Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആഴ്‌സണലിനെ വീഴ്ത്താന്‍ മിഡില്‍സ്ബറോ, ലിവര്‍പൂളും ടോട്ടനമും ഇന്നിറങ്ങുന്നു

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആഴ്‌സണല്‍ ഇന്ന് ഹോം ഗ്രൗണ്ടില്‍ മിഡില്‍സ്ബറോയെ നേരിടും. യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ലുഡോഗോറെറ്റ്‌സിനെതിരെ നേടിയ ആറ് ഗോള്‍ ജയത്തിന്റെ ത്രില്ലിലാണ് ഗണ്ണേഴ്‌സ്. മിഡില്‍സ്ബറോക്കെതിരെയും ആര്‍സെന്‍ വെംഗറുടെ കുട്ടികള്‍ ഗോളടിച്ച് കൂട്ടിയാല്‍ അത്ഭുതപ്പെടേണ്ടതില്ല. കാരണം, ഫോമിന്റെ പാരമ്യതയിലാണ് ടീം.

മിഡില്‍സ്ബറോക്കെതിരെ ഹോംഗ്രൗണ്ടില്‍ ആഴ്‌സണല്‍ അജയ്യരാണ്. അവസാനം കളിച എട്ട് ഹോം മാച്ചിലും ഗണ്ണേഴ്‌സ് അവര്‍ക്കെതിരെ തല കുനിച്ചിട്ടില്ല. ആറ് ജയം, രണ്ട് സമനില. ആഴ്‌സണലിന്റെ മണ്ണില്‍ ബോറോയുടെ അവസാന ജയം 2001 ഏപ്രിലില്‍. അന്ന് ആഴ്‌സണലിന്റെ എഡുവും സില്‍വിഞ്ഞോയും സെല്‍ഫ് ഗോളടിച്ചതാണ് ബോറോക്ക് 3-0 ജയമൊരുക്കിയത്.

middlesbroughfc

2014-15 എഫ് എ കപ്പ് പ്രീക്വാര്‍ട്ടറില്‍ ആഴ്‌സണലിനോട് പരാജയപ്പെട്ട ബോറോക്ക് അത്ര നല്ല ഓര്‍മകളല്ല വെംഗറുടെ ടീം ഇക്കാലമത്രയും നല്‍കിയിട്ടുള്ളത്. ബോറോക്കെതിരെ ആഴ്‌സണലിന്റെ വിജയ മാര്‍ജിനില്‍ ഒന്ന് മുതല്‍ ഏഴ് വരെ ഗോളുകള്‍ സംഭവിച്ചിട്ടുണ്ട്. ആ ക്രമനമ്പറില്‍ ഇന്ന് ഏതായിരിക്കും ആഴ്‌സണലിന്റെ വിജയമാര്‍ജിന്‍ ? 3-0 എന്നാണ് ബി ബി സി ഫുട്‌ബോളിന്റെ പ്രവചനം.

ഇന്നത്തെ മറ്റ് പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍

ബൗണ്‍മൗത്ത് - ടോട്ടനം

ബണ്‍ലി - എവര്‍ട്ടന്‍

ഹള്‍ - സ്റ്റോക്ക്

ലെസ്റ്റര്‍ സിറ്റി - ക്രിസ്റ്റല്‍പാലസ്

സ്വാന്‍സി - വാട്‌ഫോഡ്

വെസ്റ്റ്ഹാം - സണ്ടര്‍ലാന്‍ഡ്

ലിവര്‍പൂള്‍ - വെസ്റ്റ്‌ബ്രോം

Story first published: Saturday, October 22, 2016, 11:02 [IST]
Other articles published on Oct 22, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+