Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ആഴ്‌സണലിന്റെ തട്ടകത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് ജയിക്കാന്‍ സാധിച്ചില്ല, അഗ്യുറോയുടെ ഗോളിന് മറുപടി

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആഴ്‌സണലും മാഞ്ചസ്റ്റര്‍ സിറ്റിയും സമനിലയില്‍ (2-2). നാല് ഗോളുകളുകള്‍ പിറന്ന ക്ലാസിക് പോരില്‍ ആദ്യ പകുതിയില്‍ ആതിഥേയരായ ആഴ്‌സണല്‍ 1-2ന് പിറകിലായിരുന്നു. അമ്പത്തിമൂന്നാം മിനുട്ടില്‍ മുസ്താഫിയാണ് സമനില ഗോള്‍ നേടിയത്.

അഞ്ചാം മിനുട്ടില്‍ ലെറോയ് സാനെയിലൂടെ ലീഡെടുത്ത മാഞ്ചസ്റ്റര്‍ സിറ്റിയെ നാല്‍പതാം മിനുട്ടില്‍ തിയോ വാല്‍ക്കോട്ടിന്റെ ഗോളില്‍ ആഴ്‌സണല്‍ ഒപ്പം പിടിച്ചു. രണ്ട് മിനുട്ടിനുള്ളില്‍ അര്‍ജന്റൈന്‍ സ്‌ട്രൈക്കര്‍ സെര്‍ജിയോ അഗ്യുറോയിലൂടെ സിറ്റി വീണ്ടും ലീഡെടുത്തു (2-1).

wengpep

കോച്ച് ആര്‍സെന്‍ വെംഗര്‍ക്കെതിരെ സ്‌റ്റേഡിയത്തിന് പുറത്ത് പ്രതിഷേധം ഇരമ്പുകയായിരുന്നു മത്സരം നടക്കുമ്പോള്‍. മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരെ ഹോം ഗ്രൗണ്ടില്‍ ഇരുപത് മത്സരങ്ങളില്‍ ഒരു കളി മാത്രമാണ് ആഴ്‌സണല്‍ തോറ്റത്. ഇതെഴുതി വെച്ച ബാനറുമായി ചില ആരാധകര്‍ വെംഗര്‍ക്ക് പിന്തുണയര്‍പ്പിച്ചിരുന്നു.

മുസ്താഫിയുടെ ഹെഡര്‍ ഗോള്‍ സീസണില്‍ ആഴ്‌സണലിന്റെ പതിനാലാമത്തെ ഹെഡര്‍ ഗോളായിരുന്നു.

കഴിഞ്ഞ സീസണില്‍ 28 മത്സരങ്ങളില്‍ ആഴ്‌സണല്‍ നേടിയ അതേ പോയിന്റ് തന്നെയാണ് ഇത്തവണയും 28 മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ - 51 പോയിന്റ് !

ഗോള്‍ നില

സ്വാന്‍സി 0-0 മിഡില്‍സ്ബറോ

ആഴ്‌സണല്‍ 2-2 മാഞ്ചസ്റ്റര്‍ സിറ്റി

Story first published: Monday, April 3, 2017, 11:18 [IST]
Other articles published on Apr 3, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+