യുവന്റസിൻറ്റെ വെറ്ററൻ താരത്തെ സ്വന്തമാക്കി ആഴ്‌സണൽ
പുതിയ പരിശീലകൻ ഉനൈ എമേറിയുടെ കിഴിൽ ആഴ്‌സണലിലേക്ക് ആദ്യ താരമെത്തി. ഫ്രീ ട്രാൻസ്ഫെറിലൂടെ യുവന്റസിൻറ്റെയും സ്വിറ്റസർലാൻഡിന്റെയും ഫുൾ ബാക്ക് വെറ്ററൻ താരം സ്റ്റീഫൻ ലിഷ്ടെയ്നറെയാണ് എമേറി എമിറേറ്സിലേക്ക് എത്തിച്ചിരിക്കുന്നത്.യുവന്റസിൻറ്റെ മികച്ച താരങ്ങളിൽ ഒരാളാണ് ലിഷ്ടെയ്നർ.മുപ്പത്തിനാലുകാരനായ താരം യുവന്റസിനായി 250 ലേറെ മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ഈ സീസണോടെ യൂവെന്റ്‌സുമായുള്ള താരത്തിന്റെ കരാർ അവസാനിച്ചിരുന്നു.യുവന്റസിനൊപ്പം 7 ലീഗ് കിരീടങ്ങളിൽ പങ്കാളിയായിട്ടുണ്ട് ഈ സ്വിസ്സ് താരം.
"സ്റ്റീഫനിൽ നിന്ന് ഏറെ പരിചയവും നേതൃത്വവും ആഴ്‌സണലിന് ലഭിക്കാനുണ്ട്, കൂടാതെ വളരെ നല്ല ഗുണനിലവാരമുള്ള ഒരു കളിക്കാരനും പോസിറ്റീവ് മനോഭാവുമുള്ള താരംകൂടിയാണ് സ്റ്റീഫൻ,ആഴ്‌സണലിന് അദ്ദേഹത്തിന്റെ സംഭാവന വളരെ മുതൽകൂട്ടാകും";പരിശീലകൻ എമേറി പറഞ്ഞു.

നിലവാരമുള്ള പ്രകടനത്തോടെ റഷ്യൻ ലോകകപ്പ് ടീമിൽ ഇടം നേടിയ ലിഷ്ടെയ്നർ സ്വിറ്റസർലാൻഡിനുവേണ്ടി 99 മത്സരങ്ങൾ കളിച്ചിട്ടുണ്ട്.കൂടാതെ ലോകകപ്പിൽ സ്വിസ്സ് ടീമിന്റെ പടനായകൻ കൂടിയാണ് ലിഷ്ടെയ്നർ.സ്വിസ്സ് പ്രദേശിക ക്ലബ്ബായ ലുസിരനിലൂടെ കളിച്ചു വളർന്ന ലിഷ്ടെയ്നർ 2005 ൽ ഫ്രഞ്ച് ക്ലബ്ബായ ലോസ്‌ക് ലില്ലെയിലേക്കെത്തി.തുടർന്ന് ഇറ്റാലിയൻ ക്ലബ്ബായ ലാസിയോയ്ക്ക് വേണ്ടി 100 ലേറെ മത്സരങ്ങളിൽ ബൂട്ടണിഞ്ഞു.2015 ലെ സ്വിസ്സ് ഫുട്ബോളർ ഓഫ് ദി ഇയർ പുരസ്കാരവും ലിഷ്ടെയ്നർ നേടിട്ടുണ്ട്.ആഴ്‌സണ ലിനെ ചാമ്പ്യൻസ് ലീഗിലേക്ക് തിരിച്ചുകൊണ്ടുവരണമെന്നാണ് ലിഷ്ടെയ്നറുടെ ആഗ്രഹം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications