Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍; ഓസ്‌ട്രേലിയയും ജോര്‍ദനും പ്രീക്വാര്‍ട്ടറില്‍

അബുദാബി: എഎഫ്‌സി ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍ ഗ്രൂപ്പ് ബിയില്‍ നിന്നും ജോര്‍ദനും ഓസ്‌ട്രേലിയയും പ്രീക്വാര്‍ട്ടറില്‍ കടന്നു. പാലസ്തീനുമായി ഗോള്‍രഹിത സമനിലയില്‍ കുടുങ്ങിയെങ്കിലും ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് ജോര്‍ദന്‍ രണ്ടാം റൗണ്ടിലെത്തിയത്. അവസാന ഗ്രൂപ്പ് മത്സരത്തില്‍ സിറിയയെ 3-2 എന്ന സ്‌കോറിന് കീഴ്‌പ്പെടുത്തി ഓസ്‌ട്രേലിയയും പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചു.

Australia

ആദ്യ മത്സരത്തില്‍ ജോര്‍ദനോട് അട്ടിമറി തോല്‍വി ഏറ്റുവാങ്ങിയ നിലവിലെ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയയ്ക്ക് അവസാന മിനിറ്റിലെ ഗോള്‍ ആണ് സിറിയയ്‌ക്കെതിരെ ജയം സമ്മാനിച്ചത്. രണ്ടുവട്ടം ലീഡെടുത്ത ഓസ്‌ട്രേലിയയ്‌ക്കെതിരെ സിറിയ സമനില നേടിയിരുന്നു. അവെര്‍ മാബില്‍(41), ക്രിസ് ഇക്കോനോമിന്‍ഡിസ്(51), ടോം റോജിക്(93) എന്നിവരായിരുന്നു ഓസ്‌ട്രേലിയയുടെ ഗോള്‍ സ്‌കോറര്‍മാര്‍. ഒമര്‍ ഖ്രിബിന്‍(43), ഒമര്‍ അല്‍ സൊമാ(80) എന്നിവര്‍ സിറിയയ്ക്കായി സ്‌കോര്‍ ചെയ്തു.

ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ ആദ്യ രണ്ടു മത്സരങ്ങളും ജയിച്ച ജോര്‍ദന്‍ പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചാണ് മൂന്നാം മത്സരത്തിനിറങ്ങിയത്. പാലസ്തീന്‍ ആവട്ടെ ജയിച്ചാല്‍ മാത്രമേ നേരിയ സാധ്യതയുണ്ടായിരുന്നുള്ളൂ. മത്സരത്തില്‍ ജോര്‍ദന്‍ മേധാവിത്വം സ്ഥാപിച്ചെങ്കിലും ഗോള്‍ശ്രമങ്ങള്‍ നടത്താന്‍ പാലസ്തീന് കഴിഞ്ഞു. രണ്ടു മത്സരങ്ങളിലെ സമനില പോയന്റ് മാത്രമുള്ള പാലസ്തീന് മികച്ച മൂന്നാം സ്ഥാനക്കാരായി രണ്ടാം റൗണ്ടിലെത്താനുള്ള സാധ്യതയും വിദൂരമാണ്.

Story first published: Wednesday, January 16, 2019, 8:49 [IST]
Other articles published on Jan 16, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+