For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ലിവര്‍പൂളിലും ചെല്‍സി വീണില്ല, ആഴ്‌സണല്‍ സ്വന്തം പൂളില്‍ വീണതിന്റെ ഷോക്കിലും !!

ഹോംഗ്രൗണ്ടിലെ ഞെട്ടിക്കുന്ന തോല്‍വിയോടെ ആഴ്‌സണലിന്റെ കിരീട സാധ്യതകള്‍ മങ്ങി

By കാശ്വിന്‍

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആഴ്‌സണല്‍ തോറ്റപ്പോള്‍ ലിവര്‍പൂളും ചെല്‍സിയും തമ്മിലുള്ള ക്ലാസിക് പോരാട്ടം സമനിലയായി. ടോട്ടനം ഹോസ്പറും സമനിലയില്‍ കുരുങ്ങി.

ആഴ്‌സണല്‍ ഹോം ഗ്രൗണ്ടില്‍ വാട്‌ഫോഡിനോടാണ് ഞെട്ടിപ്പിക്കുന്ന തോല്‍വിയേറ്റത്. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക്. ലിവര്‍പൂളിന്റെ തട്ടകത്തില്‍ ചെല്‍സി ജയം കൈവിടുകയായിരുന്നു. ടോട്ടനം സണ്ടര്‍ലാന്‍ഡിന്റെ മണ്ണില്‍ ഗോള്‍രഹിത സമനിലയുമായി മടങ്ങി.

liverpoolchelsea

പോയിന്റ് ടേബിളില്‍ 23 മത്സരങ്ങളില്‍ 56 പോയിന്റുമായി ചെല്‍സി മുന്നിട്ട് നില്‍ക്കുന്നു. രണ്ടാം സ്ഥാനത്തുള്ള ടോട്ടനം ഹോസ്പറിനും മൂന്നാംസ്ഥാനത്തുള്ള ആഴ്‌സണലിനും 47 പോയിന്റ് വീതം. 46 പോയിന്റുമായി ലിവര്‍പൂള്‍ നാലാം സ്ഥാനത്ത്.

ഇരുപത്തിനാലാം മിനുട്ടില്‍ ഡേവിഡ് ലൂയിസാണ് ചെല്‍സിയെ മുന്നിലെത്തിച്ചത്. അമ്പത്തേഴാം മിനുട്ടില്‍ വിനാല്‍ഡം സമനില ഗോളടിച്ചു. ഹോം ഗ്രൗണ്ടില്‍ ആഴ്‌സണലിന്റെ കഥ ആദ്യ പതിമൂന്ന് മിനുട്ടില്‍ തീര്‍ന്നിരുന്നു. പത്താം മിനുട്ടില്‍ കാബോളും പതിമൂന്നാം മിനുട്ടില്‍ ഡീനിയും നേടിയ ഗോളുകളില്‍. അമ്പത്തെട്ടാം മിനുട്ടില്‍ ഇവോബിയിലൂടെ ആഴ്‌സണല്‍ ഗോള്‍ മടക്കിയെങ്കിലും തോല്‍വി ഒഴിവാക്കുവാന്‍ സാധിച്ചില്ല.

ഗോള്‍ നില

ആഴ്‌സണല്‍ 1-2 വാട്‌ഫോഡ്

ബൗണ്‍മൗത് 0-2 ക്രിസ്റ്റല്‍പാലസ്

ബണ്‍ലി 1-0 ലെസ്റ്റര്‍ സിറ്റി

മിഡില്‍സ്ബറോ 1-1 വെസ്റ്റ് ബ്രോം

സണ്ടര്‍ലാന്‍ഡ് 0-0 ടോട്ടനം

സ്വാന്‍സി 2-1 സതംപ്ടണ്‍

ലിവര്‍പൂള്‍ 1-1 ചെല്‍സി

Story first published: Wednesday, February 1, 2017, 10:43 [IST]
Other articles published on Feb 1, 2017
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+