ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍; ഒമാനെ തോല്‍പ്പിച്ച് ജപ്പാന്‍ പ്രീക്വാര്‍ട്ടറില്‍
അബുദാബി: എഎഫ്‌സി ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍ ഗ്രൂപ്പ് എഫ് ലെ രണ്ടാം മത്സരത്തില്‍ ജപ്പാന്‍ ഒമാനെ തോല്‍പ്പിച്ചു. ഏകപക്ഷീയമായ ഒരു ഗോളിനാണ് ജപ്പാന്റെ ജയം. ഏഷ്യയിലെ വമ്പന്മാരായ ജപ്പാന് ആദ്യ മത്സരത്തിലെന്നപോലെ രണ്ടാം മത്സരത്തിലും മികച്ച പ്രകടനം നടത്താനായില്ല. ആദ്യ പകുതിയുടെ 28-ാം മിനിറ്റില്‍ ജെന്‍കി ഹരാഗുച്ചിയാണ് ജപ്പാന്റെ വിജയഗോള്‍ നേടിയത്.

ഗോള്‍മടക്കാന്‍ ഒമാനം കിണഞ്ഞു ശ്രമിച്ചെങ്കിലും കളിയില്‍ മേല്‍ക്കൈ നേടിയ ജപ്പാന്‍ പഴുതനുവദിച്ചില്ല. ഏഷ്യന്‍ കപ്പില്‍ നാലുതവണ ചാമ്പ്യന്മാരായിരുന്ന ജപ്പാന്‍ ഇത്തവണയും ടൂര്‍ണമെന്റെ ഫേവറിറ്റുകളായാണ് എത്തിയതെങ്കിലും ആദ്യ രണ്ടു മത്സരത്തിലും പ്രതീക്ഷിച്ച നിലവാരം പുലര്‍ത്തിയില്ല. 60 ശതമാനത്തോളം പന്ത് കൈവശം വെച്ചത് ജപ്പാനാണ്. എന്നാല്‍, കൂടുതല്‍ ഗോളുകള്‍ കണ്ടെത്തുന്നതില്‍ പരാജയപ്പെട്ടു.
ആദ്യ മത്സരത്തില്‍ തുര്‍ക്‌മെനിസ്താനെതിരെ 3-2 എന്ന നിലയില്‍ ജപ്പാന്‍ രക്ഷപ്പെടുകയായിരുന്നു. ഉസ്‌ബെകിസ്താനെതിരെയാണ് ജപ്പാന്റെ അടുത്ത മത്സരം. ഒമാന്‍ തുര്‍ക്‌മെനിസ്താനെ നേരിടും. രണ്ട് മത്സരത്തിലും തോല്‍വി പിണഞ്ഞതോടെ അവസാന മത്സരത്തില്‍ വലിയ മാര്‍ജിനിലുള്ള വിജയം മാത്രമേ ഒമാനെ പ്രീക്വാര്‍ട്ടറിലെത്തിക്കുകയുള്ളൂ.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications