Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മുന്‍ ആഴ്‌സണല്‍ പരിശീലകന്‍ ആഴ്‌സണ്‍ വെങ്ങറിനെ പുതിയ ദൗത്യമേല്‍പ്പിച്ച് ഫിഫ

സൂറിച്ച്: ആഴ്‌സണല്‍ ഇതിഹാസ പരിശീലകന്‍ ആഴ്‌സണ്‍ വെങ്ങറിനെ ലോകമെമ്പാടും ഫുട്‌ബോള്‍ വികസനത്തിനായുള്ള ഫിഫയുടെ അധ്യക്ഷനായി നിയമിച്ചു. ഫിഫ ഗവേണിങ് ബോഡിയാണ് ഇക്കാര്യം അറിയിച്ചത്. 2018ല്‍ ആഴ്‌സണലിന്റെ പടിയിറങ്ങിയശേഷം വെങ്ങര്‍ മറ്റൊരു ക്ലബ്ബിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ല. ഫിഫയുടെ നിയമനം അദ്ദേഹം സന്തോഷത്തോടെ സ്വീകരിച്ചിട്ടുണ്ട്.

വനിതകളുടേയും പുരുഷന്മാരുടെയും ഫുട്‌ബോള്‍ വികസനത്തിന് ഇനി വെങ്ങര്‍ നേതൃത്വം നല്‍കുമെന്ന് ഫിഫ അറിയിച്ചു. കൂടാതെ, പരിശീലകര്‍ക്കുള്ള പരിശീലനത്തിന്റെ ചുമതലയും വെങ്ങര്‍ക്ക് നല്‍കിയിട്ടുണ്ട്. മുന്‍ കളിക്കാര്‍ക്കും മറ്റും സഹായകരമാകുന്ന രീതിയില്‍ കോച്ചിങ് പ്രോഗ്രാം തയ്യാറാക്കുക വെങ്ങറുടെ ചുമതലയില്‍പ്പെടും. ഫിഫ നല്‍കിയ ഉത്തരവാദിത്വം വെല്ലവിളിയായിരിക്കുമെന്നുമെന്നാണ് വെങ്ങറുടെ പ്രതികരണം.

arsenewenger

പരിശീലനസ്ഥാനത്തുനിന്നും മാറിയശേഷം വെങ്ങര്‍ ഫുട്‌ബോളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നത് ഇതാദ്യമായാണ്. ആഴ്‌സണില്‍ 22 വര്‍ഷം പരിശീലകനായിരുന്നു. യൂറോപ്പിലെ ഏറ്റവും മികച്ച സംഘമായി ആഴ്‌സണലിനെ മാറ്റിയെടുത്തത് വെങ്ങറാണ്. പ്രീമിയര്‍ ലീഗ്, എഫ് എ കപ്പ് തുടങ്ങി ഒട്ടേറെ കിരീടങ്ങളും ടീമിന് നേടിക്കൊടുത്തു. ബയേണ്‍ മ്യൂണിക്കിന്റെ പരിശീലകനായി അടുത്തിടെ ചുമതലയേല്‍ക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

Story first published: Friday, November 15, 2019, 16:06 [IST]
Other articles published on Nov 15, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+