Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് യോഗ്യത: ഒരു ജയമകലെ ആസ്റ്റണ്‍വില്ല, ഷൂട്ടൗട്ടില്‍ ജയിച്ച് ഫൈനലില്‍

astonvilla

ലണ്ടന്‍: ആസ്റ്റണ്‍വില്ല അടുത്ത സീസണിലെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് യോഗ്യതയ്ക്കു തൊട്ടരികിലെത്തി. രണ്ടാം ഡിവിഷന്‍ ലീഗായ ചാംപ്യന്‍ഷിപ്പിന്റെ പ്ലേഓഫ് ഫൈനലിലേക്കു വില്ല യോഗ്യത നേടി. ഫൈനലില്‍ വെന്നിക്കൊടി പാറിച്ചാല്‍ അടുത്ത സീസണില്‍ ലോകത്തിലെ ഏറ്റവും ആവേശകരമായ ഫുട്‌ബോള്‍ ലീഗില്‍ വില്ലയെയും കാണാം. ഇരുപാദങ്ങളിലായി നടന്ന ചാംപ്യന്‍ഷിപ്പ് പ്ലേഓഫ് സെമിയില്‍ വെസറ്റ്‌ബ്രോമിനെ പെനല്‍റ്റി ഷൂട്ടൗട്ടിലാണ് വില്ല മറികടന്നത്. 4-3നായിരുന്നു വില്ലയുടെ വിജയം. ആദ്യപാദ സെമിയില്‍ ആസ്റ്റന്‍വില്ല 2-1ന് ജയിച്ചപ്പേള്‍ രണ്ടാംപാദത്തില്‍ വെസ്റ്റ്‌ബ്രോം 1-0ന് തിരിച്ചടിക്കുകയായിരുന്നു. ഇതോടെ സ്‌കോര്‍ 2-2നു തുല്യമായി മാറി. തുടര്‍ന്നാണ് വിജയികളെ തീരുമാനിക്കാന്‍ ഷൂട്ടൗട്ട് വേണ്ടിവന്നത്.

രണ്ടാം പാദ സെമിയില്‍ ക്രെയഗ് ഡോസന്‍ ഹെഡ്ഡറിലൂടെ നേടിയ ഗോളാണ് വെസ്റ്റ്‌ബ്രോമിനു നാടകീയ വിജയം നേടിക്കൊടുത്തത്. കൡയുടെ നിശ്ചിത സമയം തീരാന്‍ 10 മിനിറ്റ് ബാക്കിയുളള്ളപ്പോള്‍ ക്യാപ്റ്റന്‍ ക്രിസ് ബ്രെന്റ് ചുവപ്പ് കാര്‍ഡ് വാങ്ങി പുറത്തായത് വെസ്റ്റ്‌ബ്രോമിന് വലിയ ആഘാതമായി മാറി. ഷൂട്ടൗട്ടില്‍ രണ്ടു കിക്കുകള്‍ തടുത്തിട്ട ഗോള്‍കീപ്പര്‍ ജെഡ് സ്റ്റിയറാണ് വില്ലയുടെ വിജയശില്‍പ്പി. വെസ്റ്റ്‌ബ്രോമിന്റെ ആദ്യ രണ്ടു കിക്കുകളും താരം ബ്ലോക്ക് ചെയ്യുകയായിരുന്നു. മാസണ്‍ ഹോള്‍ഗേറ്റ്, അഹമദ് ഹെഗാസി എന്നിവരുടെ പെനല്‍റ്റികളാണ് സ്റ്റിയര്‍ വിഫലമാക്കിയത്.

ഈ മാസം 27ന് ലണ്ടനിലെ വെംബ്ലി സ്റ്റേഡിയത്തിലാണ് പ്ലേഓഫ് ഫൈനല്‍ നടക്കുന്നത്. ലീഡ്‌സു ഡെര്‍ബി കൗണ്ടിയും തമ്മിലുള്ള മറ്റൊരു സെമിയിലെ വിജയിയാണ് കലാശക്കിയില്‍ ആസ്റ്റണ്‍വില്ലയുടെ എതിരാളികള്‍. പ്രമുഖ കോച്ച് മാര്‍സെലോ ബിയേല്‍സയാണ് ലീഡ്‌സിന്റെ പരിശീലകനെങ്കില്‍ ചെല്‍സിയുടെ മുന്‍ ഇതിഹാസം ഫ്രാങ്ക് ലംപാര്‍ഡാണ് ഡെര്‍ബിയുടെ കോച്ച്. ആദ്യ പാദ സെമിയില്‍ ലീഡ്‌സ് 1-0ന് ഡെര്‍ബിയെ കീഴടക്കിയിരുന്നു.

Story first published: Wednesday, May 15, 2019, 18:17 [IST]
Other articles published on May 15, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+