Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐഎസ്എല്‍: ചാംപ്യന്‍മാര്‍ക്ക് രക്ഷയില്ല, നാലാം തോല്‍വി... ചെന്നൈയെ വീഴ്ത്തിയത് എടിക്കെ

1

കൊല്‍ക്കത്ത: നിലവിലെ ചാംപ്യന്‍മാരായ ചെന്നൈയ്ന്‍ എഫ്‌സി ഐഎസ്എല്ലിന്റെ ഈ സീസണില്‍ തകര്‍ച്ചയില്‍ നിന്നും തകര്‍ച്ചയിലേക്കു കൂപ്പുകുത്തുകയാണ്. സീസണിലെ ആദ്യ ജയം മോഹിച്ച് അഞ്ചാം റൗണ്ട് മല്‍സരത്തിനിറങ്ങിയ ചെന്നൈയെ മുന്‍ ജേതാക്കളായ എടിക്കെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കു മറികടക്കുകയായിരുന്നു. മൂന്നു ഗോളുകളും പിറന്നത് ആദ്യ പകുതിയിലായിരുന്നു. മല്‍സരം തുടങ്ങി 15 മിനിറ്റാവുമ്പോഴേക്കും രണ്ടു തവണ ചെന്നൈയുടെ വല കുലുക്കി എടിക്കെ 2-0ന്റെ മികച്ച ലീഡ് പിച്ചെടുത്തിരുന്നു. കലു ഉക്കെ (മൂന്നാം മിനിറ്റ്), ജോണ്‍ ജോണ്‍സണ്‍ (13) എന്നിവരാണ് എടിക്കെയുടെ സ്‌കോറര്‍മാര്‍. 17ാം മിനിറ്റില്‍ കാര്‍ലോസ് സലോമിലൂടെ ചെന്നൈ ആദ്യ ഗോള്‍ മടക്കിയെങ്കിലും പിന്നീടുള്ള ഗോള്‍ശ്രമങ്ങളൊന്നും വിജയിച്ചില്ല.

മികച്ച രീതിയിലായിരുന്നു ചെന്നൈ കളി തുടങ്ങിയത്. എന്നാല്‍ മൂന്നാം മിനിറ്റില്‍ തന്നെ എടിക്കെയുടെ ഗോള്‍ അവരെ സ്തബ്ധരാക്കി. ഗോള്‍കീപ്പര്‍ കരണ്‍ജിത്തിന് സംഭവിച്ച പിഴവാണ് ഗോളില്‍ കലാശിച്ചത്. ഗോള്‍കിക്കിനൊടുവില്‍ ജെര്‍സന്‍ വിയേറ ഹെഡ്ഡ് ചെയ്തിട്ട പന്ത് ഓഫ് സൈഡ് കെണിയില്‍പ്പെടാതെ ഓടിക്കയറിയെത്തിയ ഉക്കെ ഗോളിയെയും പ്രതിരോധനിരയെയും നിസ്സഹായരാക്കി വലയിലേക്കു പായിച്ചു. 13ാം മിനിറ്റില്‍ ചെന്നൈയുടെ തിരിച്ചുവരവ് കൂടുതല്‍ ദുഷ്‌കരമാക്കി എടിക്കെ ലീഡുയര്‍ത്തി. ബോക്‌സിന് തൊട്ടരികില്‍ നിന്നും മാന്വല്‍ ലാന്‍സറോറ്റെയുടെ ഫ്രീകിക്ക് മികച്ചൊരു ഹെഡ്ഡറിലൂടെ ജോണ്‍സന്‍ വലയിലേക്കു വഴി തിരിച്ചുവിടുകയായിരുന്നു. നാലു മിനിറ്റിനുള്ള ചെന്നൈ ആദ്യ ഗോള്‍ മടക്കി. വിങില്‍ നിന്നും ഫ്രാന്‍സിസ് ഫെര്‍ണാണ്ടസ് ബോക്‌സിനു കുറുകെ അളന്നുമുറിച്ചു നല്‍കിയ ക്രോസ് കാര്‍ലോസ് മിന്നുന്ന ഹെഡ്ഡറിലൂടെ വലയ്ക്കുള്ളിലാക്കി.

ഈ വിജയത്തോടെ എടിക്കെ ലീഗില്‍ ടോപ്പ് ഫോറിലേക്കു കയറി. അഞ്ചു മല്‍സരങ്ങൡ നിന്നും രണ്ടു ജയവും ഒരു സമനിലയും രണ്ടു തോല്‍വിയുമടക്കം ഏഴു പോയിന്റോടെയാണ് എടിക്കെ നാലാംസ്ഥാനത്തേക്കു കുതിച്ചത്. അതേസമയം, ചെന്നൈയുടെ നില കൂടുതല്‍ പരിതാപകരമായി മാറി. അഞ്ചു മല്‍സരങ്ങളില്‍ ഒന്നു പോലും ജയിച്ചിട്ടില്ലാത്ത ചാംപ്യന്‍മാര്‍ ഒരു സമനിലയും നാലു തോല്‍വിയുമടക്കം ഒരു പോയിന്റ് മാത്രം നേടി ഒമ്പതാംസ്ഥാനത്താണ്.

Story first published: Friday, October 26, 2018, 21:53 [IST]
Other articles published on Oct 26, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+