പ്രീമിയര്‍ ലീഗില്‍ വിജയത്തോടെ തുടങ്ങി ആഴ്‌സണല്‍, ലാലിഗയിലെ ആദ്യ മത്സരം സമനിലയില്‍
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന്റെ പുതിയ സീസണിലെ ഉദ്ഘാടന മത്സരത്തില്‍ കരുത്തരായ ആഴ്‌സണലിന് വിജയത്തുടക്കം. താരതമ്യേനെ ദുര്‍ബരായ ഫുല്‍ഹാമിനെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് ആഴ്‌സണല്‍ പരാജയപ്പെടുത്തിയത്. മിക്കല്‍ ആര്‍ട്ടിറ്റയുടെ പരിശീലനത്തിന് കീഴില്‍ ഇറങ്ങുന്ന ആഴ്‌സണലിന് വളരെ പ്രതീക്ഷ നല്‍കുന്ന തുടക്കമാണ് ലഭിച്ചിരിക്കുന്നത്. 4-2-3-1 ഫോര്‍മേഷനില്‍ ഇറങ്ങിയ ഫുല്‍ഹാമിനെ 3-4-3 ഫോര്‍മേഷനിലാണ് ഗണ്ണേഴ്‌സ് നേരിട്ടത്. കളി തുടങ്ങി എട്ടാം മിനുട്ടില്‍ത്തന്നെ ഗണ്ണേഴ്‌സ് അക്കൗണ്ട് തുറന്നു. സൂപ്പര്‍ താരം അലക്‌സാണ്ടര്‍ ലാക്കസാറ്റെയാണ് വലകുലുക്കിയത്. ആദ്യ പകുതിയില്‍ ഒരു ഗോള്‍ മാത്രമാണ് ഗണ്ണേഴ്‌സ് നേടിയത്. രണ്ടാം പകുതിയില്‍ കൂടുതല്‍ കരുത്തോടെ മുന്നേറിയ ഗണ്ണേഴ്‌സ് 49ാം മിനുട്ടില്‍ അക്കൗണ്ടില്‍ രണ്ടാം ഗോള്‍ ചേര്‍ത്തു. ചെല്‍സി വിട്ടെത്തിയ വില്യന്റെ അസിസ്റ്റില്‍ ഗബ്രിയേലാണ് ഗണ്ണേഴ്‌സിനുവേണ്ടി വല കുലുക്കിയത്.

57ാം മിനുട്ടില്‍ വില്യന്‍ വീണ്ടും ഗോളിന് വഴിയൊരുക്കിയപ്പോള്‍ ഒൗബ്‌മെയാങ്ങ് പന്ത് പോസ്റ്റിലെത്തിച്ചു. അവസാന സമയത്ത് മികച്ച പ്രതിരോധം കാഴ്ചവെച്ച ഫുല്‍ഹാം കൂടുതല്‍ ഗോള്‍വഴങ്ങാതെ രക്ഷപെടുകയായിരുന്നു. 55 ശതമാനം പന്തടക്കത്തില്‍ മുന്നിട്ട് നിന്ന ഗണ്ണേഴ്‌സ് അഞ്ചിനെതിരേ 13 ഗോള്‍ശ്രമമാണ് നടത്തിയത്. 20ന് നടക്കുന്ന മത്സരത്തില്‍ വെസ്റ്റ്ഹാമാണ് ആഴ്‌സണലിന്റെ അടുത്ത എതിരാളികള്‍. മറ്റൊരു മത്സരത്തില്‍ ക്രിസ്റ്റല്‍ പാലസ് എതിരില്ലാത്ത ഒരു ഗോളിന് സതാംപ്റ്റണെ പരാജയപ്പെടുത്തി. തുല്യശക്തികളുടെ പോരാട്ടത്തില്‍ 13ാം മിനുട്ടില്‍ വില്‍ഫ്രഡ് സാഹയുടെ ഗോളിലാണ് ക്രിസ്റ്റല്‍ പാലസ് വിജയം നേടിയെടുത്തത്. 15ന് നടക്കുന്ന മത്സരത്തില്‍ ചെല്‍സിയുടെ ആദ്യ എതിരാളി ബ്രൈറ്റനാണ്. മാഞ്ചസ്റ്റര്‍ സിറ്റിയുടെ ആദ്യ മത്സരം 22ാം തീയ്യതി വോള്‍വ്‌സിനെതിരെയാണ്. 19ന് ക്രിസ്റ്റല്‍ പാലസാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ആദ്യ എതിരാളി. 13ന് നടക്കുന്ന മത്സരത്തില്‍ ടോട്ടനത്തിന്റെ എതിരാളി കരുത്തരായ എവര്‍ട്ടനാണ്.
ലാലിഗയില്‍ ഇന്ന് നടന്ന എയ്ബര്‍-സെല്‍റ്റാ വിഗോ ഉദ്ഘാടന മത്സരം ഗോള്‍രഹിത സമനിലയില്‍ അവസാനിച്ചു. ഇരു ടീമും പന്തടക്കത്തില്‍ തുല്യത പുലര്‍ത്തിയപ്പോള്‍ ആറിനെതിരേ എട്ട് ഗോള്‍ശ്രമവുമായി എയ്ബര്‍ മുന്നിട്ട് നിന്നെങ്കിലും വലകുലുക്കാന്‍ ഇരുകൂട്ടര്‍ക്കും ആയില്ല. നിലവിലെ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡിന്റെ ആദ്യ എതിരാളി റയല്‍ സോസിഡാഡാണ്. 21ാം തീയ്യതിയാണ് മത്സരം. വിവാദങ്ങള്‍ക്ക് ശേഷമുള്ള ബാഴ്‌സലോണയുടെ ആദ്യ എതിരാളി വിയ്യാറയലാണ്. 27ാം തീയ്യതിയാണ് മത്സരം. അത്‌ലറ്റികോ മാഡ്രിഡ് ആദ്യ മത്സരത്തില്‍ ഗ്രനേഡയെ നേരിടും. കോവിഡിന്റെ പശ്ചാത്തലത്തില്‍ അടച്ചിട്ട സ്റ്റേഡിയത്തില്‍ കാണികളെ പ്രവേശിപ്പികാതെയാണ് ഈ സീസണും ആരംഭിച്ചിരിക്കുന്നത്. ബയോ ബബിള്‍ സുരക്ഷയിലാണ് താരങ്ങളുടെ പരിശീലനവും മത്സരവും താമസവുമെല്ലാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications