Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ISL: എടിക്കെയെ തുരത്തി ചെന്നൈ... പ്ലേഓഫിന് അരികെ, മുംബൈക്കും ഒഡിഷയ്ക്കു ഞെട്ടല്‍

1
2026509

കൊല്‍ക്കത്ത: ഐഎസ്എല്ലിലെ 84ാം മല്‍സരത്തില്‍ മുന്‍ ചാംപ്യന്‍മാരുടെ പോരാട്ടത്തില്‍ എടിക്കെയ്‌ക്കെതിരേ ചെന്നൈയ്ന്‍ എഫ്‌സിക്കു ജയം. എടിക്കെയുടെ അവരുടെ മൈതാനത്തു ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കാണ് ചെന്നൈ വീഴ്ത്തിയത്. ഐഎസ്എല്‍ ചരിത്രത്തില്‍ ഇതു രണ്ടാം തവണ മാത്രമാണ് സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ ചെന്നൈ വെന്നിക്കൊടി പാറിച്ചത്. ഈ വിജയത്തോടെ ടോപ്പ് ഫോറില്‍ ഫിനിഷ് ചെയ്ത് പ്ലേഓഫിലെത്താനുള്ള സാധ്യതകള്‍ ചെന്നൈ സജീവമാക്കുകയും ചെയ്തു.

1

25 പോയിന്റോടെ ചെന്നൈ പോയിന്റ് പട്ടികയില്‍ അഞ്ചാംസ്ഥാനത്തേക്കു കയറി. ഒഡിഷ എഫ്‌സിയെയാണ് ചെന്നൈ മറികടന്നത്. ചെന്നൈക്കു 25ഉം ഒഡിഷയ്ക്കു 24ഉം പോയിന്റുണ്ട്. നാലാംസ്ഥാനത്തുള്ള മുംബൈ സിറ്റിക്കു 26 പോയിന്റാണുള്ളത്. എന്നാല്‍ മുംബൈ, ഒഡിഷ എന്നിവരെ അപേക്ഷിച്ച് ചെന്നൈ ഒരു മല്‍സരം കുറച്ചേ കളിച്ചിട്ടുള്ളൂ. ചെന്നൈയുടെ അപ്രതീക്ഷിത ജയത്തോടെ മുംബൈ, ഒഡിഷ ടീമുകളുടെ പ്ലേഓഫ് പ്രതീക്ഷകള്‍ക്കാണ് മങ്ങലേറ്റത്. ശേഷിച്ച രണ്ടു മല്‍സരങ്ങളും ജയിച്ചാല്‍ ചെന്നൈയ്ക്കു പ്ലേഓഫിലെത്താം. എഫ്‌സി ഗോവ, എടിക്കെ, ബെംഗളൂരു എഫ്‌സി എന്നിവരാണ് ഇതിനകം പ്ലേഓഫിലെത്തിയ ടീമുകള്‍.

കളിയിലുടനീളം ആധിപത്യം പുലര്‍ത്തിയ ചെന്നൈ അര്‍ഹിച്ച ജയം കൂടിയാണ് എടിക്കെയ്‌ക്കെതിരേ നേടിയത്. റാഫേല്‍ ക്രിവെല്ലാറോ (ഏഴാം മിനിറ്റ്), ആന്ദ്രെ ഷെംബ്രി (39), നെറിയസ് വാല്‍സ്‌കിസ് (90+4) എന്നിവരാണ് ചെന്നൈയുടെ സ്‌കോറര്‍മാര്‍. 40ാം മിനിറ്റില്‍ റോയ് കൃഷ്ണയുടെ വകയായിരുന്നു എടിക്കെയുടെ ആശ്വാസ ഗോള്‍. കളി തുടങ്ങി ഏഴു മിനിറ്റിനുള്ളില്‍ എടിക്കെയെ ഞെട്ടിച്ച് ചെന്നൈ ലീഡ് നേടി. ഗ്രൗണ്ടിന്റെ മധ്യത്തില്‍ നിന്നു എടിക്കെയ്ക്കു പാസിങ് പിഴച്ചപ്പോള്‍ പന്ത് ലഭിച്ചത് എലി സാബിയക്ക്. സാബിയ നല്‍കിയ ത്രൂബോളുമായി ഒറ്റയ്ക്കു മുന്നേറിയ ക്രിവെല്ലാറോ ബോക്‌സിനുള്ളിലെത്തിയ ശേഷം തൊടുത്ത ഗ്രൗണ്ടര്‍ ഗോളിക്കു പഴുത് നല്‍കാതെ വലയില്‍ കയറി.

2

39ാം മിനിറ്റില്‍ എടിക്കെ ഗോളിയുടെ പിഴവില്‍ നിന്നായിരുന്നു ചെന്നൈയുടെ രണ്ടാം ഗോള്‍. അനിരുദ്ധ് ഥാപ്പയുടെ കോര്‍ണര്‍ കിക്ക് ഹെഡ്ഡറിലൂടെ ഷെംബ്രി ഗോളാക്കുകയായിരുന്നു. തൊട്ടടുത്ത മിനിറ്റില്‍ കൃഷ്ണയിലൂടെ എടിക്കെ ആദ്യ ഗോള്‍ മടക്കി. ജാവി ഹെര്‍ണാണ്ടസിന്റെ ലോങ് ബോളില്‍ നിന്നാണ് കൃഷ്ണ വലകുലുക്കിയത്.

രണ്ടാം പകുതിയിലും ചെന്നൈയായിരുന്നു കളിമിടുക്കില്‍ ഒരുപടി മുന്നില്‍ നിന്നത്. ഇഞ്ചുറിടൈമിന്റെ നാലാം മിനിറ്റില്‍ എടിക്കെയുടെ തോല്‍വിയുറപ്പാക്കി വാല്‍സ്‌കിസ് ചെന്നൈയുടെ ഗോള്‍പട്ടിക പൂര്‍ത്തിയാക്കി. കൗണ്ടര്‍ അറ്റാക്കിനൊടുവില്‍ ഥാപ്പയുടെ ലോങ് പാസ് വാല്‍സ്‌കിസിന്. ബോക്‌സ് വിട്ട് ഗ്രൗണ്ടിന്റെ മധ്യനിരയിലേക്ക് കയറിക്കളിക്കാന്‍ ശ്രമിച്ച എടിക്കെ ഗോളിക്കു പിഴച്ചു. തന്നെ തടയാന്‍ ഓടിയെത്തിയ ഗോളിയുടെ തലയ്ക്കു മുകളിലൂടെ വാല്‍സ്‌കിസ് പന്ത് വലയിലേക്കു കോരിയിട്ടപ്പോള്‍ ബോക്‌സിനുള്ളിലെ സമീപത്തോ ആരുമില്ലായിരുന്നു.

Story first published: Sunday, February 16, 2020, 21:59 [IST]
Other articles published on Feb 16, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+