വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍; യെമനെ തോല്‍പ്പിച്ച് ഇറാഖ് പ്രീക്വാര്‍ട്ടറില്‍

അബുദാബി: എഎഫ്‌സി ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍ ഗ്രൂപ്പ് ഡിയിലെ രണ്ടാം മത്സരത്തില്‍ ഇറാഖ് യെമനെ തോല്‍പ്പിച്ചു. ഏകപക്ഷീയമായ മൂന്നുഗോളുകള്‍ക്കാണ് ഇറാഖിന്റെ ജയം. ഇതോടെ രണ്ടു മത്സരങ്ങളില്‍നിന്നും 6 പോയന്റോടെ ഇറാഖ് പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചു. നേരത്തെ ഗ്രൂപ്പില്‍ നിന്നും ഇറാന്‍ വിയറ്റ്‌നാമിനെ തോല്‍പ്പിച്ച് പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചിരുന്നു.

Asian Cup; Kadhims hits sublime goal as Iraq beat Yemen

ഇറാഖിന്റെ പതിനെട്ടുകാരന്‍ യുവ സെന്‍ഷന്‍ മുഹനാദ് അലിയുടെ ഗോളാണ് കളിയുടെ സവിശേഷത. 11-ാം മുഹനാദ് നേടിയ അതിവേഗഗോള്‍ ഇതിനകം തന്നെ ശ്രദ്ധേയമായിക്കഴിഞ്ഞു. ഏഷ്യയില്‍ വളര്‍ന്നുവരുന്ന താരങ്ങളില്‍ ഏറ്റവും മികവുള്ളവനാണ് താനെന്ന് തെളിയിക്കുന്നതായിരുന്നു മുഹനാദിന്റെ ഗോള്‍. 19-ാം മിനിറ്റില്‍ ബാഷര്‍ റസാന്‍, 91-ാം മിനിറ്റില്‍ അലാ അബ്ബാസ് എന്നിവരാണ് ഇറാഖിന്റെ മറ്റു സ്‌കോറര്‍മാര്‍.

ആദ്യ മത്സരത്തില്‍ ഇറാനോട് 5 ഗോളുകള്‍ക്ക് തോറ്റ യെമന് ഇറാഖിനെതിരെയും പിടിച്ചുനില്‍ക്കാനായില്ല. പ്രതിരോധ താരങ്ങളുടെ പിഴവും തോല്‍വിയുടെ ആക്കംകൂട്ടി. കഴിഞ്ഞ എട്ടു മത്സരങ്ങളില്‍ ഏഴു കളികളും തോറ്റ യമന് ഇറാഖിനെതിരെ പൊരുതാമെന്ന പ്രതീക്ഷയുണ്ടായിരുന്നെങ്കിലും സമനിലപോലും നേടാനായില്ല. അവസാന മത്സരത്തില്‍ വിയറ്റ്‌നാമിനെ വലിയ മാര്‍ജിനില്‍ തോല്‍പ്പിക്കാന്‍ കഴിഞ്ഞാല്‍ മാത്രമേ യമന് പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷയുള്ളൂ. ഇറാനാണ് ഇറാഖിന്റെ അടുത്ത എതിരാളി.

ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍; വിയറ്റ്‌നാമിനെ തോല്‍പ്പിച്ച് ഇറാന് തുടര്‍ച്ചയായ രണ്ടാം ജയം ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍; വിയറ്റ്‌നാമിനെ തോല്‍പ്പിച്ച് ഇറാന് തുടര്‍ച്ചയായ രണ്ടാം ജയം

Story first published: Sunday, January 13, 2019, 8:33 [IST]
Other articles published on Jan 13, 2019
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X