച ഫുട്‌ബോള്‍ കളിക്കുന്നത് കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു-മോഹന്‍ ബഗാന്റെ 80 ശതമാനം ഉടമസ്ഥാവകാശം ഉള്ള സഞ്ജീവ് ഗോയിന്‍ക പറഞ്ഞു.

atkmohunbagan

ക്ലബ്ബിന്റെ പാരമ്പര്യത്തെയും ആരാധകരുടെ മനോവികാരത്തെയും ബഹുമാനിക്കുന്നുവെന്നും എടികെ മോഹന്‍ ബഗാനെ ലോകനിലവാരത്തിലുള്ള ടീമായി മാറ്റുകയാണ് ലക്ഷ്യം. അന്താരാഷ്ട്ര നിലവാരത്തിലുള്ള പരിശീലനം നടത്താനുള്ള സാങ്കേതിക വിദ്യകള്‍ തയ്യാറാക്കി വരികയാണെന്നും അദ്ദേഹം പറഞ്ഞു. മുന്‍ ഇന്ത്യന്‍ നായകനും നിലവിലെ ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി എടികെ മോഹന്‍ ബഗാന്റെ സഹ ഉടമയും ബോര്‍ഡ് ഡയറക്ടറുമാണ്.നേരത്തെ മുതല്‍ കൊല്‍ക്കത്തന്‍ ഫുട്‌ബോളിന്റെ വളര്‍ച്ചയ്ക്കായി മികച്ച പിന്തുണയാണ് ഗാംഗുലി നല്‍കിയിരുന്നത്. എടികെയും മോഹന്‍ബഗാനും ഒന്നിക്കുന്നതിനെ അഭിനന്ദിക്കുന്നു.ഒന്നിച്ചുള്ള എടികെ മോഹന്‍ ചരിത്രം സൃഷ്ടിക്കും-ഗാംഗുലി പറഞ്ഞു.

നേരത്തെ ഐ ലീഗില്‍ കളിച്ചുകൊണ്ടിരുന്ന മോഹന്‍ ബഗാന്‍ എടികെയുമായി ഒന്നായതോടെ ഐഎസ്എല്ലിലും കല്‍ക്കട്ട പ്രീമിയര്‍ ലീഗിലും എഎഫ്‌സി കപ്പിലുമാവും ക്ലബ്ബ് പ്രധാനമായും മത്സരിക്കുക. നിലവിലെ ഐ ലീഗ് ചാമ്പ്യന്മാരാണ് മോഹന്‍ ബഗാന്‍.കഴിഞ്ഞ ദിവസം ഐഎസ്എല്ലിന്റെ പുതിയ സീസണ്‍ ആരംഭിക്കുന്നത് സംബന്ധിച്ചുള്ള പ്രഖ്യാപനമെത്തിയിരുന്നു. 2020-21 സീസണ്‍ നവംബറില്‍ ആരംഭിച്ചേക്കുമെന്നാണ് വിവരം. ഐഎസ്എല്‍ ക്ലബ്ബ് സിഇഒമാരുടെയും ഐഎസ്എല്‍ ഓര്‍ഗനൈസേഴ്‌സ് ഫുട്‌ബോള്‍ സ്‌പോര്‍ട്‌സ് ഡെവലപ്‌മെന്റിന്റെയും യോഗത്തിലാണ് ഇത് സംബന്ധിച്ച ആലോചനയുണ്ടായത്. 10 വേദികള്‍ ചുരുക്കി നാല് വേദികളാക്കാനും സാധ്യതയുണ്ടെന്നാണ് നിലവിലെ വിവരം.

Story first published: Friday, July 10, 2020, 17:40 [IST]
Other articles published on Jul 10, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+