For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ആഴ്‌സനലിന് മധുരപ്പതിനേഴ്... മിലാനെ പൂട്ടി ലാസിയോ, സ്‌പെയിനില്‍ സെവിയ്യ തലപ്പത്ത്

ആഴ്‌സനല്‍ തോല്‍വിയറിയാതെ 17 മല്‍സരങ്ങള്‍ പൂര്‍ത്തിയാക്കി

By Manu

ലണ്ടന്‍/ റോം/ മാഡ്രിഡ്: ഇംഗ്ലീഷ് വമ്പന്‍മാരായ ആഴ്‌സനല്‍ പടയോട്ടം തുടരുകയാണ് 17 മല്‍സരങ്ങളാണ് ഗണ്ണേഴ്‌സ് തോല്‍വിയറിയാതെ പൂര്‍ത്തിയാക്കിയത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ ഞായറാഴ്ച നടന്ന കളിയില്‍ ആഴ്‌സനല്‍ 2-1ന് ബോണ്‍മൗത്തിനെ മറികടക്കുകയായിരുന്നു. ഈ ജയത്തോടെ ഗണ്ണേഴ്‌സ് ടോപ്പ് ഫോര്‍ സാധ്യതകള്‍ സജീവമാക്കുകയും ചെയ്തു. നിവലില്‍ അഞ്ചാമതാണ് ആഴ്‌സനല്‍. ജെഫേഴ്‌സണ്‍ ലെര്‍മയുടെ സെല്‍ഫ് ഗോളും പിയറെ എമെറിക് ഔബമെയാങിന്റെ ഗോളുമാണ് എവേ മല്‍സരത്തില്‍ ആഴ്‌സനലിന് ജയം നേടിക്കൊടുത്തത്. ലീഗിലെ മറ്റൊരു കളിയില്‍ ഹഡേഴ്‌സ്ഫീല്‍ഡ് 2-0ന് വോള്‍ഫ്‌സിനെ തോല്‍പ്പിച്ചു.

1

സ്പാനിഷ് ലീഗില്‍ നിലവിലെ ജേതാക്കളായ ബാഴ്‌സലോണയും റയല്‍ മാഡ്രിഡും കിതയ്ക്കുന്നതിനിടെ അവസരം മുതലെടുത്ത് ജയവുമായി സെവിയ്യ തലപ്പത്തേക്കു കയറി. ഹോം മാച്ചില്‍ വല്ലഡോലിഡിനെയാണ് സെവിയ്യ 1-0ന് മറികടന്നത്. 26 പോയിന്റുമായാണ് സെവിയ്യ ഒന്നാംസ്ഥാനത്തു നില്‍ക്കുന്നത്. ഒരു പോയിന്റ് മാത്രം പിന്നിലായി ബാഴ്‌സ രണ്ടാമതും 24 പോയിന്റുള്ള അത്‌ലറ്റികോ മാഡ്രിഡ് മൂന്നാമതുമുണ്ട്. ആറാംസ്ഥാനത്താണ് റയല്‍.

2

ഇറ്റാലിയന്‍ ലീഗില്‍ കരുത്തരായ നാപ്പോളിക്കും എസി മിലാനും സമനിലയോടെ തിരിച്ചടി നേരിട്ടു. ഹോം മാച്ചില്‍ ചീവോയാണ് നാപ്പോളിയെ ഗോളടിപ്പിക്കാതെ പിടിച്ചുനിര്‍ത്തിയത്. മറ്റൊരു കളിയില്‍ മിലാനെ ലാസിയോ 1-1ന് കുരുക്കുകയായിരുന്നു. നാപ്പോളി ലീഗില്‍ രണ്ടാമതും മിലാന്‍ അഞ്ചാമതുമാണ്. അതേസമയം, ഫ്രഞ്ച് ലീഗില്‍ മാഴ്‌സെ 3-1ന് അമിയെന്‍സിനെയും നീസ് 2-0ന് ലില്ലെയെയും തോല്‍പ്പിച്ചു.

Story first published: Monday, November 26, 2018, 12:02 [IST]
Other articles published on Nov 26, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+