For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

എമിറേറ്റ്‌സില്‍ വെങര്‍ക്ക് ഗംഭീര യാത്രയയപ്പ്; പ്രീമിയര്‍ ലീഗ് കിരീടം ഏറ്റുവാങ്ങി സിറ്റി

ലണ്ടന്‍: ഒടുവില്‍ ആഴ്‌സന്‍ വെങര്‍ ഗുഡ്‌ബൈ പറഞ്ഞു. 22 വര്‍ഷത്തോളം തന്നെ നെഞ്ചിലേറ്റിയ ആഴ്‌സനല്‍ ആരാധകര്‍ക്കു മുന്നില്‍. ഹോംഗ്രൗണ്ടായ എമിറേറ്റ്‌സില്‍ ആഴ്‌സനലിന്റെ വിഖ്യാത പരിശീലകനായ വെങറിനെ യാത്രയയക്കാന്‍ പതിനായിരകണക്കിന് ആരാധകരാണ് ഒഴുകിയെത്തിയത്.

എമിറേറ്റ്‌സിലെ വെങറിന്റെ അവസാന മല്‍സരത്തില്‍ ആരാധകര്‍ക്കു പുറമേ ആഴ്‌സനല്‍ താരങ്ങളും ഗംഭീര യാത്രയയപ്പ് നല്‍കിയത് തകര്‍പ്പന്‍ വിജയത്തോടെയായിരുന്നു. ബെണ്‍ലിയെ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്താണ് എമിറേറ്റ്‌സിലെ തങ്ങളുടെ പ്രിയ പരിശീലകന്റെ യാത്രയയപ്പ് ആഴ്‌സനല്‍ ഗംഭീരമായി ആഘോഷിച്ചത്. നേരത്തെ, ഈ സീസണിനു ശേഷം 22 വര്‍ഷത്തെ തന്റെ ആഴ്‌സനല്‍ പരിശീലകസ്ഥാനം ഒഴിയുമെന്ന് വെങര്‍ പ്രഖ്യാപിച്ചിരുന്നു.

wenger

സീസണില്‍ ഹോംഗ്രൗണ്ടില്‍ ഗണ്ണേഴ്‌സിന്റെ അവസാന മല്‍സരമായിരുന്നു ബേണ്‍ലിക്കെതിരേയുള്ളത്. ഇനി സീസണില്‍ ശേഷിക്കുന്ന രണ്ടു എവേ മല്‍സരങ്ങളില്‍ കൂടിയാണ് വെങറിനെ ആഴ്‌സനല്‍ പരിശീലക കുപ്പായത്തില്‍ കാണാനാവുക. ബേണ്‍ലിക്കെതിരേ മികച്ച കളി കെട്ടഴിച്ചുവിട്ട ഗണ്ണേഴ്‌സിനു വേണ്ടി പിയെറെ എംറിക് ഒബാമെയങ്ക് ഇരട്ട ഗോള്‍ നേടി തിളങ്ങി. 14, 75 മിനിറ്റുകൡലായിരുന്നു താരത്തിന്റെ ഗോള്‍ നേട്ടം. അലെക്‌സാന്‍ഡ്രെ ലകസെറ്റ (45ാം മിനിറ്റ്), സീഡ് കൊലാസിനക് (54), അലെക്‌സ് ഇവോബി (64) എന്നിവര്‍ ഓരോ തവണ നിറയൊഴിച്ചു. 36 മല്‍സരങ്ങളില്‍ നിന്ന് 60 പോയിന്റുമായി നിലവില്‍ ആറാം സ്ഥാനത്താണ് ആഴ്‌സനല്‍.

അതേസമയം, ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം സ്വന്തം കാണികള്‍ക്കു മുന്നില്‍ വച്ച് പുതിയ ചാംപ്യന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റി ഏറ്റുവാങ്ങി. പക്ഷേ, വിജയകുതിപ്പ് തുടരുകയായിരുന്ന സിറ്റിക്ക് കിരീട നേട്ട ആഘോഷ മല്‍സരത്തില്‍ താരതമ്യേന ദുര്‍ബലരായ ഹഡ്ഡര്‍സ്ഫീല്‍ഡിനോട് വിജയം കൈവരിക്കാനായില്ല. 100 പോയിന്റെന്ന റെക്കോഡ് ലക്ഷ്യവുമായി കുതിക്കുകയായിരുന്ന പെപ് ഗ്വാര്‍ഡിയോളയുടെ സിറ്റി പടയെ ഗോള്‍രഹിതമായി ഹഡ്ഡര്‍സ്ഫീല്‍ഡ് പിടിച്ചുകെട്ടുകയായിരുന്നു. സീസണില്‍ രണ്ടു മല്‍സരങ്ങള്‍ ശേഷിക്കെ 94 പോയിന്റാണ് നിലവിലെ ചാംപ്യന്‍മാരായ സിറ്റിക്കുള്ളത്. 36 മല്‍സരങ്ങളില്‍ നിന്ന് 36 പോയിന്റുമായി 16ാം സ്ഥാനത്താണ് ഹഡ്ഡര്‍സ്ഫീല്‍ഡ്. സിറ്റിയുടെ കിരീട നേട്ടം ആഘോഷിക്കാന്‍ എത്തിഹാദ് സ്‌റ്റേഡിയത്തിലേക്ക് പതിനായിരകണക്കിന് ആരാധകരാണ് ഒഴുകിയെത്തിയത്.

chelsea

ക്ലാസിക്കില്‍ ലിവര്‍പൂളിനെ വീഴ്ത്തി ചെല്‍സി

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ മുന്‍ ചാംപ്യന്‍മാര്‍ തമ്മിലുള്ള ക്ലാസിക്ക് പോരില്‍ ലിവര്‍പൂളിനെതിരേ ചെല്‍സിക്ക് ജയം. ഹോംഗ്രൗണ്ടില്‍ ചെല്‍സി എതിരില്ലാത്ത ഒരു ഗോളിനാണ് ലിവര്‍പൂളിനെ വീഴ്ത്തിയത്. 32ാം മിനിറ്റില്‍ ഒലിവര്‍ ജിറോഡിന്റെ വകയായിരുന്നു ചെല്‍സിയുടെ വിജയഗോള്‍. വിജയത്തോടെ പട്ടികയിലെ നാലാം സ്ഥാനക്കാരായ ടോട്ടന്‍ഹാം ഹോട്‌സ്പറുമായുള്ള പോയിന്റ് അകലം രണ്ടാക്കി കുറയ്ക്കാനും കഴിഞ്ഞ സീസണിലെ ചാംപ്യന്‍മാരായ ചെല്‍സിക്ക് കഴിഞ്ഞു. സീസണില്‍ രണ്ടു മല്‍സരങ്ങള്‍ ശേഷിക്കെ 69 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് ബ്ലൂസ്. 36 മല്‍സരങ്ങളില്‍ നിന്ന് 71 പോയിന്റാണ് നാലാം സ്ഥാനത്തുള്ള ടോട്ടന്‍ഹാമിനുള്ളത്.

ശേഷിക്കുന്ന രണ്ടു മല്‍സരങ്ങളില്‍ ജയിച്ചാല്‍ പോയിന്റ് പട്ടികയില്‍ ആദ്യ നാല് സ്ഥാനങ്ങള്‍ ഉറപ്പിക്കുന്നതോടൊപ്പം അടുത്ത സീസണിലെ യുവേഫ ചാംപ്യന്‍സ് ലീഗ് ഫുട്‌ബോളിലേക്ക് യോഗ്യത നേടാനും ചെല്‍സിക്ക് കഴിയും. ഹഡ്ഡര്‍സ്ഫീല്‍ഡ്, ന്യൂകാസില്‍ എന്നിവരോടാണ് ചെല്‍സിക്ക് ലീഗില്‍ ഇനി മല്‍സരങ്ങള്‍ ബാക്കിയുള്ളത്. എന്നാല്‍, തോല്‍വിയോടെ ആദ്യ നാല് സ്ഥാനങ്ങളില്‍ നിന്ന് പുറത്താവുമോയെന്ന ആശങ്കയിലാണ് ലിവര്‍പൂള്‍. 37 മല്‍സരങ്ങളില്‍ നിന്ന് 72 പോയിന്റുമായി നിലവില്‍ മൂന്നാം സ്ഥാനത്താണ് ലിവര്‍പൂള്‍. ബ്രൈറ്റണിനെതിരേയാണ് ലീഗ് സീസണില്‍ ലിവര്‍പൂളിന് ഇനി ശേഷിക്കുന്ന ഏക മല്‍സരം.

Story first published: Monday, May 7, 2018, 12:37 [IST]
Other articles published on May 7, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+