ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍; ഇറാനെ തകര്‍ത്ത് ജപ്പാന്‍ ഫൈനലില്‍

അബുദാബി: എഎഫ്‌സി ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ജപ്പാന്‍ ഫൈനലില്‍ കടന്നു. സെമിയില്‍ ഇറാനെ മൂന്നു ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ജപ്പാന്റെ ഫൈനല്‍ പ്രവേശം. ടൂര്‍ണമെന്റിന്റെ തുടക്കം മുതല്‍ മങ്ങിയ കളി കെട്ടഴിച്ച ജപ്പന്‍ സെമിയില്‍ തനിസ്വരൂപം കാട്ടിയതോടെ ഇറാന്‍ തോല്‍വി സമ്മതിച്ചു. ഖത്തര്‍ യുഎഇ മത്സരത്തിലെ വിജയികളെയാണ് ജപ്പാന്‍ ഫൈനലില്‍ നേരിടുക.

ഗോള്‍രഹിതമായ ആദ്യ പകുതിക്കുശേഷം രണ്ടാം പകുതിയിലായിരുന്നു മൂന്നു ഗോളുകളും പിറന്നത്. യുയ ഒസാക്കോ 56-ാം മിനിറ്റില്‍ ജപ്പാനായി ആദ്യ ഗോള്‍ നേടി. ഗോള്‍ മടക്കാനുള്ള ഇറാന്റെ ശ്രമത്തിനിടെ രണ്ടാം ഗോളും വഴങ്ങുകയായിരുന്നു. 67-ാം പെനാല്‍റ്റിയിലൂടെ ഒസാക്ക രണ്ടാം ഗോള്‍ നേടിയതോടെ ജപ്പാന്‍ ജയം ഉറപ്പിച്ചു. കളിതീരാന്‍ മിനിറ്റുകള്‍ ബാക്കി നില്‍ക്കെ അധിക സമയത്തിന്റെ ആദ്യ മിനിറ്റില്‍ ഹരാഗുച്ചി ജപ്പാനുവേണ്ടി മൂന്നാമത്തെ ഗോള്‍ നേടി.

ഗോള്‍നില സൂചിപ്പിക്കുന്നതുപോലെ ഏകപക്ഷീയമായിരുന്നില്ല മത്സരം. ഇരു ടീമുകളും ആക്രമിച്ചു കളിച്ചു. ഇറാന്‍ 11 ഷോട്ടുകള്‍ ജപ്പാന്‍ ഗോള്‍മുഖം ലക്ഷ്യമാക്കി പായിച്ചപ്പോള്‍ ജപ്പാന് 7 എണ്ണമേ കണ്ടെത്താനായുള്ളൂ. എന്നാല്‍, കിട്ടിയ അവസരം മുതലെടുക്കുന്നതില്‍ ജപ്പാന്‍ മികവുകാട്ടി. പന്തു കൈവശം വെക്കുന്നതിലും പാസുകളുടെ കാര്യത്തിലും ഇരു ടീമുകളും ഏറെക്കുറെ ഒപ്പത്തിനൊപ്പം നിന്നു. സെമി തോല്‍വിയോടെ കിരീടപ്രതീക്ഷയുമായെത്തിയ ഇറാന്‍ നിരാശയോടെയാണ് മടങ്ങുന്നത്.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Monday, January 28, 2019, 22:11 [IST]
Other articles published on Jan 28, 2019
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X