Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കുതിപ്പ് തുടര്‍ന്ന് അത്‌ലറ്റികോ മാഡ്രിഡ്; റയല്‍ മാഡ്രിഡിനും ലിവര്‍പൂളിനും സമനില

മാഡ്രിഡ്/ലണ്ടന്‍: ലാലിഗയില്‍ കുതിപ്പ് തുടര്‍ന്ന് അത്‌ലറ്റികോ മാഡ്രിഡ്. ഖത്താഫെയെ ഏക പക്ഷീയമായ ഒരു ഗോളിനാണ് അത്‌ലറ്റികോ മാഡ്രിഡ് തോല്‍പ്പിച്ചത്. ഖത്താഫെയുടെ 4-4-2 ഫോര്‍മേഷനെ 3-5-2 ഫോര്‍മേഷനില്‍ നേരിട്ടാണ് അത്‌ലറ്റികോ മാഡ്രിഡ് വിജയം സ്വന്തമാക്കിയത്. 20ാം മിനുട്ടില്‍ ലൂയിസ് സുവാരസാണ് അത്‌ലറ്റികോ മാഡ്രിഡിന്റെ വിജയഗോള്‍ നേടിയത്.

കരാസ്‌കോയുടെ അസിസ്റ്റിലാണ് ഗോള്‍. രണ്ടാം പകുതിയില്‍ ശക്തമായ പോരാട്ടം നടന്നെങ്കിലും ഗോള്‍മടക്കാന്‍ ഖത്താഫെയ്ക്ക് ആയില്ല. 51 ശതമാനം പന്തടക്കത്തില്‍ അത്‌ലറ്റികോ മാഡ്രിഡ് മുന്നിട്ട് നിന്നപ്പോള്‍ 10 ഗോള്‍ശ്രമങ്ങളുമായി ആക്രമണത്തില്‍ ഇരു കൂട്ടരും തുല്യത പുലര്‍ത്തി. 14 മത്സരത്തില്‍ നിന്ന് 35 പോയിന്റുമായി അത്‌ലറ്റികോ മാഡ്രിഡ് ലാലിഗയില്‍ തലപ്പത്ത് തുടരുകയാണ്. 17 പോയിന്റുള്ള ഖത്താഫെ 14ാം സ്ഥാനത്താണ്.

atleticomadridvsgetafe

മറ്റൊരു മത്സരത്തില്‍ റയല്‍ മാഡ്രിഡ് എല്‍ച്ചി 1-1 സമനിലയില്‍ കുടുക്കി. എല്‍ച്ചിയുടെ തട്ടകത്തിലാണ് മത്സരം നടന്നത്. പന്തടക്കത്തിലും ആക്രമണത്തിലുമെല്ലാം ബഹുദൂരം മുന്നിട്ട് നില്‍ക്കാന്‍ റയല്‍ മാഡ്രിഡിന് സാധിച്ചെങ്കിലും വിജയം പിടിച്ചെടുക്കാന്‍ സാധിച്ചില്ല. 20ാം മിനുട്ടില്‍ ലൂക്കോ മോഡ്രിച്ചിന്റെ ഗോളില്‍ റയല്‍ മാഡ്രിഡാണ് അക്കൗണ്ട് തുറന്നത്. എന്നാല്‍ 52ാം മിനുട്ടില്‍ ലഭിച്ച പെനാല്‍റ്റി വലയിലെത്തിച്ച് ഫിഡല്‍ എല്‍ച്ചിക്ക് സമനില സമ്മാനിക്കുകയായിരുന്നു.

realmadridvselche

68 ശതമാനം പന്തടക്കത്തില്‍ മുന്നിട്ട് നിന്ന റയല്‍ മാഡ്രിഡ് 6നെതിരേ 14 ഗോള്‍ശ്രമവുമായി ആക്രമണത്തിലും മികച്ചുനിന്നു.16 മത്സരം കളിച്ച റയല്‍ 33 പോയിന്റുമായി രണ്ടാം സ്ഥാനത്താണ്. ഒന്നാം സ്ഥാനത്തുള്ള അത്‌ലറ്റികോ മാഡ്രിഡ് റയലിനേക്കാള്‍ രണ്ട് മത്സരം കുറവാണ് കളിച്ചത്. അതിനാല്‍ത്തന്നെ തലപ്പത്തേക്കെത്താന്‍ റയല്‍ പ്രയാസപ്പെടും. ശക്തരായ ബാഴ്‌സലോണ ആറാം സ്ഥാനത്താണ്.

newcastlevsliverpool

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ മത്സരത്തില്‍ ശക്തരായ ലിവര്‍പൂളിനെ ന്യൂകാസില്‍ യുണൈറ്റഡ് ഗോള്‍രഹിത സമനിലയില്‍ തളച്ചു. സ്വന്തം തട്ടകത്തില്‍ 5-4-1 ഫോര്‍മേഷനിലിറങ്ങിയ ന്യൂകാസിലിനെ 4-3-3 ഫോര്‍മേഷനിലാണ് ലിവര്‍പൂള്‍ നേരിട്ടത്. മുഹമ്മദ് സലാഹ്,റോബര്‍ട്ടോ ഫിര്‍മിനോ,സാദിയോ മാനെ തുടങ്ങിയ പ്രമുഖരെല്ലാം ഉണ്ടായിട്ടും ലിവര്‍പൂളിന് ജയിക്കാനായില്ല. 73 ശതമാനം പന്തടക്കത്തില്‍ മുന്നിട്ട് നിന്ന ലിവര്‍പൂള്‍ 8നെതിരേ 11 ഗോള്‍ശ്രമവും നടത്തി. 33 പോയിന്റുള്ള ലിവര്‍പൂള്‍ നിലവില്‍ പട്ടികയില്‍ തലപ്പത്താണ്. ന്യൂകാസില്‍ 14ാം സ്ഥാനത്തും.

Story first published: Thursday, December 31, 2020, 9:47 [IST]
Other articles published on Dec 31, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+