Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഫുട്‌ബോള്‍ കാണാന്‍ ടിക്കറ്റുണ്ടോ? ഓസ്‌ട്രേലിന്‍ കോച്ച് ലേമാന്റെ ട്വിറ്റര്‍ പോസ്റ്റ് വിവാദത്തില്‍

ലണ്ടന്‍: ആഷസ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനോട് നാണംകെട്ട തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം കോച്ച് ഡാരന്‍ ലേമാന്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ കാണാന്‍ ടിക്കറ്റിന് തിരഞ്ഞത് വിവാദമായി. ടീം തോല്‍വിയുടെ നാണക്കേടിലും ആഘാതത്തിലും ആയിരിക്കെ കോച്ച് ട്വിറ്ററിലൂടെ പരസ്യമായാണ് ടിക്കറ്റിനുവേണ്ടി സഹായം അഭ്യര്‍ഥിച്ചത്.

ഇംഗ്ലീഷ് പ്രീമിയര്‍ലീഗ് ഫുട്‌ബോളില്‍ ലിവര്‍പൂളും സ്റ്റോക്ക് സിറ്റിയും തമ്മിലുള്ള മത്സരം കാണാനായിരുന്നു ലേമാന്റെ ആഗ്രഹം. ടീം താമസിക്കുന്ന സ്ഥലത്തുന്നുനിന്നും 80 കിലോമീറ്റര്‍ അകലെ നോട്ടിങ്ഹാമിമാണ് മത്സരം. പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ കാണാന്‍ ആഗ്രഹിക്കുന്നു, സഹായിക്കാന്‍ ആരെങ്കിലും ഉണ്ടോ എന്നു ചോദിച്ചായിരുന്നു ലേമാന്റെ ട്വീറ്റ്.

darrenlehmann-clarke-watson

ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍ ആഷസിലെ തോല്‍വിക്ക് രൂക്ഷവിമര്‍ശനം നടത്തിക്കൊണ്ടിരിക്കെയാണ് ലേമാന്റെ ട്വീറ്റ് വിവാദം ഉയര്‍ന്നിരിക്കുന്നത്. ടീം അംഗങ്ങളുമായി അടുത്ത മത്സരത്തിന് തയ്യാറെടുക്കേണ്ടതിനെക്കുറിച്ച് ആലോചിക്കേണ്ട ലേമാന്‍ തോല്‍വിയുടെ ആഘാതം മറന്ന് ഫുട്‌ബോള്‍ കളി കാണാനാണ് താത്പര്യം കാണിക്കുന്നതെന്ന് ചിലര്‍ വിമര്‍ശിച്ചു.

അഞ്ചു മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര 3-1ന് ആണ് ഓസ്‌ട്രേലിയ ഇംഗ്ലണ്ടിന് അടിയറ വെച്ചത്. അവസാന രണ്ടു മത്സരങ്ങളിലും വന്‍ തോല്‍വിയാണ് ടീം ഏറ്റവാങ്ങിയത് എന്നത് ആരാധകരെ കുറച്ചൊന്നുമല്ല ചൊടിപ്പിക്കുന്നത്. അതിനിടയില്‍ ഫുട്‌ബോള്‍ കാണാനുള്ള കോച്ചിന്റെ തിരക്കുകൂടിയായപ്പോള്‍ ടീമിന്റെ തോല്‍വിക്ക് മറ്റു കാരണങ്ങള്‍ തേടിപ്പോകേണ്ടതില്ലെന്നാണ് ക്രിക്കറ്റ് വിദഗ്ധരുടെ പക്ഷം.

Story first published: Monday, August 10, 2015, 10:47 [IST]
Other articles published on Aug 10, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+