ബില്‍ബാവോ നാല് വര്‍ഷമായി കൊതിക്കുന്ന ജയം, കിംഗ്‌സ് കപ്പില്‍ ബാഴ്‌സയെ മലര്‍ത്തിയടിച്ചു!!
മാഡ്രിഡ്: സ്പാനിഷ് കിംഗ്‌സ് കപ്പില്‍ ബാഴ്‌സലോണക്ക് തോല്‍വി. പ്രീക്വാര്‍ട്ടര്‍ ഫൈനലിന്റെ ആദ്യ പാദത്തില്‍ അത്‌ലറ്റിക്കോ ബില്‍ബാവോയാണ് നൗകാമ്പ് ക്ലബ്ബിനെതിരെ കാത്തിരുന്ന ജയം സ്വന്തമാക്കിയത് (2-1).

ആദ്യപകുതിയില്‍ രണ്ട് ഗോളുകള്‍
ആദ്യപകുതിയില്‍ തന്നെ രണ്ട് ഗോളുകള്‍ക്ക് മുന്നിലെത്തിയ ബില്‍ബാവോ രണ്ടാം പകുതിയില്‍ ഒമ്പത് പേരായി ചുരുങ്ങിയിട്ടും ബാഴ്‌സക്ക് തിരിച്ചുവരവ് സാധ്യമായില്ല. ലൂയിസ് സുവാരസ്, നെയ്മര്‍, മെസി ത്രയം ഒരുമിച്ചിറങ്ങിയിട്ടും തോറ്റത് ബാഴ്‌സ ആരാധകരെ ഞെട്ടിപ്പിക്കുന്നതായി.

രണ്ടാം പകുതിയില്‍ രണ്ട് ചുവപ്പ് കാര്‍ഡ്
ഇരുപത്തഞ്ചാം മിനുട്ടില്‍ അറിസ് അഡുറിസും ഇരുപത്തെട്ടാം മിനുട്ടില്‍ ഇനാകി വില്യംസും ബില്‍ബാവോയെ മുന്നിലെത്തിച്ചു. ബാഴ്‌സയുടെ മറുപടി ഗോള്‍ അമ്പത്തിരണ്ടാം മിനുട്ടില്‍ ലയണല്‍ മെസി നേടി. എഴുപത്തിനാലാം മിനുട്ടില്‍ റൗള്‍ ഗാര്‍സിയയും എണ്‍പതാം മിനുട്ടില്‍ ഇതുറാസ്‌പെ ഡെര്‍ടിയാനോയും ചുവപ്പ് കാര്‍ഡ് കണ്ടു.

സ്ഥിരം എതിരാളികള്‍
നിലവിലെ ചാമ്പ്യന്‍മാരായ ബാഴ്‌സ കഴിഞ്ഞ ഒമ്പത് സീസണുകളിലായി ആറ് തവണ അത്‌ലറ്റിക്കോ ബില്‍ബാവോയുമായി കിംഗ്‌സ് കപ്പില്‍ ഏറ്റുമുട്ടി. ഇതില്‍ മൂന്ന് ഫൈനലും ഉള്‍പ്പെടുന്നു. മൂന്ന് ഫൈനലിലും ബാഴ്‌സ ചാമ്പ്യന്‍മാരായി.

ബാഴ്‌സ പുറത്താകുമോ ?
ഇത്തവണ ചാമ്പ്യന്‍മാര്‍ പുറത്താകലിന്റെ വക്കില്‍ നില്‍ക്കുന്നു. 2008ന് ശേഷം കിംഗ്‌സ് കപ്പില്‍ ബാഴ്‌സയെ പുറത്താക്കിയത് റയല്‍ മാഡ്രിഡ് മാത്രമാണ്. ബില്‍ബാവോ അതിനുള്ള തയ്യാറെടുപ്പിലും. ഈ മാസം പതിനൊന്നിന് ബാഴ്‌സയുടെ തട്ടകമായ നൗകാമ്പില്‍ നടക്കുന്ന രണ്ടാം പാദത്തില്‍ പിടിച്ചു നില്‍ക്കാനായാല്‍ ബില്‍ബാവോക്ക് ക്വാര്‍ട്ടറിലെത്താം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications