ആഴ്‌സണലിനെ രക്ഷിക്കാന്‍ എമറിക്കും സാധിച്ചില്ല, അടുത്ത സീസണില്‍ അടിമുടി മാറ്റം
ലണ്ടന്‍: യൂറോപ്പാ ലീഗ് ഫൈനലില്‍ ചെല്‍സിയോട് നാണംകെട്ട് തോറ്റതിന് പിന്നാലെ അടിമുടി മാറ്റത്തിനൊരുങ്ങി ആഴ്‌സണല്‍. ഇതിഹാസ പരിശീലകന്‍ ആഴ്‌സന്‍ വെങറിന്റെ പകരക്കാരനായെത്തിയ ഉനായ് എമറിക്കും ക്ലബ്ബിനെ രക്ഷിക്കാനാവാത്തതോടെ അദ്ദേഹത്തെ മാറ്റണമെന്ന ആവശ്യം ശക്തമാകുന്നുണ്ട്. ടീമില്‍ മികച്ച താരങ്ങളുണ്ടെങ്കിലും നിര്‍ണ്ണായക മത്സരങ്ങളില്‍ ഫോം ഔട്ടാകുന്ന പതിവ് ഇത്തവണയും ആവര്‍ത്തിക്കപ്പെട്ടു. പ്രീമിയര്‍ ലീഗില്‍ അഞ്ചാം സ്ഥാനക്കാരായി ഒതുങ്ങിയതോടെ ഇത്തവണയും ചാമ്പ്യന്‍സ് ലീഗ് യോഗ്യത നേടാന്‍ ആഴ്‌സണലിന് സാധിച്ചില്ല.

ഏക പ്രതീക്ഷയായിരുന്ന യൂറോപ്പാ ലീഗും കൈവിട്ടതോടെയാണ് ആരാധകര്‍ എമറിക്കെതിരേ പ്രതിഷേധമുയര്‍ത്തുന്നത്. അദ്ദേഹത്തിന്റെ ശൈലികളും താരങ്ങളുടെ വിന്യാസവും ശരിയല്ലെന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്. യൂറോപ്പാ ലീഗ് ഫൈനലില്‍ ചെല്‍സിയോട് ഒന്ന് പൊരുതാന്‍ പോലും ശ്രമിക്കാതെ 4-1നാണ് ഗണ്ണേഴ്‌സ് മുട്ടുമടക്കിയത്. എമറിക്ക് കീഴില്‍ സീസണില്‍ മികച്ച തുടക്കം ലഭിച്ചെങ്കിലും പിന്നീടങ്ങോട്ട് കാലിടറി. 58 മത്സരങ്ങളില്‍ ടീമിനെ പരിശീലിപ്പിച്ച അദ്ദേഹം 35 ജയം നേടിക്കൊടുത്തു. എട്ട് സമനിലയും 15 സമനിലയും ക്ലബ്ബ് വഴങ്ങി. ആരാധക പ്രതിഷേധമുണ്ടെങ്കിലും എമറിക്ക് ഒരവസരം കൂടി നല്‍കാനാണ് ആഴ്‌സണല്‍ മാനേജ്‌മെന്റിന്റെ തീരുമാനമെന്ന തരത്തിലും റിപ്പോര്‍ട്ടുണ്ട്.
ടീമിലെ സീനിയര്‍ താരം മെസ്യൂട്ട് ഓസിലിനെ പുറത്താക്കണമെന്ന ആവശ്യവും ശക്തമാവുന്നു. റഷ്യന്‍ ലോകകപ്പിന് പിന്നാലെ ഉണ്ടായ വിവാദങ്ങളെത്തുടര്‍ന്ന് ജര്‍മന്‍ ദേശീയ ടീമില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച ഓസിലിന് അടുത്തിടെയൊന്നും മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചിട്ടില്ല. മദ്ധ്യനിരയുടെ മായാജാലക്കാരന്‍ അടുത്ത സീസണില്‍ ടീമിലുണ്ടാവില്ലെന്ന് ഉറപ്പായിക്കഴിഞ്ഞു. 2013 മുതല്‍ ടീമിന്റെ ഭാഗമായ ഓസില്‍ 166 മത്സരങ്ങളില്‍ നിന്ന് 32 ഗോളാണ് ടീമിനൊപ്പം നേടിയത്. മികച്ച മിഡ്ഫീല്‍ഡര്‍മാരെയും ആഴ്‌സണല്‍ തേടുന്നു. ഗോള്‍ കീപ്പര്‍ പീറ്റര്‍ ചെക്ക് ടീം വിട്ടതോടെ മികച്ചൊരു ഗോളിയെയും ആഴ്‌സണലിന് ആവശ്യമുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications