വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ഏഷ്യന്‍ കപ്പ് ഫുട്‌ബോളില്‍ ഇന്ത്യയുടെ സാധ്യതകള്‍ എങ്ങനെ?; ബൈച്യുങ് ബൂട്ടിയയുടെ പ്രവചനം

അബുദാബി: യുഎഇയില്‍ ഈ മാസം 5ന് ആരംഭിക്കുന്ന ഏഷ്യന്‍ കപ്പ് ഫുട്‌ബോളില്‍ ഏറെ പ്രതീക്ഷകളോടെ ഇന്ത്യയും ഇറങ്ങുകയാണ്. വര്‍ഷങ്ങള്‍ക്കുശേഷം യോഗ്യത നേടിയ ഇന്ത്യയുടെ ലക്ഷ്യം പ്രാഥമിക റൗണ്ട് കടക്കുക എന്നതാണ്. തായ്‌ലന്‍ഡ്, യുഎഇ, ബഹ്‌റൈന്‍ എന്നിങ്ങിനെ കടുപ്പക്കാരുടെ ഗ്രൂപ്പിലാണ് ഇന്ത്യ. ഈ ഗ്രൂപ്പിലെ ഇന്ത്യയുടെ സാധ്യതകള്‍ വിലയിരുത്തുകയാണ് മുന്‍ ക്യാപ്റ്റന്‍ ബൈച്യൂങ് ബൂട്ടിയ.

പന്താണ് താരം... ഓസീസ് പ്രധാനമന്ത്രിക്കും പ്രിയങ്കരന്‍!! പന്തിനോട് പ്രധാനമന്ത്രിയുടെ ചോദ്യം വൈറല്‍ പന്താണ് താരം... ഓസീസ് പ്രധാനമന്ത്രിക്കും പ്രിയങ്കരന്‍!! പന്തിനോട് പ്രധാനമന്ത്രിയുടെ ചോദ്യം വൈറല്‍

ഇന്ത്യയ്ക്ക് ഗ്രൂപ്പ് ഘട്ടം കടക്കാന്‍ 50 ശതമാനം സാധ്യത മാത്രമാണ് ഉള്ളതെന്ന് ബൂട്ടിയ പറഞ്ഞു. നല്ലൊരു ഗ്രൂപ്പാണ് ഇന്ത്യയുടേത്. ഇന്ത്യയുടെ മുന്നോട്ടുള്ള പ്രയാണം കഠിനാധ്വാനത്തെയും ഭാഗ്യത്തെയും ആശ്രയിച്ചിരിക്കും. ടീമിനായി എല്ലാം നല്‍കുകയെന്നതാണ് പ്രധാനം. കളി ആസ്വദിക്കുകയും ടൂര്‍ണമെന്റിന്റെ ഭാഗമാകുകയും ചെയ്താല്‍ കാര്യങ്ങള്‍ എളുപ്പമാകുമെന്നും ബൂട്ടിയ പറഞ്ഞു.

Bhaichung Bhutia

ഐഎം വിജയനൊപ്പവും പിന്നീട് സുനില്‍ ചേത്രിക്കുമൊപ്പം കളിച്ച താരമാണ് ബൂട്ടിയ. രാജ്യം കണ്ട മികച്ച താരങ്ങള്‍ക്കൊപ്പം കളിക്കാന്‍ കഴിഞ്ഞത് തന്റെ ഭാഗ്യമാണെന്ന് ബൂട്ടിയ പറഞ്ഞു. താന്‍ അരങ്ങേറ്റം കുറിക്കുമ്പോള്‍ വിജയന്‍ സീനിയര്‍ താരമായിരുന്നു. ഛേത്രി കളിക്കളത്തിലിറങ്ങുമ്പോള്‍ താന്‍ സീനിയര്‍ ആയിക്കഴിഞ്ഞിരുന്നു. തങ്ങള്‍തമ്മില്‍ പരസ്പര ധാരണയും ആരോഗ്യകരമായ മത്സരവും നിലനിന്നിരുന്നതായും ബൂട്ടിയ പറഞ്ഞു. 2011ല്‍ ടീം ഏഷ്യാ കപ്പില്‍ കളിച്ചപ്പോള്‍ ടീമിലുണ്ടായിരുന്നെങ്കിലും പരിക്കുമൂലം ബൂട്ടിയയ്ക്ക് കളിക്കാന്‍ കഴിഞ്ഞിരുന്നില്ല.

Story first published: Wednesday, January 2, 2019, 14:58 [IST]
Other articles published on Jan 2, 2019
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X