Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലീഗ് കപ്പില്‍ ലിവര്‍പൂളിനെ തരിപ്പണമാക്കി ആസ്റ്റണ്‍വില്ല; ആരാധകര്‍ക്ക് അമ്പരപ്പ്

ബര്‍മിങ്ഹാം: ഇംഗ്ലീഷ് ലീഗ് കപ്പില്‍ ആസ്റ്റണ്‍വില്ലയ്‌ക്കെതിരെ ലിവര്‍പൂള്‍ ഞെട്ടിക്കുന്ന തോല്‍വി. വില്ല പാര്‍ക്കില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്കാണ് ആസ്റ്റണ്‍ വില്ലയുടെ ജയം. പ്രീമിയര്‍ ലീഗില്‍ തോല്‍വിയറിയാതെ കുതിക്കുന്ന ലിവര്‍പൂള്‍ രണ്ടാംനിര ടീമിനെ ഇറക്കിയത് തിരിച്ചടിയായി. ക്ലബ്ബ് ലോകകപ്പിന്റെ സെമി ഫൈനലിലിറങ്ങേണ്ടതിനാലാണ് ലിവര്‍പൂളിന് റിസര്‍വ് ടീമിനെ പരീക്ഷിക്കേണ്ടിവന്നത്.

ലിവര്‍പൂളിനായി അഞ്ച് കളിക്കാരാണ് ആദ്യമായി സീനിയര്‍ ടീമിനായി ഇറങ്ങിയത്. കൊണോര്‍ ഹൗറിഹാന്‍(14), ജൊനാഥന്‍ കൊഡിയ(37, 45), വെസ്ലി മൊറായിസ്(90+2) എന്നിവരെ കൂടാതെ മോര്‍ഗന്‍ ബോയ്‌സി(17)ന്റെ സെല്‍ഫ് ഗോളും ലിവര്‍പൂള്‍ വലയില്‍ പതിച്ചു. മത്സരത്തില്‍ പന്തടക്കത്തിലും ഷോട്ടുകളിലും ലിവര്‍പൂള്‍ ആധിപത്യം കാണിച്ചെങ്കിലും ലക്ഷ്യം കാണുന്നതില്‍ പരാജയപ്പെട്ടു.

aston villa beat liverpool in league cup

ജര്‍മന്‍ ബുണ്ടസ് ലീഗയില്‍ നടന്ന മത്സരങ്ങളില്‍ വെര്‍ഡര്‍ ബ്രെമന്‍ മറുപടിയില്ലാത്ത 5 ഗോളുകള്‍ക്ക് മെയ്ന്‍സിനോട് തോറ്റു. ഹോഫന്‍ഹെയിം 2-0ത്തിന് യൂണിയന്‍ ബര്‍ലിനേയും, ഔസ്ബര്‍ഗ് 3-0ത്തിന് ദസ്സര്‍ഡോര്‍ഫിനേയും പരാജയപ്പെടുത്തി. ബൊറൂസിയ ഡോട്ട്മുണ്ട് 3-3 ലെയ്പ്‌സിഗിനെ സമനിലയില്‍ കുരുക്കി. ലീഗില്‍ ലെയ്പ്‌സിഗ് 16 കളികളില്‍നിന്നും 34 പോയന്റുമായി ലീഗില്‍ മുന്നില്‍ നില്‍ക്കുന്നു. 15 കളികളില്‍നിന്നും 31 പോയന്റുള്ള ഗ്ലാഡ്‌ബെഷ് ആണ് രണ്ടാം സ്ഥാനത്ത്.

Story first published: Wednesday, December 18, 2019, 9:29 [IST]
Other articles published on Dec 18, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+