ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍; തുര്‍ക്‌മെനിസ്താനെ തകര്‍ത്ത് ഉസ്‌ബെക്കിസ്താന്‍ പ്രീക്വാര്‍ട്ടറില്‍
അബുദാബി: എഎഫ്‌സി ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍ ഗ്രൂപ്പ് എഫ് ലെ രണ്ടാം മത്സരത്തില്‍ തുര്‍ക്‌മെനിസ്താനെ തകര്‍ത്ത് ഉസ്‌ബെക്കിസ്താന്‍ പ്രീക്വാര്‍ട്ടറില്‍
കടന്നു. ഏപക്ഷീയമായ നാലു ഗോളുകള്‍ക്കായിരുന്നു ഉസ്‌ബെക്കിസ്താന്റെ വിജയം. ആദ്യ മത്സരത്തില്‍ ജപ്പാനോട് പരാജയപ്പെട്ട തുര്‍ക്‌മെനിസ്താന് ഇതോടെ രണ്ടാം റൗണ്ടില്‍ കടക്കുക ദുഷ്‌കരമായി.
ആദ്യ പകുതിയിലായിരുന്ന നാലു ഗോളുകളും. ജാവോഖിര്‍ സിദിഖോവ്(17), എല്‍ദോര്‍ ഷൊമുറൊഡോവ്(24, 42), ജലോലിദ്ദീന്‍ മഷരിപോവ്(40) എന്നിവര്‍ ഉസ്‌ബെക്കിനായി സ്‌കോര്‍ ചെയ്തു. ആദ്യ പകുതിയില്‍ നിറംമങ്ങിയെങ്കിലും രണ്ടാംപകുതിയില്‍ തുര്‍ക്‌മെനിസ്താന്‍ ഉണര്‍ന്നുകളിച്ചു. ഉസ്‌ബെക്ക് ആകെ 17 ഷോട്ടുകള്‍ എതിര്‍ ഗോള്‍മുഖത്തേക്ക് പായിച്ചപ്പോള്‍ തുര്‍ക്‌മെനിസ്താന്റെ വകയായി 12 ഷോട്ടുകളുണ്ടായിരുന്നു.

ഗ്രൂപ്പില്‍ ആദ്യ രണ്ടു മത്സരങ്ങളും ജയിച്ച ഉസ്‌ബെക്കിസ്താന്‍ ഇതോടെ പ്രീക്വാര്‍ട്ടറിലെത്തി. രണ്ടു ജയവുമായി ജപ്പാനും പ്രീക്വാര്‍ട്ടറിലെത്തിയിട്ടുണ്ട്. അതേസമയം, അവസാന മത്സരത്തില്‍ ഒമാനെ തോല്‍പ്പിക്കാതെ തുര്‍ക്‌മെനിസ്താന് പ്രീക്വാര്‍ട്ടര്‍ സാധ്യത ഉറപ്പിക്കാന്‍ കഴിയില്ല. രണ്ട് മത്സരത്തിലും തോല്‍വി പിണഞ്ഞതോടെ അവസാന മത്സരത്തില്‍ വലിയ മാര്‍ജിനിലുള്ള വിജയം മാത്രമേ ഒമാനെ പ്രീക്വാര്‍ട്ടറിലെത്തിക്കുകയുള്ളൂ.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications