Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐഎസ്എല്‍: പൂനെയ്ക്കു തോല്‍വി തന്നെ... ബ്രസീലിയന്‍ ഗോളില്‍ എടിക്കെയ്ക്കു ജയം (1-0)

1

കൊല്‍ക്കത്ത: ഐഎസ്എല്ലിന്റെ ഈ സീസണില്‍ ആദ്യ ജയത്തിനു വേണ്ടിയുള്ള പൂനെ സിറ്റിയുടെ കാത്തിരിപ്പ് നീളുന്നു. എവേ മല്‍സരത്തില്‍ രണ്ടു തവണ ജേതാക്കളായ എടിക്കെ എതിരില്ലാത്ത ഒരു ഗോളിന് പൂനെയെ മറികടക്കുകയായിരുന്നു. ഹോംഗ്രൗണ്ടില്‍ നടന്ന മല്‍സരത്തില്‍ 82ാം മിനിറ്റിലായിരുന്നു മല്‍സരവിധി നിര്‍ണയിച്ച എടിക്കെയുടെ വിജയഗോള്‍. ബ്രസീലിന്റെ മുന്‍ അണ്ടര്‍ 19 ടീം ക്യാപ്റ്റന്‍ ജഴ്‌സണ്‍ വിയേരയാണ് എടിക്കെയുടെ വിജയഗോളിന് അവകാശിയായത്.

കളിയിലുടനീളം ആധിപത്യം പുലര്‍ത്തിയ എടിക്കെ അര്‍ഹിച്ച ജയം കൂടിയായിരുന്നു ഇത്. ആദ്യ പകുതിയില്‍ സൂപ്പര്‍ താരം ലാന്‍സറോറ്റെയുടെ ചില മികച്ച ഫ്രീകിക്കുകള്‍ നേരിയ വ്യത്യസത്തിലാണ് ലക്ഷ്യം കാണാതെ പുറത്തായത്. മറുഭാഗത്ത് പൂനെയുടെ ഭാഗത്തു നിന്നും ചുരുക്കം ചില മുന്നേറ്റങ്ങള്‍ മാത്രമേ കണ്ടുള്ളൂ. രണ്ടാം പകുതിയിലും എടിക്കെ തന്നെ കളം വാണു. ഒടുവില്‍ 82ാം മിനിറ്റില്‍ അര്‍ഹിച്ച ലീഡും അവര്‍ പിടിച്ചെടുത്തു. പൂനെയുടെ ബോക്‌സിനുള്ളില്‍ വച്ച് ലാന്‍സറോറ്റെയുടെ ബാക്ക് ഹീല്‍ സ്വീകരിച്ച് ജയേഷ് റാണെ ചിപ്പ് ചെയ്ത് നല്‍കിയ പന്ത് ഇടതുമൂലയിലൂടെ ഓടിക്കയറിയ ജഴ്‌സണ്‍ വലയിലേക്കു വഴി തിരിച്ചുവിടുകയായിരുന്നു.

ഏഴു മല്‍സരങ്ങളില്‍ നിന്നും എടിക്കെയുടെ മൂന്നാമത്തെ ജയമാണിത്. സീസണിന്റെ തുടക്കത്തില്‍ തപ്പിത്തടഞ്ഞ മുന്‍ ചാംപ്യന്‍മാര്‍ ഇപ്പോള്‍ പതിയെ ടൂര്‍ണമെന്റിലേക്കു തിരിച്ചുവരികയാണ്. പൂനെയ്‌ക്കെതിരേ നേടിയ ജയത്തോടെ 10 പോയിന്റുമായി എടിക്കെ ആറാംസ്ഥാനത്തേക്കു കയറുകയും ചെയ്തു. കേരള ബ്ലാസ്റ്റേഴ്‌സിനെ പിന്തള്ളിയാണ് എടിക്കെ നില മെച്ചപ്പെടുത്തിയത്. അതേസമയം, ഏഴു കളികളില്‍ അഞ്ചിലും തോറ്റ പൂനെ രണ്ടെണ്ണത്തില്‍ സമനില വഴങ്ങിയിരുന്നു. ലീഗില്‍ അവസാനസ്ഥാനത്താണ് അവര്‍.

Story first published: Saturday, November 10, 2018, 21:55 [IST]
Other articles published on Nov 10, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+