വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ആഴ്‌സണ്‍ വെങ്ങര്‍ ഫ്രഞ്ച് ടീം പിഎസ്ജിയുടെ ഓഫര്‍ സ്വീകരിക്കുമോ?

ലണ്ടന്‍: രണ്ട് ദശകക്കാലമായി ആഴ്‌സണല്‍ മാനേജറായി സേവനം നല്‍കിയ ശേഷം ഈ ഫുട്‌ബോള്‍ സീസണ്‍ പൂര്‍ത്തിയാകുന്നതോടെ ആഴ്‌സണ്‍ വെങ്ങര്‍ പടിയിറങ്ങുകയാണ്. ഇപ്പോള്‍ വെങ്ങറെ കാത്തിരിക്കുന്നത് സുപ്രധാനമായ ഒരു ചോദ്യമാണ്, അടുത്തത് എന്ത്? മാനേജറായി തുടരണമോ, അതോ ഫ്രഞ്ച് വമ്പന്‍മാരായ പാരീസ് സെന്റ് ജര്‍മ്മന്‍സിന്റെ ഓഫര്‍ സ്വീകരിക്കണോ എന്നതാണ് ഇദ്ദേഹത്തിന്റെ സംശയം.

പിഎസ്ജിയില്‍ ജനറല്‍ മാനേജര്‍ ഡ്യൂട്ടിയാണ് വെങ്ങറെ കാത്തിരിക്കുന്നത്. നിലവിലെ മാനേജര്‍ ഉനായി എമെറിയെ ക്ലബ് മാറ്റുമെന്നാണ് പ്രതീക്ഷ. പിഎസ്ജി പ്രസിഡന്റ് നാസര്‍ അല്‍-ഖെലാഫിയുമായി വെങ്ങര്‍ക്ക് മികച്ച ബന്ധവുമുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ താന്‍ അന്തിമ തീരുമാനം സ്വീകരിച്ചിട്ടില്ലെന്ന് വെങ്ങര്‍ വെളിപ്പെടുത്തി. ഒരു ജനറല്‍ മാനേജറുടെ റോള്‍ സ്വീകരിക്കുമോയെന്ന് ചോദിച്ചാല്‍ ശരിയെന്ന് പെട്ടെന്ന് പറയാം. പക്ഷെ ദീര്‍ഘകാലത്തേക്ക് ചിന്തിച്ചാല്‍ ഇല്ലെന്നും പറഞ്ഞേക്കാം, ഇതിഹാസ കോച്ച് പറയുന്നു.

arsene

തല്‍ക്കാലം ഈ സമസ്യക്ക് മുന്നില്‍ ഒരു ഉത്തരം ആയിട്ടില്ലെന്ന് വെങ്ങര്‍ സ്ഥിരീകരിച്ചു. ഖെലാഫിയുടെ ബിഇന്‍ സ്‌പോര്‍ട്‌സ് ശൃംഖലയുടെ ഫുട്‌ബോള്‍ വിദഗ്ധനായി ഇദ്ദേഹം 10 വര്‍ഷത്തോളം ഒപ്പമുണ്ട്. എന്നാല്‍ പിഎസ്ജി പ്രസിഡന്റുമായുള്ള ഈ ബന്ധത്തിന്റെ പേരില്‍ താനൊരു പ്രൊഫഷണല്‍ തീരുമാനം സ്വീകരിക്കില്ലെന്ന് വെങ്ങര്‍ വ്യക്തമാക്കുന്നു. നാസറുമായുള്ള ബന്ധം മീഡിയ അടിസ്ഥാനമാക്കിയുള്ളതാണ്. അദ്ദേഹം ചെറുപ്പക്കാരനായി ജോലി ആരംഭിക്കുമ്പോള്‍ മുതലുള്ള ബന്ധമാണത്, വെങ്ങര്‍ കൂട്ടിച്ചേര്‍ക്കുന്നു. എന്നാല്‍, ഖെലാഫിയുടെ ബിഎന്‍ സ്‌പോര്‍ട്‌സുമായുള്ള അടുപ്പം ആഴ്‌സണ്‍ വെങ്ങറെ വെംഗറെ പിഎസ്ജിയുടെ ജനറല്‍ മാനേജര്‍ കസേരയില്‍ എത്തിക്കുമോയെന്ന് കാത്തിരുന്ന് കാണേണ്ട കാര്യമാണ്.

Story first published: Thursday, May 10, 2018, 9:24 [IST]
Other articles published on May 10, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X