For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍; എക്‌സ്ട്രാ ടൈം ഗോളില്‍ കൊറിയ ക്വാര്‍ട്ടറില്‍

അബുദാബി: എഎഫ്‌സി ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ദക്ഷിണ കൊറിയ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. ബഹ്‌റൈനെ 2-1 എന്ന ഗോളിനാണ് കൊറിയ തോല്‍പ്പിച്ചത്. അധികസമയത്ത് നേടിയ ഗോളില്‍ കൊറിയ രക്ഷപ്പെടുകയായിരുന്നു. നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോളടിച്ച് സമനിലയിലായിതിനെ തുടര്‍ന്നാണ് കളി എക്‌സ്ട്രാ ടൈമിലേക്ക് നീണ്ടത്.

korea

ആദ്യപകുതിയുടെ 43-ാം മിനിറ്റില്‍ കൊറിയയാണ് ആദ്യം ലീഡ് നേടിയത്. ഹുവാങ് ഹീ ചാന്‍ കൊറിയയ്ക്കായി ആദ്യ ഗോള്‍ നേടി. കൊറിയ മത്സരം ജയിച്ചേക്കുമെന്ന ഘട്ടത്തില്‍ 77-ാം മിനിറ്റില്‍ ബഹ്‌റൈന്‍ ഗോള്‍ തിരിച്ചടിച്ചു. മുഹമ്മദ് അല്‍ റൊമൈഹിയാണ് ഗോള്‍ സ്‌കോറര്‍. മത്സരത്തിന്റെ അവസാന മിനിറ്റുകളില്‍ കൊറിയ ആക്രമിച്ചു കളിച്ചെങ്കിലും ഗോള്‍ നേടാനായില്ല.

കളിയുടെ എക്‌സ്ട്രാ ടൈമിലും കൊറിയയ്ക്കായിരുന്നു ആധിപത്യം. മുന്നേറ്റനിരയുടെ പിഴവാണ് ഗോള്‍ നേടുന്നതില്‍ വിഘാതമായത്. മറുവശത്ത് പന്തില്‍ നിയന്ത്രണമുണ്ടായിരുന്നില്ലെങ്കിലും മിന്നലാക്രമണത്തിലൂടെ കൊറിയന്‍ ഗോള്‍മുഖം വിറപ്പിക്കാന്‍ ബഹ്‌റൈന് കഴിഞ്ഞു. എക്‌സ്‌ട്രൈ ടൈമിന്റെ ഇഞ്ചുറി സമയത്ത് കിം ജിന്‍ സു ആണ് കൊറിയയുടെ വിജയഗോള്‍ നേടിയത്.

Story first published: Wednesday, January 23, 2019, 8:32 [IST]
Other articles published on Jan 23, 2019
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+