Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

എടികെ-മോഹന്‍ ബഗാന്‍ ലയനം; ഇനി അറിയപ്പെടുക എടികെ മോഹന്‍ ബഗാന്‍ എഫ്‌സി

കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ ഫുട്‌ബോള്‍ പാരമ്പര്യത്തിന്റെ പ്രതിരൂപമായ മോഹന്‍ ബഗാനും എടികെയും ഒന്നാകുന്നതായുള്ള വാര്‍ത്ത കഴിഞ്ഞിടെയാണ് പുറത്തുവന്നത്. ഐ ലീഗ് ക്ലബ്ബായ മോഹന്‍ ബഗാനെയും ഐഎസ്എല്‍ ക്ലബ്ബായ എടികെയും ഒന്നിപ്പിച്ച് അന്താരാഷ്ട്ര മികവുള്ള ഒരു ഫുട്‌ബോള്‍ ക്ലബ്ബിനെ വളര്‍ത്തുക എന്ന ലക്ഷ്യമാണ് ബോര്‍ഡിനുള്ളത്. ഇപ്പോഴിതാ ലയിച്ച ക്ലബ്ബിന്റെ പുതിയ പേര് ഔദ്യോഗികമായ പുറത്തുവിട്ടിരിക്കുകയാണ്. എടികെ മോഹന്‍ ബഗാന്‍ എഫ്‌സിയെന്നാവും ക്ലബ്ബ് ഇനി അറിയപ്പെടുക. കഴിഞ്ഞ മാസം അവസാനമാണ് എടികെ- മോഹന്‍ ബഗാന്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ ഉടമസ്ഥതയില്‍ പുതിയ ക്ലബ്ബിന്റെ രജിസ്‌ട്രേഷന്‍ നടന്നത്. സഞ്ജീവ് ഗോയങ്കാണ് മുഖ്യ ഉടമ. ഉത്‌സവ് പരേഖ്, ശ്രിജോയ് ബോസ്, ദെബാശിഷ് ദത്ത, ഗൗതം റോയ്, സഞ്ജീവ് മെഹ്‌റ എന്നീ അഞ്ച് പേരാണ് പ്രധാനമായും ബോര്‍ഡ് മെമ്പര്‍മാരായുള്ളത്. ബിസിസി ഐ പ്രസിഡന്റും മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനുമായിരുന്ന സൗരവ് ഗാംഗുലിയും സഞ്ജീവ് ഗൊണീകയും ബോര്‍ഡിന്റെ ഭാഗമാണ്. കഴിഞ്ഞ ദിവസം ക്ലബ്ബിന്റെ ഡയറക്ടര്‍മാരുടെ ആദ്യ യോഗവും നടന്നിരുന്നു.

കഴിഞ്ഞ ദിവസം തന്നെ ചരിത്ര പ്രധാനമായും മോഹന്‍ ബഗാന്റെ ജേഴ്‌സിയും ലോഗോയും നിലനിര്‍ത്തുമെന്ന് ബോര്‍ഡ് വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു. പച്ചയും മെറൂണും കലര്‍ന്ന മോഹന്‍ ബഗാന്റെ ജേഴ്‌സിയാവും പുതിയ ക്ലബ്ബ് ഉപയോഗിക്കുക.ലോഗോയിലെ പായ്ക്കപ്പലും നിലനിര്‍ത്തിയിട്ടുണ്ട്. പച്ചയും മറൂണും ചേര്‍ന്ന ജേഴ്‌സി ക്ലബ്ബിന്റെ 131 വര്‍ഷത്തെ ചരിത്രത്തെ പ്രതിനിധീകരിക്കുന്നതാണെന്നും ആരാധകര്‍ക്ക് ഇതിനോട് വൈകാരികമായ അടുപ്പമുണ്ടെന്നും മനസിലാക്കിയാണ് ബോര്‍ഡ് ഇത്തരമൊരു നടപടി സ്വീകരിച്ചത്. ചെറുപ്പകാലം മുതല്‍ മോഹന്‍ ബഗാന്‍ ഹൃദയത്തില്‍ അലിഞ്ഞുചേര്‍ന്നതാണ്. പച്ചയിലും മെറൂണ്‍ കളറും ചേര്‍ന്ന ജേഴ്‌സി ധരിച്ച് അവര്‍ മികച്ച ഫുട്‌ബോള്‍ കളിക്കുന്നത് കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു- മോഹന്‍ ബഗാന്റെ 80 ശതമാനം ഉടമസ്ഥാവകാശം ഉള്ള സഞ്ജീവ് ഗോയിങ്ക് പറഞ്ഞിരുന്നു.

atk-mohunbagan-fc

അന്താരാഷ്ട്ര തലത്തിലേക്ക് ഇന്ത്യന്‍ ഫുട്‌ബോളിനെ വളര്‍ത്തുന്നതിന്റെ ഭാഗമായാണ് പുതിയലയനം. ക്ലബ്ബിന് പരിശീലിക്കാന്‍ ഏറ്റവും ആധുനികസൗകര്യങ്ങള്‍ തന്നെ ലഭ്യമാക്കാനുള്ള ശ്രമം തുടരുകയാണെന്നും അവര്‍ അറിയിച്ചിരുന്നു. എടികെയും മോഹന്‍ബഗാനും ഒന്നിക്കുന്നത് ചരിത്രം സൃഷ്ടിക്കുമെന്ന് ഗാംഗുലിയും അഭിപ്രായപ്പെട്ടിരുന്നു. നിലവിലെ ഐ ലീഗ് ചാമ്പ്യന്മാരാണ് മോഹന്‍ ബഗാന്‍.ഐഎസ്എല്ലില്‍ എടികെയാണ് നിലവിലെ ജേതാക്കള്‍. ഐഎസ്എല്ലില്‍ മൂന്ന് കിരീടമാണ് എടികെ നേടിയിട്ടുള്ളത്. ഇനി പ്രധാനമായും ഐഎസ്എല്ലിലും കല്‍ക്കട്ട പ്രീമിയര്‍ ലീഗിലും എഎഫ്‌സി കപ്പിലുമാവും ക്ലബ്ബ് മത്സരിക്കുക. 2020-21 സീസണിലെ ഐഎസ്എല്‍ നവംബറില്‍ ആരംഭിക്കുമെന്നാണ് നിലവിലെ വിവരം. കോവിഡ് വൈറസ് വ്യാപനംകാരണം ഔദ്യോഗികമായി തീരുമാനമെടുക്കാന്‍ സാധിക്കില്ലെന്നും സാഹചര്യത്തിനനുസരിച്ച് അനുയോജ്യമായ തീരുമാനമെടുക്കുമെന്നും ഐഎസ്എല്‍ വൃത്തങ്ങള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

Story first published: Saturday, July 11, 2020, 15:45 [IST]
Other articles published on Jul 11, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+