For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ജപ്പാനും കൊറിയക്കും ജയം, ആസ്‌ത്രേലിയ സമനിലക്കുരുക്കില്‍

നാട്ടില്‍ കളിക്കാനിറങ്ങിയ ജപ്പാന്‍ നാല്‍പ്പത്തഞ്ചാം മിനുട്ടില്‍ പെനാല്‍റ്റി ഗോളില്‍ സഊദിക്കെതിരെ ലീഡെടുത്തു.

By കാശ്വിന്‍

സെയ്റ്റാമ: ഏഷ്യന്‍ മേഖലാ 2018 ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ജപ്പാനും ദക്ഷിണകൊറിയക്കും ജയം. അതേ സമയം ആസ്‌ത്രേലിയ സമനിലക്കുരുക്കില്‍ പെട്ടു. ഗ്രൂപ്പ് ബിയില്‍ ജപ്പാന്‍ 2-1ന് സഊദി അറേബ്യയെ കീഴടക്കിയപ്പോള്‍ ഗ്രൂപ്പ് എയില്‍ ദക്ഷിണ കൊറിയ ഇതേ മാര്‍ജിനില്‍ ഉസ്‌ബെക്കിസ്ഥാനെയും പരാജയപ്പെടുത്തി. തായ്‌ലന്‍ഡ് - ആസ്‌ത്രേലിയ (2-2) മത്സരം സമനിലയായപ്പോള്‍ ഗ്രൂപ്പ് ബിയിലെ ചൈന-ഖത്തര്‍, സിറിയ-ഇറാന്‍ മത്സരങ്ങള്‍ ഗോളില്ലാ കളിയായി.

നാട്ടില്‍ കളിക്കാനിറങ്ങിയ ജപ്പാന്‍ നാല്‍പ്പത്തഞ്ചാം മിനുട്ടില്‍ പെനാല്‍റ്റി ഗോളില്‍ സഊദിക്കെതിരെ ലീഡെടുത്തു. ഹിരോഷി കിയോടകെയെടുത്ത കിക്ക് എതിരില്ലാതെ വലയില്‍ കയറി. എണ്‍പതാം മിനുട്ടില്‍ ഹരഗുചിയുടെ ഗോളില്‍ ജപ്പാന്‍ 2-0ന് മുന്നിലെത്തി. ഇതോടെ, പുറത്താകലിന്റെ വക്കില്‍ നില്‍ക്കുന്ന ജപ്പാന്‍ കോച്ച് വാഹിദ് ഹലിഹോസിചിന്റെ മുഖം തെളിഞ്ഞു.

football

ആവേശകരമായ പോരില്‍ സഊദി അവസാന മിനുട്ടില്‍ ഒമര്‍ ഓത്മാനിലൂടെ ആശ്വാസ ഗോള്‍ മടക്കി. അവസരോചിതമായി ഒത്തിണക്കമുള്ള കളി കാഴ്ചവെച്ച താരങ്ങളെ ജപ്പാന്‍ കോച്ച് അഭിനന്ദിച്ചു. തന്റെ ടീം ഈ ജയം അര്‍ഹിക്കുന്നുണ്ടെന്നും ബോസ്‌നിയന്‍ കോച്ച് ഹാലിഹോസിച് പറഞ്ഞു. ജപ്പാനോട് തോറ്റെങ്കിലും ഗ്രൂപ്പ് ബിയില്‍ സഊദി തന്നെയാണ് ഒന്നാം സ്ഥാനത്ത്. അഞ്ച് മത്സരങ്ങളില്‍ ഇരു ടീമുകള്‍ക്കും പത്ത് പോയിന്റ് വീതമാണെങ്കിലും ഗോള്‍ ശരാശരിയില്‍ സഊദിക്കാണ് മുന്‍തൂക്കം.

ഒമ്പത് പോയിന്റോടെ ആസ്‌ത്രേലിയ മൂന്നാം സ്ഥാനത്തുണ്ട്. നാല് മത്സരങ്ങളില്‍ ആറ് പോയിന്റുള്ള യു എ ഇ ആസ്‌ത്രേലിയക്ക് ഭീഷണിയായിട്ട് നില്‍ക്കുന്നു. മൂന്ന് പോയിന്റുള്ള ഇറാഖ് അഞ്ചാം സ്ഥാനത്ത്.

ഗ്രൂപ്പ് എയില്‍ എല്ലാ ടീമുകളും അഞ്ച് മത്സരങ്ങള്‍ പൂര്‍ത്തിയാക്കി. ഇറാന്‍ പതിനൊന്ന് പോയിന്റോടെ ഒന്നാം സ്ഥാനത്തും ദക്ഷിണകൊറിയ പത്ത് പോയിന്റുമായി രണ്ടാം സ്ഥാനത്തും നില്‍ക്കുന്നു. ഒമ്പത് പോയിന്റുള്ള ഉസ്‌ബെക്കിസ്ഥാനാണ് മൂന്നാം സ്ഥാനത്ത്. അഞ്ച് പോയിന്റോടെ സിറിയ, നാല് പോയിന്റോടെ ഖത്തര്‍, രണ്ട് പോയിന്റോടെ ചൈന യഥാക്രമം നാല്, അഞ്ച്, ആറ് സ്ഥാനങ്ങളില്‍. ഗ്രൂപ്പുകളിലെ ആദ്യ രണ്ട് സ്ഥാനക്കാര്‍ നേരിട്ട് ലോകകപ്പ് യോഗ്യത നേടും. മൂന്നാം സ്ഥാനക്കാര്‍ക്ക് നാലാം റൗണ്ട് പ്ലേ ഓഫ് സാധ്യതയുണ്ട്.

ഗോള്‍ നില

ജപ്പാന്‍ 2-1 സഊദി അറേബ്യ

ദ.കൊറിയ 2-1 ഉസ്‌ബെക്കിസ്ഥാന്‍

തായ്‌ലന്‍ഡ് 2-2 ആസ്‌ത്രേലിയ

ചൈന 0-0 ഖത്തര്‍

സിറിയ 0-0 ഇറാന്‍

Story first published: Wednesday, November 16, 2016, 8:59 [IST]
Other articles published on Nov 16, 2016
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+