സെക്ക്വീഞ്ഞ ഗോളില്‍ കൊല്‍ക്കത്ത നേടി... സെമി സാധ്യത നിലനിര്‍ത്തി ചാംപ്യന്മാര്‍
ഗുവാഹത്തി: ഐഎസ്എല്ലില്‍ സീസണിന്റെ തുടക്കത്തിലേറ്റ തിരിച്ചടികളില്‍ നിന്നും പതുക്കെ കരകയറി നിലവിലെ ചാംപ്യന്‍മാരായ എടിക്കെ മുന്നേറുകയാണ്. രാത്രി നടന്ന എവേ മല്‍സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെ എതിരില്ലാത്ത ഒരു ഗോളിന് കൊല്‍ക്കത്ത കീഴടക്കുകയായിരുന്നു. 77ാം മിനിറ്റില്‍ സെക്ക്വീഞ്ഞയുടെ വകയായിരുന്നു എടിക്കെയുടെ വിജയഗോള്‍.

കളിയില്‍ ആധിപത്യം പുലര്‍ത്തിയ എടിക്കെ അര്‍ഹിച്ച വിജയം കൂടിയായിരുന്നു. പാസിങിലും ഗോള്‍ ശ്രമങ്ങളിലുമെല്ലാം അവര്‍ ആതിഥേയരെ ഏറെ പിന്നിലാക്കി. നോര്‍ത്ത് ഈസ്റ്റ് ഗോളിലേക്കു വെറും ഒരു ഷോട്ടാണ് പരീക്ഷിച്ചതെങ്കില്‍ അഞ്ചു തവണയാണ് കൊല്‍ക്കത്ത എതിര്‍ ഗോള്‍മുഖത്തേക്കു തൊടുത്തത്.

ഈ വിജയത്തോടെ കൊല്‍ക്കത്ത സെമി ഫൈനല്‍ സാധ്യതകള്‍ നിലനിര്‍ത്തുകയും ചെയ്തു. ഒമ്പത് റൗണ്ടുകള്‍ പൂര്‍ത്തിയായപ്പോള്‍ മൂന്നു വീതം ജയവും തോല്‍വിയും സമനിലയുമടക്കം 12 പോയിന്റുമായി എടിക്കെ ആറാംസ്ഥാനത്തേക്കു കയറി. നേരത്തേ ആറാമതായിരുന്ന കേരള ബ്ലാസ്റ്റേഴ്‌സ് ഇതോടെ ഏഴാംസ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു. എന്നാല്‍ ഒമ്പതു മല്‍സരങ്ങളില്‍ നിന്നും ഏഴു പോയിന്റ് മാത്രമുള്ള നോര്‍ത്ത് ഈസ്റ്റ് ഒമ്പതാംസ്ഥാനത്തു തുടരുകയാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications