Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സൂപ്പര്‍ കപ്പില്‍ ഗോളടിമേളം; ഡല്‍ഹിയെ തകര്‍ത്ത് അത്‌ലറ്റിക്കോ കൊല്‍ക്കത്ത സെമിയില്‍

ഭുവനേശ്വര്‍: ഇന്ത്യന്‍ സൂപ്പര്‍ കപ്പ് ഫുട്ബോളില്‍ എ.ടി.കെ. കൊല്‍ക്കത്ത സെമിയില്‍ കടന്നു. വെള്ളിയാഴ്ച നടന്ന മത്സരത്തില്‍ മൂന്നിനെതിരെ നാലുഗോളുകള്‍ക്ക് ഡല്‍ഹി ഡൈനാമോസിനെയാണ് കൊല്‍ക്കത്ത പരാജയപ്പെടുത്തിയത്. നേരത്തെ, ഐഎസ്എല്‍ ചാമ്പ്യന്മാരായ ബെംഗളുരു എഫ്‌സിയെ തോല്‍പ്പിച്ച് ഐ ലീഗ് ചാമ്പ്യന്മാരായ ചെന്നൈ സിറ്റിയും സെമിയില്‍ കടന്നിരുന്നു.

ബല്‍വന്ത് സിങ്ങിന്റെ ഹാട്രിക് മികവിലാണ് എ.ടി.കെ.യുടെ ജയം. 23, 33, 51 മിനിറ്റുകളിലായിരുന്നു ബല്‍വന്തിന്റെ ഗോളുകള്‍. മാനുവല്‍ ലാന്‍സറോട്ടി (27) ടീമിനൊയി മറ്റൊരു ഗോള്‍ നേടി. സാജിദ് ദോട്ട് (15), ഡാനിയേല്‍ ലാല്‍ഹിമ്പുയിയ (35), നന്ദകുമാര്‍ ശേഖര്‍ (72) എന്നിവര്‍ ഡല്‍ഹിക്കായി സ്‌കോര്‍ ചെയ്തു. അവസാന മിനിറ്റുകളില്‍ ഡല്‍ഹി കടുത്ത സമ്മര്‍ദ്ദം അഴിച്ചുവിട്ടെങ്കിലും സമനില പിടിക്കാനായില്ല.

ATK

നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിയും ചെന്നൈയിന്‍ എഫ്‌സിയും തമ്മില്‍ നടക്കുന്ന ക്വാര്‍ട്ടര്‍ മത്സരത്തിലെ വിജയികളണ് സെമിയില്‍ കൊല്‍ക്കത്തയുടെ എതിരാളികള്‍. സീസണില്‍ മോശം പ്രകടനം നടത്തിയ എടികെയ്ക്ക് സൂപ്പര്‍ കപ്പില്‍ കിരീടപ്രതീക്ഷയുണ്ട്. ടീം സെലക്ഷനില്‍ എടികെ പരിശീലകന്‍ സ്റ്റീവ് കോപ്പല്‍ നടത്തിയ പരീക്ഷണങ്ങളാണ് ടീമിന് തുണയായത്.

Story first published: Saturday, April 6, 2019, 10:55 [IST]
Other articles published on Apr 6, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+