Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍; ഷൂട്ടൗട്ട് കടന്ന് ഓസ്‌ട്രേലിയ, ജപ്പാനും ക്വാര്‍ട്ടറില്‍

അബുദാബി: എഎഫ്‌സി ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ഓസ്‌ട്രേലിയയും ജപ്പാനും ക്വാര്‍ട്ടറില്‍ കടന്നു. ഉസ്‌ബെക്കിസ്താനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ മറികടന്നാണ് ഓസ്‌ട്രേലിയയുടെ മുന്നേറ്റം. മികച്ച കളി കെട്ടഴിച്ച സൗദി അറേബ്യയെ ഒരു ഗോളിന് മറികടന്ന് ജപ്പാനും ക്വാര്‍ട്ടര്‍ ഉറപ്പിച്ചു. കഴിഞ്ഞദിവസം നടന്ന മത്സരങ്ങളില്‍ വിയറ്റ്‌നാമും ചൈനയും ക്വാര്‍ട്ടറിലെത്തിയിരുന്നു.

Australia

നിലവാരമുള്ള കളിയുമായെത്തിയ സൗദി അറേബ്യയാണ് ജപ്പാനോട് അടിയറവ് പറഞ്ഞത്. മത്സരത്തിന്റെ ഭൂരിപക്ഷം സമയവും പന്ത് കൈവശം വെക്കുന്നതിലും ആക്രമിക്കുന്നതിലും മിടുക്കുകാട്ടിയെങ്കിലും സൗദിക്ക് ഗോള്‍ നേടാനായില്ല. 20-ാം മിനിറ്റില്‍ തക്കെഹിറോ തൊമിയാസുവാണ് ജപ്പാന്റെ വിജയഗോള്‍ നേടിയത്. ഗോള്‍ നേടിയശേഷം പ്രതിരോധത്തിലേക്ക് വലിഞ്ഞ ജപ്പാന്‍ സൗദിയെ വരിഞ്ഞുകെട്ടി. 77 ശതമാനവും കളി നിയന്ത്രിച്ചത് സൗദിയാണ്. 15 ഷോട്ടുകളും അവര്‍ ഗോള്‍മുഖത്തേക്ക് പായിച്ചു. എന്നാല്‍, ജപ്പാന്റെ ഗോള്‍വല ചലിപ്പിക്കാന്‍ സൗദിക്ക് കഴിഞ്ഞില്ല.

നിശ്ചിത സമയത്തും അധിക സമയത്തും ഇരുടീമുകള്‍ക്കും ഗോള്‍ നേടാന്‍ കഴിയാത്തതോടെ പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് ഓസ്‌ട്രേലിയ ഉസ്‌ബെക്കിസ്താന്‍ മത്സരഫലം നിര്‍ണയിച്ചത്. ഷൂട്ടൗട്ടില്‍ 4-2 എന്ന നിലയിലായിരുന്നു ഓസ്‌ട്രേലിയയുടെ ജയം. നിലവിലെ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയ കളിയില്‍ മേധാവിത്വം കാട്ടി. എന്നാല്‍ മുന്നേറ്റത്തിന്റെ മികവില്ലായ്മയാണ് ഗോള്‍ നേടാനാകാതെ പോയത്.

Story first published: Tuesday, January 22, 2019, 9:23 [IST]
Other articles published on Jan 22, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+