Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐഎസ്എല്‍: ലാന്‍സറോറ്റെ ഡബിളില്‍ എടിക്കെ, ജംഷഡ്പൂരിനെ മറികടന്നു

1

കൊല്‍ക്കത്ത: ഐഎസ്എല്ലില്‍ തുടര്‍ച്ചയായ രണ്ടു മല്‍സരങ്ങളിലെ തിരിച്ചടികള്‍ക്കു ശേഷം മുന്‍ ചാംപ്യന്‍മാരായ എടിക്കെ വിജയവഴിയില്‍ തിരിച്ചെത്തി. ഹോം ഗ്രൗണ്ടില്‍ നടന്ന പോരാട്ടത്തില്‍ ജംഷഡ്പൂര്‍ എഫ്‌സിയെയാണ് ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കു എടിക്കെ മറികടന്നത്. എടിക്കെയുടെ രണ്ടു ഗോളുകളും മാന്വല്‍ ലാന്‍സറോറ്റെയുടെ വകയായിരുന്നു. മൂന്ന്, 33 മിനിറ്റുകളിലാണ് ലാന്‍സറോറ്റെ ലക്ഷ്യം കണ്ടത്. ഫൈനല്‍ വിസിലിന് എട്ടു മിനിറ്റ് ബാക്കിയുള്ളളപ്പോള്‍ മരിയോ ആര്‍ക്വസാണ് ജംഷഡ്പൂരിന്റെ ഗോള്‍ മടക്കിയത്. ഈ ജയത്തോടെ പോയിന്റ് പട്ടികയില്‍ അഞ്ചാംസ്ഥാനത്തുള്ള ജംഷഡ്പൂരിനൊപ്പമെത്താന്‍ എടിക്കെയ്ക്കു കഴിഞ്ഞു. ഇരുടീമുകള്‍ക്കും 20 പോയിന്റ് വീതമാണുള്ളത്.

ജംഷഡ്പൂരിനെതിരേ എടിക്കെയുടെ രണ്ടു ഗോളുകളും സെറ്റ് പീസില്‍ നിന്നായിരുന്നു. എടിക്കെയ്ക്കു വേണ്ടി മിഡ്ഫീല്‍ഡില്‍ എഡു ഗാര്‍ഷ്യ തകര്‍പ്പന്‍ പ്രകടനം നടത്തിയെങ്കിലും കളി തീരുന്നതിനു മുമ്പ് പരിക്കേറ്റു പുറത്തായത് അവര്‍ക്കു തിരിച്ചടിയായി. ബോള്‍ പൊസെഷനില്‍ ജംഷഡ്പൂരിനായിരുന്നു കളിയില്‍ മുന്‍തൂക്കമെങ്കിലും ഇവ ഗോളുകളാക്കി മാറ്റാനായില്ല. മറുഭാഗത്ത് എടിക്കെയാവട്ടെ ലഭിച്ച അവസരങ്ങള്‍ മുതലെടുക്കുകയും ചെയ്തു.

കളി തുടങ്ങി മൂന്നാം മിനിറ്റില്‍ തന്നെ എടടിക്കെ അക്കൗണ്ട് തുറന്നിരുന്നു. എടിക്കെയ്ക്കു അനുകൂലമായ ലഭിച്ച ഫ്രീകിക്ക് ഗോളി സുബ്രതാ പാലിന് ഒരു പഴുതും നല്‍കാതെ സെറ്റ് പീസ് ഗോളുകളുടെ ആശാനായ ലാന്‍സറോറ്റെ വലയ്ക്കുള്ളിലേക്ക് അടിച്ചുകയറ്റി. 33ാം മിനിറ്റില്‍ ജംഷഡ്പൂരിന്റെ തിരിച്ചുവരവ് കൂടുതല്‍ ദുഷ്‌കരമാക്കിക്കൊണ്ടാണ് ലാന്‍സറോറ്റെ രണ്ടാം ഗോളും നിക്ഷേപിച്ചത്. ആദ്യ ഗോളിന്റെ റീപ്ലേ കൂടിയായിരുന്നു ഈ ഗോള്‍. ലാന്‍സറോറ്റെയുടെ അതിമനോഹരമായ ഫ്രീകിക്ക് ജംഷഡ്പൂര്‍ പ്രതിരോധ മതിലിനു മുകളിലൂടെ ലാന്‍സറോറ്റെ വലയ്ക്കുള്ളിലാക്കി. 82ാം മിനിറ്റില്‍ ബികാഷ് ജെയ്‌റുവിന്റെ ക്രോസ് ഹെഡ്ഡറിലൂടെ ലക്ഷ്യത്തിലെത്തിച്ചാണ് ആര്‍ക്വസ് ഗോള്‍ മടക്കിയത്. എന്നാല്‍ സമനില ഗോളിനായുള്ള ശ്രമങ്ങളൊന്നും വിജയിച്ചില്ല.

Story first published: Sunday, February 3, 2019, 22:00 [IST]
Other articles published on Feb 3, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+