Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ആഴ്‌സണല്‍ ചാമ്പ്യന്‍സ് ലീഗ് കളിക്കാന്‍ പറക്കുമ്പോള്‍ ഒരു സൂപ്പര്‍ താരത്തെ കാണാം!

ലണ്ടന്‍: ജനുവരിയിലെ ട്രാന്‍സ്ഫര്‍ ജാലകത്തില്‍ ആഴ്‌സണല്‍ പുതിയ കളിക്കാരെ സ്വന്തമാക്കുമോ എന്ന് ഉറ്റുനോക്കിയിരിക്കുകയായിരുന്നു ക്ലബ്ബ് ആരാധകര്‍. എന്നാല്‍, അവരുടെ മുന്നിലേക്ക് ആഴ്‌സണല്‍ മാനേജ്‌മെന്‍റ് ഒരു തകര്‍പ്പന്‍ താരത്തെ റിക്രൂട്ട് ചെയ്ത് ലോകശ്രദ്ധ പിടിച്ചു പറ്റിയിരിക്കുന്നു.

ചാമ്പ്യന്‍സ് ലീഗിനുള്ള സൂപ്പര്‍ താരം !

ചാമ്പ്യന്‍സ് ലീഗിനുള്ള സൂപ്പര്‍ താരം !

കളത്തിലല്ല, കളത്തിന് പുറത്താണ് ഈ ട്രാന്‍സ്ഫര്‍ എന്ന് മാത്രം. ആഴ്‌സണല്‍ താരങ്ങള്‍ക്ക് വിദേശ രാജ്യങ്ങളിലേക്ക് സഞ്ചരിക്കാന്‍ എമിറേറ്റ്‌സിന്റെ എയര്‍ബസ് എ380 ആണ് ക്ലബ്ബ് രംഗത്തിറക്കിയ പുത്തന്‍ താരം. യുവേഫ ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങള്‍ക്ക് ആഴ്‌സണല്‍ കളിക്കാര്‍ ഇനി ഈ അത്യാധുനിക എയര്‍ബസിലാണ് യാത്ര ചെയ്യുക. നടപ്പ് ചാമ്പ്യന്‍സ് ലീഗ് സീസണില്‍ ആഴ്‌സണല്‍ പ്രീ ക്വാര്‍ട്ടറിലെത്തിയിട്ടുണ്ട്.

ഫെബ്രുവരിയിലാണ് നോക്കൗട്ട്മത്സരങ്ങള്‍ ആരംഭിക്കുന്നത്. ബയേണ്‍ മ്യൂണിക്കാണ് ആഴ്‌സണലിന്റെ എതിരാളികള്‍. ജര്‍മനിയിലെ മ്യൂണിക്കിലേക്കാകും ആദ്യ യാത്ര.

 താരപ്പട അകത്തും പുറത്തും !

താരപ്പട അകത്തും പുറത്തും !

എയര്‍ബസിന്റെ ചിറകിന്റെ ഭാഗത്തായി ഒലിവര്‍ ജിറൂദ്, അലക്‌സിസ് സാഞ്ചസ്, മെസുറ്റ് ഒസില്‍, ഹെക്ടര്‍ ബെല്ലെറിന്‍, സാന്റി കസോള എന്നീ താരങ്ങളുടെ ചിത്രങ്ങളുണ്ട്. ദൂരെ നിന്ന് തന്നെ ആഴ്‌സണല്‍ ടീമിന്റെ വരവറിയിക്കും വിധത്തിലാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്.

 രണ്ടെണ്ണം വീശാം, അടിപൊളി !

രണ്ടെണ്ണം വീശാം, അടിപൊളി !

യാത്ര ഒരിക്കലും മുഷിയില്ല. കണ്ണഞ്ചിപ്പിക്കുന്ന രീതിയിലുള്ള അത്യാധുനിക ബാര്‍ ഒരുക്കിയിട്ടുണ്ട്. റിലാക്‌സാക്ഷന്‍ വളരെ പ്രധാനമാണെന്നാണ് ഇതിന് ക്ലബ്ബ് വിശദീകരണം.

ഉറക്കം പരമപ്രധാനം...

ഉറക്കം പരമപ്രധാനം...

എല്ലാ കളിക്കാര്‍ക്കും സുഖനിദ്രക്ക് പ്രത്യേകം ബെഡ് റൂമുകള്‍. അല്പം സംഗീതവും സിനിമയും വേണമെന്ന് തോന്നിയാല്‍ 2500 ചാനലുകള്‍ റെഡി. ഇങ്ങനെ സൗകര്യങ്ങളുടെ ധാരാളിത്തത്തിലാണ് ഗണ്ണേഴ്‌സ് ടീം ഇനി ചാമ്പ്യന്‍സ് ലീഗ് എവേ മാച്ചുകള്‍ക്ക് പറക്കുക.

ഇനിയെങ്കിലും ചാമ്പ്യന്‍മാരാകുമോ ?

ഇനിയെങ്കിലും ചാമ്പ്യന്‍മാരാകുമോ ?

കന്നിക്കിരീടമാണ് ആഴ്‌സണല്‍ ലക്ഷ്യമിടുന്നത്. ഒരു തവണ ഫൈനല്‍ കളിച്ചിട്ടുണ്ട്. അന്നാകട്ടെ ബാഴ്‌സലോണയോട് തോല്‍ക്കുകയും ചെയ്തു. അതിന് ശേഷം ഫൈനല്‍ കണ്ടിട്ടില്ല ചാമ്പ്യന്‍സ് ലീഗില്‍. ഇനി സൗകര്യം കുറഞ്ഞ് പോയിട്ട് കളി മോശമാകേണ്ടെന്ന് കരുതിക്കാണും ക്ലബ്ബ് മുഖ്യ സ്‌പോണ്‍സര്‍ എമിറേറ്റ്‌സ് !

Story first published: Saturday, January 7, 2017, 13:25 [IST]
Other articles published on Jan 7, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+