Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐഎസ്എല്‍: അഞ്ചാം സീസണില്‍ ഉദ്ഘാടനപ്പോര് ബ്ലാസ്‌റ്റേഴ്‌സും എടികെയും തമ്മില്‍; കലിപ്പടക്കാന്‍ മഞ്ഞപ്പട

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍) ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ അഞ്ചാം എഡിഷന് സെപ്തംബര്‍ 29ന് വിസില്‍ മുഴങ്ങും. ഉദ്ഘാടന മല്‍സരത്തില്‍ രണ്ട് തവണ ചാംപ്യന്‍മാരായ അത്‌ലറ്റികോ ഡി കൊല്‍ക്ക (എടികെ) മുന്‍ റണ്ണേഴ്‌സപ്പായ കേരള ബ്ലാസ്റ്റേഴ്‌സുമായി കൊമ്പുകോര്‍ക്കും.

കൊല്‍ക്കത്തയുടെ ഹോംഗ്രൗണ്ടായ സാള്‍ട്ട് ലേക്ക് സ്‌റ്റേഡിയത്തിലാണ് ബ്ലാസ്‌റ്റേഴ്‌സ്-എടികെ ഉദ്ഘാടനപ്പോര് അരങ്ങേറുന്നത്. രാത്രി 7.30നാണ് മല്‍സരം. 2017-18 സീസണിന്റെ തനിയാവര്‍ത്തനമാണ് അഞ്ചാം സീസണിന്റെ ഉദ്ഘാടന മല്‍സരവും. കഴിഞ്ഞ സീസണിലും ഉദ്ഘാടന മല്‍സരത്തില്‍ ബ്ലാസ്‌റ്റേഴ്‌സും എടികെയും തമ്മിലായിരുന്നു ഏറ്റുമുട്ടിയിരുന്നത്.

റിപ്ലേയായി ഉദ്ഘാടനപ്പോര്

റിപ്ലേയായി ഉദ്ഘാടനപ്പോര്

ഇത് തുടര്‍ച്ചയായ രണ്ടാം തവണയാണ് കേരള ബ്ലാസ്‌റ്റേഴ്‌സും എടികെയും തമ്മില്‍ ഐഎസ്എല്‍ ഉദ്ഘാടന മല്‍സരത്തില്‍ നേര്‍ക്കുനേര്‍ വരുന്നത്. കഴിഞ്ഞ സീസണിലായിരുന്നു ഇതിനു മുമ്പ് ബ്ലാസ്റ്റേഴ്‌സും എടികെയും തമ്മില്‍ ഉദ്ഘാടന മല്‍സരത്തില്‍ മുഖാമുഖം കൊമ്പുകോര്‍ത്തത്. ബ്ലാസ്‌റ്റേഴ്‌സിന്റെ ഹോംഗ്രൗണ്ടായ കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടന്ന ഉദ്ഘാടനപ്പോരില്‍ ഇരു ടീമും ഗോള്‍രഹിതമായി പിരിയുകയായിരുന്നു.

ഒക്ടോബര്‍ അഞ്ചിന് കൊച്ചി മഞ്ഞക്കടലാവും

ഒക്ടോബര്‍ അഞ്ചിന് കൊച്ചി മഞ്ഞക്കടലാവും

അഞ്ചാം സീസണില്‍ ബ്ലാസ്‌റ്റേഴ്‌സി്‌ന്റെ ആദ്യ ഹോംഗ്രൗണ്ട് മല്‍സരം ഒക്ടോബര്‍ അഞ്ചിനാണ്. മുംബൈ സിറ്റി എഫ്‌സിയാണ് സീസണിലെ ഹോംഗ്രൗണ്ട് പോരാട്ടത്തില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ ആദ്യ എതിരാളി. ഒക്ടോബര്‍ അഞ്ചിന് കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയം മഞ്ഞക്കടലാവും.

രണ്ടാം മല്‍സരം ഫൈനല്‍ റിപ്ലേ

രണ്ടാം മല്‍സരം ഫൈനല്‍ റിപ്ലേ

അഞ്ചാം സീസണിലെ രണ്ടാം മല്‍സരത്തില്‍ നിലവിലെ ചാംപ്യന്‍മാരായ ചെന്നൈയ്ന്‍ എഫ്‌സി റണ്ണേഴ്‌സപ്പായ ബെംഗളൂരു എഫ്‌സിയുമായി കൊമ്പുകോര്‍ക്കും. കഴിഞ്ഞ സീസണില്‍ ബെംഗളൂരുവിനെ തോല്‍പ്പിച്ചായിരുന്നു ചെന്നൈയുടെ കിരീടനേട്ടം. സെപ്തംബര്‍ 30ന് ബെംഗളൂരുവിന്റെ ഹോംഗ്രൗണ്ടിലാണ് സീസണിലെ രണ്ടാം പോരാട്ടം അരങ്ങേറുന്നത്.

രണ്ടുഘട്ടങ്ങളായി ഐഎസ്എല്‍ സീസണ്‍

രണ്ടുഘട്ടങ്ങളായി ഐഎസ്എല്‍ സീസണ്‍

ഐഎസ്എല്ലിലെ അഞ്ചാം സീസണ്‍ പോരാട്ടങ്ങള്‍ രണ്ടു ഘട്ടങ്ങളായാണ് അരങ്ങേറുക. ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത് ആദ്യഘട്ട ഫിക്‌സ്ചറാണ്. സെപ്തംബര്‍ 29 മുതല്‍ ഡിസംബര്‍ 16 വരെയാണ് സീസണിലെ ആദ്യഘട്ട പോരാട്ടങ്ങള്‍ നടക്കുന്നത്.

മല്‍സരങ്ങള്‍ക്കിടെ ബ്രേക്കിടും

മല്‍സരങ്ങള്‍ക്കിടെ ബ്രേക്കിടും

ഒക്ടോബര്‍ എട്ടു മുതല്‍ 16 വരെയും നവംബര്‍ 12 മുതല്‍ 20 വരെയും ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ സൗഹൃദ മല്‍സരങ്ങള്‍ക്കായും ഡിസംബര്‍ 17 മുതല്‍ എഎഫ്‌സി ഏഷ്യന്‍ കപ്പിനുള്ള ഇന്ത്യന്‍ ടീമിന്റെ പരിശീലന ക്യാംപിനായും ഐഎസ്എല്‍ മല്‍സരങ്ങള്‍ നിറുത്തിവയ്ക്കും.

Story first published: Sunday, August 26, 2018, 9:11 [IST]
Other articles published on Aug 26, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+