Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഏഷ്യന്‍ കപ്പ് ഫുട്‌ബോളിന് ശനിയാഴ്ച തുടക്കം; പ്രതീക്ഷയോടെ ഇന്ത്യ, സാധ്യതകള്‍ ഈ ടീമുകള്‍ക്ക്

അബുദാബി: ഏഷ്യയിലെ ഫുട്‌ബോള്‍ രാജാക്കന്മാര്‍ ആരെന്നറിയാന്‍ ഇനി ദിവസങ്ങള്‍ മാത്രം. പതിനേഴാം ഏഷ്യന്‍ കപ്പ് ഫുട്‌ബോളിന് ജനുവരി 5ന് യുഎഇയില്‍ തുടക്കമാകും. ഇന്ത്യ ഉള്‍പ്പെടെ 24 രാജ്യങ്ങള്‍ 62 വര്‍ഷം പഴക്കമുള്ള ഏഷ്യാ കപ്പിനായി പോരാട്ടത്തിനിറങ്ങും. ഏഷ്യയിലെ പരമ്പരാഗത ശക്തികളായ ഇറാന്‍, ജപ്പാന്‍, ദക്ഷിണ കൊറിയ എന്നീ ടീമുകള്‍ക്കൊപ്പം നിലവിലെ ചാമ്പ്യനായ ഓസ്‌ട്രേലിയയും കിരീട സാധ്യതയുള്ളവരാണ്.

football

ആറ് ഗ്രൂപ്പുകളായാണ് മത്സരം. ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് സ്ഥാനക്കാര്‍ക്കൊപ്പം മികച്ച നാല് മൂന്നാം സ്ഥാനക്കാരും പ്രീ ക്വാര്‍ട്ടറിലേക്ക് മുന്നേറും. തായ്‌ലന്‍ഡ്, യുഎഇ, ബഹ്‌റൈന്‍ എന്നിങ്ങിനെ കടുപ്പക്കാരുടെ ഗ്രൂപ്പിലാണ് ഇന്ത്യ. ആദ്യ മത്സരത്തില്‍ ആതിഥേയരായ യുഎഇ ബഹ്‌റൈനെ നേരിടും. ഫെബ്രുവരിന് ഒന്നിനാണ് ഫൈനല്‍. ജനുവരി 6ന് തായ്‌ലന്‍ഡുമായി ഇന്ത്യ ആദ്യ മത്സരത്തിനിറങ്ങും. 10ന് യുഎഇ, 14ന് ബഹ്‌റൈന്‍ എന്നിങ്ങനെയാണ് ഇന്ത്യയുടെ മത്സരങ്ങള്‍.

നാലു തവണ കിരീടം നേടിയ ജപ്പാനാണ് കൂടുതല്‍ തവണ ചാമ്പ്യന്‍മാരായത്. സൗദി അറേബ്യ, ഇറാന്‍ ടീമുകള്‍ മൂന്ന് വീതം തവണ ചാമ്പ്യന്‍മാരായി. ലോകകപ്പില്‍ മികച്ച പ്രടനം നടത്തിയ ഇറാന്‍ ഇത്തവണയും കിരീട സാധ്യതയില്‍ മുന്നിലുണ്ട്. സര്‍ദാര്‍ അസ്മൗന്‍ ആണ് കാര്‍ലോസ് ക്വിറോസിന് കീഴില്‍ ഇറങ്ങുന്ന ഇറാന്റെ ശ്രദ്ധേയതാരം. കരുത്തു ചോര്‍ന്നെങ്കിലും ഗ്രഹാം ആര്‍ണോള്‍ഡിന് കീഴിലിറങ്ങുന്ന ഓസ്‌ട്രേലിയയും മികവിലേക്കുയരുമെന്നാണ് പ്രതീക്ഷ.

യുവതാരങ്ങള്‍ക്കൊപ്പം പരിചയസമ്പന്നരും ഉള്‍പ്പെട്ട ജപ്പാനും ലോകകപ്പില്‍ മിന്നുന്ന പ്രകടനം നടത്തിയവരാണ്. യുവ സ്‌ട്രൈക്കര്‍ താകുമി മിനാമിനോ ജപ്പാനുവേണ്ടി മികവുകാട്ടും. ടോട്ടനം ഹോട്‌സ്പര്‍ താരം സണ്‍ ഹ്യുങ് മിന്‍ കൊറിയയെയും കരുത്തരാക്കുന്നു. ഗ്രൂപ്പ് ഘട്ടത്തിലെ മൂന്നാം മത്സരം മുതല്‍ സണ്‍ കളിക്കാനിറങ്ങും. നിലവിലെ റാങ്കിങ് പട്ടികയില്‍ 97-ാം സ്ഥാനത്തുള്ള ഇന്ത്യയ്ക്ക് ഗ്രൂപ്പ് ഘട്ടം കടക്കുകയാണ് ആദ്യ ലക്ഷ്യം. പരിശീലകന്‍ സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന്‍ ഉള്‍പ്പെടെ 23 അംഗ ഇന്ത്യന്‍ സംഘം ആഴ്ചകള്‍ക്കുമുന്നേ യുഎഇയില്‍ എത്തിയിരുന്നു.

ഇന്ത്യന്‍ ടീം: ഗോള്‍ കീപ്പര്‍മാര്‍: ഗുര്‍പ്രീത് സിങ് സന്ധു, അമരീന്ദര്‍ സിങ്, അരിന്ദം ഭട്ടാചാര്യ, വിശാല്‍ കെയ്ത്ത്. പ്രതിരോധം: ലാല്‍റുവാത്താറ, പ്രീതം കോട്ടല്‍, സന്ദേശ് ജിങ്കന്‍, അനസ് എടത്തോടിക, സലാം രഞ്ജന്‍, സുഭാശിഷ് ബോസ്, സാര്‍ഥക് ഗൊലൂയി, നാരായണ്‍ ദാസ്. മധ്യനിര: ജാക്കിചന്ദ് സിങ്, ഉദാന്ത സിങ്, പ്രണോയ് ഹാള്‍ദെര്‍, വിനിത് റായ്, റൗളിന്‍ ബോര്‍ജസ്, അനിരുദ്ധ് ഥാപ്പ, ഗെര്‍മന്‍ പി സിങ്, ഹാളീചരണ്‍ നാര്‍സറി, ആഷിഖ് കുരുണിയന്‍, ലല്ലിയാന്‍സുവാല ചങ്‌തെ. മുന്നേറ്റം: സുനില്‍ ഛേത്രി, ജെജെ ലാല്‍പെഖുല, മന്‍വീര്‍ സിങ്, ബല്‍വന്ത് സിങ്, ഫാറൂഖ് ചൗധരി, സുമീത് പാസി.

Story first published: Wednesday, January 2, 2019, 12:52 [IST]
Other articles published on Jan 2, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+