Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇംഗ്ലീഷ് ലീഗ് കപ്പ്; ആദ്യപാദ സെമിയില്‍ ലെസ്റ്ററിനെ തളച്ച് ആസ്റ്റണ്‍വില്ല

മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് ലീഗ് കപ്പ് രണ്ടാം സെമിഫൈനലിലെ ആദ്യപാദ മത്സരത്തില്‍ ലെസ്റ്റര്‍ സിറ്റിയെ ആസ്റ്റണ്‍ വില്ല 1-1 എന്ന നിലയില്‍ സമനിലയില്‍ കുരുക്കി. പ്രീമിയര്‍ ലീഗില്‍ വമ്പന്‍ കുതിപ്പ് നടത്തുന്ന ലെസ്റ്ററിന് സ്വന്തം മൈതാനത്ത് ആസ്റ്റണ്‍ വില്ലയ്‌ക്കെതിരെ ജയം നേടാന്‍ കഴിയാത്തത് രണ്ടാംപാദത്തില്‍ തിരിച്ചടിയായേക്കും. ജനുവരി 29നാണ് ഇരു ടീമുകളും തമ്മിലുള്ള രണ്ടാംപാദമത്സരം.

പ്രതിരോധക്കരുത്തിലാണ് ആസ്റ്റണ്‍വില്ല ലെസ്റ്ററിനെ കുരുക്കിയിട്ടത്. ഗുയില്‍ബര്‍ട്ട് 28-ാം മിനിറ്റില്‍നേടിയ ഗോളില്‍ 74-ാം മിനിറ്റുവരെ ആസ്റ്റണ്‍വില്ല ലീഡെടുത്തിരുന്നു. എന്നാല്‍ ഇഹിയാനാച്ചോ നേടിയ ഗോളില്‍ ലെസ്റ്റര്‍ സമനില കണ്ടെത്തി. മത്സരത്തില്‍ തുടരെ ആക്രമണം നടത്തിയിട്ടും ലെസ്റ്ററിന് ജയിക്കാനായില്ല. 21 തവണയാണ് ലെസ്റ്റര്‍ ഗോളാക്രമണം നടത്തിയത്.

astonvilla-leicestercity

മത്സരത്തിന്റെ 70 ശതമാനവും പന്ത് വരുതിയിലാക്കിയ ലെസ്റ്റര്‍ 6 തവണ ലക്ഷ്യത്തിലേക്ക് തൊടുത്തപ്പോള്‍ ഒരു ഗോള്‍മാത്രമാണ് നേടാനായത്. ഒരുതവണമാത്രം ലക്ഷ്യത്തിലേക്ക് ഷോട്ട് പായിക്കുകയും ഗോള്‍ സ്വന്തമാക്കുകയും ചെയ്ത വില്ല ഗംഭീരമായ പ്രതിരോധം എതിര്‍തട്ടകത്തില്‍ കാഴ്ചവെച്ചു. എവേ ഗോള്‍ നേടിയ വില്ലയ്ക്ക് രണ്ടാംപാദമത്സരത്തില്‍ നേരിയ മേല്‍ക്കൈ ലഭിക്കും. മറ്റൊരു സെമിയില്‍ കഴിഞ്ഞദിവസം മാഞ്ചസ്റ്റര്‍ സിറ്റി 3-1ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ തോല്‍പ്പിച്ചിരുന്നു. ജനുവരി 30ന് സിറ്റിയും യുണൈറ്റഡും വീണ്ടും ഏറ്റുമുട്ടും.

Story first published: Thursday, January 9, 2020, 9:43 [IST]
Other articles published on Jan 9, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+