Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഏഷ്യന്‍ കപ്പ് ഫുട്‌ബോളില്‍ ഇന്ത്യ എണ്ണം തികയ്ക്കാന്‍ പോകുന്നതല്ല; കോച്ച് കോണ്‍സ്റ്റന്റൈന്‍

ദില്ലി: ശക്തരായ ടീമുകള്‍ പങ്കെടുക്കുന്ന ഏഷ്യന്‍ കപ്പ് ഫുട്‌ബോളില്‍ ഇന്ത്യ ഇക്കുറി ഇറങ്ങുന്നത് എണ്ണം ഒപ്പിക്കാന്‍ മാത്രമല്ലെന്ന് കോച്ച് സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന്‍. സുനില്‍ ഛേത്രി നയിക്കുന്ന ഇന്ത്യന്‍ ടീം മികച്ച പ്രകടനം തന്നെ കാഴ്ചവെക്കുമെന്നാണ് ടീം കോച്ചിന്റെ പ്രതീക്ഷ. യുഎഇയില്‍ ജനുവരി 5 മുതല്‍ ഫിബ്രുവരി 1 വരെയാണ് ഏഷ്യന്‍ കപ്പ് നടക്കുന്നത്.

stephenconstantine

കഴിഞ്ഞതവണ 2011ല്‍ ഓസ്‌ട്രേലിയ, സൗത്ത് കൊറിയ, ബഹ്‌റൈന്‍ എന്നീ ടീമുകളോട് തോറ്റ് ഇന്ത്യ പുറത്തായിരുന്നു. ഇത്തവണ തായ്‌ലന്‍ഡ്, യുഎഇ, ബഹ്‌റൈന്‍ എന്നിവര്‍ ഉള്‍പ്പെടുന്ന ഗ്രൂപ്പ് എ യിലാണ് ഇന്ത്യ. ആറ് ഗ്രൂപ്പുകളില്‍ നിന്നും ഒന്നും രണ്ടും സ്ഥാനത്തെത്തിയവരും മികച്ച നാല് മൂന്നാം സ്ഥാനക്കാരും പ്രീ ക്വാര്‍ട്ടറിലേക്ക് മുന്നേറും.

നോക്കൗണ്ട് റൗണ്ടിലേക്ക് കടക്കാന്‍ ഇന്ത്യയ്ക്ക് മികച്ച അവസരമാണ് ഇതെന്ന് കോണ്‍സ്റ്റന്റൈന്‍ അഭിപ്രായപ്പെട്ടു. ഇതിനായി ടീമിനെ ശാരീരികമായും മാനസികമായും ഒരുക്കേണ്ടതുണ്ട്. ഏഷ്യന്‍ കപ്പിന്റെ മുന്നൊരുക്കത്തിനായി ഇന്ത്യ മുംബൈയില്‍ ചൈനീസ് തായ്‌പേയ്, കെനിയ, ന്യൂസിലാന്‍ഡ് ടീമുകളടങ്ങിയ ടൂര്‍ണമെന്റ് സംഘടിപ്പിച്ചിട്ടുണ്ട്. ജൂണ്‍ ഒന്ന് ടൂര്‍ണമെന്റ് ആരംഭിക്കും.

2011ല്‍ കളിച്ച ടീമില്‍ നിന്നും ഏറെ മാറ്റങ്ങളുമായാണ് ഇന്ത്യ അടുത്തവര്‍ഷം ഏഷ്യന്‍ കപ്പിന് ഇറങ്ങുക. സുനില്‍ ഛേത്രി മാത്രമാണ് നേരത്തെ കളിച്ച ടീമില്‍ നിന്നുള്ളത്. മറ്റുള്ളവരെല്ലാം പുതുമുഖങ്ങളാണ്. ഏഷ്യന്‍ കപ്പോടെ സുനില്‍ ഛേത്രി രാജ്യത്തിനുവേണ്ടി 100 മത്സരങ്ങള്‍ തികയ്ക്കും.

Story first published: Wednesday, May 30, 2018, 9:37 [IST]
Other articles published on May 30, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+