For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ഐഎസ്എല്‍: തോറ്റു മതിയാവാതെ ചാംപ്യന്‍മാര്‍, ചെന്നൈക്ക് ഏഴാം തോല്‍വി... എടിക്കെ കസറി

രണ്ടിനെതിരേ മൂന്നു ഗോളുകള്‍ക്കാണ് എടിക്കെയുടെ വിജയം

By Manu
ജയത്തോടെ എടിക്കെ അഞ്ചാംസ്ഥാനത്ത് | Oneindia Malayalam

ചെന്നൈ: ഐഎസ്എല്ലില്‍ നിലവിലെ ചാംപ്യന്‍മാരും മുന്‍ ജേതാക്കളും തമ്മിലുള്ള പോരാട്ടത്തില്‍ ചെന്നൈയ്ന്‍ എഫ്‌സിയെ എടിക്കെ മറികടന്നു. സ്വന്തം മൈതാനത്തു നടന്ന ആവേശകരമായ പോരാട്ടത്തില്‍ ഒന്നിനെതിരണ്ടിനെതിരേ മൂന്നു ഗോളുകള്‍ക്കാണ് ജേതാക്കളായ ചെന്നൈയെ എടിക്കെ തുരത്തിയത്. ഈ സീസണില്‍ കളിച്ച 10 മല്‍സരങ്ങളില്‍ ചെന്നൈക്കു നേരിട്ട ഏഴാമത്തെ തോല്‍വിയാണിത്. ഒരേയൊരു കളിയില്‍ മാത്രമാണ് അവര്‍ക്കു ജയിക്കാനായത്. അഞ്ചു പോയിന്റ് മാത്രമുള്ള ചെന്നൈ എട്ടാംസ്ഥാനത്ത് തുടരുകയാണ്. എന്നാല്‍ ജയത്തോടെ എടിക്കെ ഒരു സ്ഥാനം മെച്ചപ്പെടുത്തി അഞ്ചാംസ്ഥാനത്തേക്കു കയറി. 15 പോയിന്റോടെയാണ് എടിക്കെ അഞ്ചാംസ്ഥാനത്തു നില്‍ക്കുന്നത്. ഇരട്ടഗോളുകള്‍ നേടിയ മാന്വല്‍ ലാന്‍സറോറ്റെയാണ് കളിയില്‍ എടിക്കെയുടെ ഹീറോ. താരത്തിന്റെ രണ്ടു ഗോളുകളും പെനല്‍റ്റിയില്‍ നിന്നായിരുന്നു. 44, 80 മിനിറ്റുകളിലാണ് ലാന്‍സറോറ്റെ പെനല്‍റ്റി ഗോളാക്കി മാറ്റിയത്. 14ാം മിനിറ്റില്‍ ജയേഷ് റാണെയുടെ വകയായിരുന്നു എടിക്കെയുടെ ആദ്യഗോള്‍. തോയ് സിങും (24ാം മിനിറ്റ്) ഐസക്ക് വാന്‍മാല്‍സാമയുമാണ് (88) ചെന്നൈയുടെ ഗോളുകള്‍ മടക്കിയത്.

1

ഇരുടീമും ആദ്യ മിനിറ്റ് മുതല്‍ തന്നെ ആക്രമണാത്മക ഫുട്‌ബോളാണ് പുറത്തെടുത്തത്. 14ാം മിനിറ്റില്‍ ജയേഷിന്റെ വണ്ടര്‍ ഗോൡ എടിക്കെ മുന്നിലെത്തുകയും ചെയ്തു. ബോക്‌സിനു പുറത്തു നിന്നും താരം പരീക്ഷിച്ച വെടിയുണ്ടയുടെ പ്രഹരശേഷിയുള്ള ഷോട്ട് ഗോളിക്കു പ്രതികരിക്കാന്‍ അവസരം ലഭിക്കും മുമ്പ് വലയില്‍ തറഞ്ഞു കയറിയിരുന്നു. 10 മിനിറ്റിനുള്ളില്‍ തോയ് സിങിലൂടെ ചെന്നൈ തിരിച്ചടിച്ചു. ഇടതു മൂലയില്‍ നിന്നും ബോക്‌സിനു കുറുകെ മെയ്ല്‍സണ്‍ ആല്‍വസ് നല്‍കിയ ക്രോസ് തോയ് വലയിലേക്ക് അടിച്ചുകയറ്റി. 44ാം മിനിറ്റില്‍ എടിക്കെ ലീഡ് തിരിച്ചുപിടിച്ചു. ഹിതേഷിന്റെ ഷോട്ട് ബോക്‌സിനുള്ളില്‍ വച്ച് ചെന്നൈ താരം എലി സാബിയ കൈ കൊണ്ടു തടുത്തതിനെ തുടര്‍ന്നു റഫറി പെനല്‍റ്റി വിധിക്കുകയായിരുന്നു. ലാന്‍സറോറ്റെ പെനല്‍റ്റി അനായാസം ഗോളാക്കുകയും ചെയ്തു.

77ാം മിനിറ്റില്‍ എടിക്കെയ്ക്കു മറ്റൊരു പെനല്‍റ്റി കൂടി. സ്വന്തം ഗോള്‍മുഖത്തെ കൂട്ടപ്പൊരിച്ചിലിനിടെ ചെന്നൈ താരം പന്ത് കൈകൊണ്ട് തടുത്തതിനെ തുടര്‍ന്നു ലഭിച്ച പെനല്‍റ്റി ലാന്‍സറോറ്റെ ഗോളാക്കിയതോടെ എടിക്കെ 3-1ന് മുന്നിലെത്തി. എന്നാല്‍ ചെന്നൈ വിട്ടുകൊടുത്തില്ല. തുടരെ മുന്നേറ്റങ്ങള്‍ നടത്തിയ അവര്‍ 88ാം മിനിറ്റില്‍ രണ്ടാം ഗോള്‍ മടക്കി. വലതു മൂലയില്‍ നിന്നും തോയ് സിങ് ബോക്‌സിനു കുറുകെ ചെത്തിയിട്ട മനോഹരമായ ക്രോസ് വലയിലേക്കു തട്ടിയിടേണ്ട ചുമതല മാത്രമേ മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന വാന്‍മാല്‍സാമയ്ക്കുണ്ടായിരുന്നുള്ളൂ. സമനില ഗോളിനായി ചെന്നൈ വീണ്ടും ചില നീക്കങ്ങള്‍ നടത്തിയെങ്കിലും അപ്പോഴേക്കും കളി കൈവിട്ടുപോയിരുന്നു.

Story first published: Sunday, December 2, 2018, 21:45 [IST]
Other articles published on Dec 2, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+