Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബ്രസീല്‍ താരം ഫാബിഞ്ഞോയെ സ്വന്തമാക്കാന്‍ ആഗ്രഹിച്ചിരുന്നു: ഉനായ് എമറി

ലണ്ടന്‍: ലിവര്‍പൂളിലേക്കെത്തുന്നതിന് മുമ്പ് ബ്രസീല്‍ മിഡ്ഫീല്‍ഡര്‍ ഫാബിഞ്ഞോയെ സ്വന്തമാക്കന്‍ ആഗ്രഹിച്ചിരുന്നതായി വെളിപ്പെടുത്തി ആഴ്‌സനല്‍ കോച്ച് ഉനായ് എമറി. 2018ല്‍ മൊണാക്കോ വിടാന്‍ ഫാബിഞ്ഞോ തീരുമാനിച്ചതിന് പിന്നാലെ അദ്ദേഹത്തിനുവേണ്ടി ആഴ്‌സണല്‍ ശ്രമിച്ചെങ്കിലും നിര്‍ഭാഗ്യവശാല്‍ അത് നടന്നില്ല. അന്ന് പിഎസ്ജിയും ശക്തമായി രംഗത്തുണ്ടായിരുന്നെങ്കിലും ലിവര്‍പൂളിലേക്ക് പോകാന്‍ ഫാബിഞ്ഞോ തീരുമാനിക്കുകയായിരുന്നെന്നും എമറി പറഞ്ഞു.

fabinho

26കാരനായ ഫാബിഞ്ഞോ ലിവര്‍പൂള്‍ നിരയിലെ സ്ഥിര സാന്നിധ്യമാണ്. മധ്യനിരയില്‍ ലിവര്‍പൂള്‍ പരിശീലകന്‍ ജര്‍ഗന്‍ ക്ലോപിന്റെ വിശ്വസ്തനാണ് ഫാബിഞ്ഞോ. ലിവര്‍പൂളിനുവേണ്ടി 37 മത്സരം കളിച്ച താരം ഒരു ഗോളും നേടി. ഈ സീസണിലും മികച്ച പ്രകടനമാണ് ലിവര്‍പൂള്‍ കാഴ്ചവെയ്ക്കുന്നത്.

മറുവശത്ത് ആഴ്‌സണലിന്റെ പ്രകടനം ഓരോ മത്സരത്തിന് ശേഷവും മോശമാവുകയാണ്. ഔബ്‌മെയാങ്ങിന്റെയും അലക്‌സാണ്ടര്‍ ലാക്കസാറ്റയുടെയും മോശം ഫോം ടീമിനെ പ്രതികൂലമായി ബാധിച്ചു. എമറിയുമായുള്ള അഭിപ്രായഭിന്നതയെത്തുടര്‍ന്ന് മെസ്യൂട്ട് ഓസിലും ടീമിന് പുറത്താണ്. പ്രീമിയര്‍ ലീഗില്‍ നിലവിലെ പോയിന്റ് പട്ടികയില്‍ ലിവര്‍പൂള്‍ ഒന്നാം സ്ഥാനത്തും ആഴ്‌സണല്‍ അഞ്ചാം സ്ഥാനത്തുമാണ്.

Story first published: Friday, October 25, 2019, 9:07 [IST]
Other articles published on Oct 25, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+