Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ആഴ്‌സണലും ടോട്ടനമും ജയിച്ച് കയറി, ലീഗില്‍ ടോപ് ഫോറില്‍ നിന്ന് സിറ്റി പുറത്ത്‌

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ടോപ് ഫോറില്‍ സജീവമായിട്ടുള്ള ആഴ്‌സണലിനും ടോട്ടനം ഹോസ്പറിനും ന്യൂ ഇയറില്‍ മികച്ച വിജയം. ആഴ്‌സണല്‍ ഹോം മാച്ചില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ക്രിസ്റ്റല്‍പാലസിനെ കീഴടക്കിയപ്പോള്‍ വാട്‌ഫോഡിന്റെ തട്ടകത്തില്‍ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് ടോട്ടനം ഹോസ്പര്‍ തകര്‍പ്പന്‍ ജയം സ്വന്തമാക്കി.

ഇതോടെ, ലീഗില്‍ പത്തൊമ്പത് റൗണ്ടുകള്‍ പൂര്‍ത്തിയാക്കിയ ആഴ്‌സണല്‍ നാല്‍പത് പോയിന്റോടെ മൂന്നാം സ്ഥാനത്തേക്ക് കയറി. ടോട്ടനം മുപ്പത്തൊമ്പത് പോയിന്റുമായി നാലാംസ്ഥാനത്തും. മുപ്പത്തൊമ്പത് പോയിന്റുള്ള മാഞ്ചസ്റ്റര്‍ സിറ്റിയെ ഗോള്‍ ശരാശരിയില്‍ പിന്തള്ളിയാണ് ടോട്ടനം ടോപ് ഫോറിലേക്ക് കയറിയത്.

epl

ഗോളടിച്ചവര്‍

ആഴ്‌സണലിനായി പതിനേഴാം മിനുട്ടില്‍ ഫ്രഞ്ച് സ്‌ട്രൈക്കര്‍ ഒലിവര്‍ ജിറൂദും അമ്പത്താറാം മിനുട്ടില്‍ ഇവോബിയും സ്‌കോര്‍ ചെയ്തു.

ടോട്ടനം ഹോസ്പറിനായി ഹാരി സാനും ഡെലെ അലെയും ഇരട്ട ഗോളുകളുമായി തിളങ്ങി. 27, 33 മിനുട്ടുകളിലായിരുന്നു സൂപ്പര്‍ സ്‌ട്രൈക്കര്‍ ഹാരി കാനിന്റെ സ്‌കോറിംഗ്. 41, 46 മിനുട്ടുകളില്‍ ഡെലെ അലെയും വലകുലുക്കി. ഇഞ്ചുറി ടൈമില്‍ കാബോളാണ് വാട്‌ഫോഡിന്റെ ആശ്വാസ ഗോളടിച്ചത്.

ഗോള്‍ നില

ആഴ്‌സണല്‍ 2-0 ക്രിസ്റ്റര്‍പാലസ്

വാട്‌ഫോഡ് 1-4 ടോട്ടനം ഹോസ്പര്‍

Story first published: Monday, January 2, 2017, 10:01 [IST]
Other articles published on Jan 2, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+